ശനി ദേവന് സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമുള്ള സ്ഥലമെന്ന പേരില്‍ പ്രശസ്തമായ സ്ഥലമാണ് കുച്ചാനൂര്‍. ശനി തന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനി ദേവന്‍റെ മറ്റൊരു പേരായ കുബ്ജാനൂര്‍ എന്ന പേരില്‍ നിന്നാണ് കുച്ചാനൂര്‍ എന്ന പേര് ഉത്ഭവിച്ചത്. വടക്കോട്ട് ദര്‍ശനമുള്ള വാദഗുരു ക്ഷേത്രവും ഇവിടെയാണ്.
വളരെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഇന്ദ്രനായിരുന്നു പ്രതിഷ്ഠയെന്നാണ് പറയപ്പെടുന്നത്. ഹനുമാന് സമര്‍പ്പിക്കപ്പെട്ട ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ഇവിടെ അഞ്ച് തലയുള്ള പഞ്ചമുഖ ഗണപതി അഥവാ ഗണേശഭഗവാനും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. സുരഭി എന്ന അരുവിയുടെ തീരത്താണ് ശനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തേനിയില്‍ നിന്ന് കുച്ചാനൂരിലേക്ക് ഇരുപത് കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്ത്യയൊട്ടാകെ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടം സന്ദര്‍ശിച്ച് ശനി ദേവനോട് രോഗമുക്തിക്കായി പ്രാര്‍ത്ഥിക്കുന്നു.



Click it and Unblock the Notifications