Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അംബാസമുദ്രം

പ്രകൃതിയുടെ മടിയില്‍ അംബാസമുദ്രം

22

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാണ് അംബാസമുദ്രം. പശ്ചിമഘട്ടത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന താമരഭരണി നദിയുടെ നാടാണ് ഈ കൊച്ചുഗ്രാമം. താമരഭരണിയുടെ മറുകരയിലാണ് അംബാസമുദ്രത്തിന്റെ സഹോദരഗ്രാമം എന്ന് അറിയപ്പെടുന്ന കല്ലടിക്കുറിച്ചി എന്ന ഗ്രാമം. വിലാന്‍കുറിച്ചി എന്ന പേരിലും അംബാസമുദ്രം അറിയപ്പെടുന്നു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറത്ത് താമസിച്ചിരുന്ന തമിഴ് കവി അഗസ്ത്യാറുടെ നാടാണ് ഇതെന്നാണ് കരുതപ്പെടുന്നത്. അംബ, സമുന്ദര്‍ എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നാണ് അംബാസമുദ്രത്തിന് ഈ പേരുകിട്ടിയത്.

അംബാസമുദ്രത്തിലെ കാഴ്ചകള്‍

മനോഹരമായ ഈ ഗ്രാമം തടിയില്‍ തീര്‍ത്ത കരകൗശലവസ്തുക്കള്‍ക്ക് പേരുകേട്ടതാണ്. നിരവധി അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും പേരുകേട്ട പ്രദേശമാണിത്. പാപനാശം പാപനാശാര്‍ ക്ഷേത്രം, മേലേസേവല്‍ മേഘലിംഗേശ്വര്‍ ക്ഷേത്രം, വേണുഗോപാലസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവയില്‍ ചിലത്.

മുണ്ടത്തുറൈ കല്‍ക്കാട് ടൈഗര്‍ റിസര്‍വ്വാണ് അംബാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ആടിമാസത്തിലാണ് ഇന്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം നടക്കുന്നത്. അംബാസമുദ്രത്തിലെത്തുന്ന സഞ്ചാരികള്‍ ഇവിടുത്തെ പ്രശസ്തമായ കൈമുറുക്ക് രുചിച്ചുനോക്കാന്‍ മറക്കരുത്. നിരവധി വ്യത്യസ്തങ്ങളായ രുചികളും കാഴ്ചകളും പക്ഷിസങ്കേതങ്ങളും നിറഞ്ഞ യാത്രാനുഭവമായിരിക്കും അംബാസമുദ്രം എന്ന കാര്യത്തില്‍ സംശയം വേണ്ട.

അംബാസമുദ്രത്തില്‍ എങ്ങിനെയെത്താം

തിരുവനന്തപുരത്ത് നിന്നോ മധുരയില്‍ നിന്നോ വിമാനമാര്‍ഗം അംബാസമുദ്രത്തില്‍ എത്തിച്ചേരാം. അംബാസമുദ്രം റെയില്‍വേ സ്‌റ്റേഷന്‍ തിരുനെല്‍വേലി കണക്ട് ചെയ്യുന്നതാണ്. ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിന്‍ സര്‍വ്വീസുണ്ട്.  തിരുനെല്‍വേലിയില്‍ എത്തിയാല്‍ നിരവധി ബസ്സുകള്‍ അംബാസമുദ്രത്തിലേക്ക് ലഭ്യമാണ്.

കാലാവസ്ഥ

കൂടുതലും വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് അംബാസമുദ്രത്തിലേത്. മണ്‍സൂണിന് ശേഷമുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യം. സെപ്റ്റംബര്‍ - മാര്‍ച്ച് മാസങ്ങളില്‍ ഇവിടെ സന്ദര്‍ശിക്കാം.

English Summary: Ambasamudram is a small but picturesque town located in the Tirunelveli district of Tamil Nadu. The Tamirabarani River runs by it its side and it is situated on the foothills of the Western Ghats. Its sister town, Kallidaikurichi, is on the opposite bank of the Thamirabarani River. Thus, the town is sprawling with natural beauty and greenery.

അംബാസമുദ്രം പ്രശസ്തമാക്കുന്നത്

അംബാസമുദ്രം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അംബാസമുദ്രം

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം അംബാസമുദ്രം

 • റോഡ് മാര്‍ഗം
  തിരുനെല്‍വേലിയില്‍ നിന്നും അംബാസമുദ്രത്തിലേക്ക് നിരവധി ബസ് സര്‍വീസ്സുകളുണ്ട്. മിക്കവാറും നഗരങ്ങളില്‍നിന്നും തിരനെല്‍വേലി വരെ എത്താന്‍ പ്രയാസമില്ല.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  അംബാസമുദ്രം റെയില്‍വേ സ്‌റ്റേഷന്‍ തിരുനെല്‍വേലി കണക്ട് ചെയ്യുന്നതാണ്. ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിന്‍ സര്‍വ്വീസുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  തൂത്തുക്കുടിയാണ് അംബാസമുദ്രത്തിന് അടുത്തുള്ള വിമാനത്താവളം. ഏകദേശം 75 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. തരുവനന്തപുരമാണ് സമീപത്തെ അന്താരാഷ്ട്ര വിമാനത്താവളം. 147 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിമാനത്താവളത്തില്‍നിന്നും തിരുനെല്‍വേലി വഴി അംബാസമുദ്രത്തിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
05 Dec,Sun
Return On
06 Dec,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
05 Dec,Sun
Check Out
06 Dec,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
05 Dec,Sun
Return On
06 Dec,Mon