Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെന്‍സാവല്‍ » കാലാവസ്ഥ

തെന്‍സാവല്‍ കാലാവസ്ഥ

മഴക്കാലത്തിന് ശേഷമുള്ള സമയമാണ് തെന്‍സാവല്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. തെളിഞ്ഞ് പ്രസന്നമായ, കാഴ്ചകള്‍ കാണാന്‍ അനുയോജ്യമായ കാലാവസ്ഥയായിരിക്കും ഇക്കാലത്ത്. ശൈത്യകാലം ട്രെക്കിങ്ങിനും, ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ക്കും യോജിച്ചതാണ്. വേനല്‍ക്കാലത്ത് അല്പം ചൂട് അനുഭവപ്പെടുമെങ്കിലും കാഴ്ചകള്‍ കാണാന്‍ അനുയോജ്യമാണ്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം മെയ് അവസാനമോ,ജൂണ്‍ ആരംഭത്തോടെയോ അവസാനിക്കും. ഉത്തരായനരേഖ കടന്ന് പോകുന്നത് ഈ ഗ്രാമത്തിലൂടെയായതിനാല്‍ സാമാന്യം ചൂടുള്ള വേനല്‍ക്കാലമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇക്കാലത്തെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മഴക്കാലം

ശക്തമായ മഴക്കാലമാണ് തെന്‍സാവലില്‍ ലഭിക്കുന്നത്. ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ്. ഇക്കാലത്ത് തെന്‍സാവലില്‍ യാത്ര ചെയ്യുന്നത് അത്ര സുഖകരമാവില്ല. ജൂലൈ മാസത്തിലാണ് ഏറ്റവും ശക്തമായ മഴ ലഭിക്കുന്നത്. ഇക്കാലത്ത് തെന്‍സാവല്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.

ശീതകാലം

തെളിഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളുമാണ് ശൈത്യകാലത്ത് അനുഭവപ്പെടുന്നത്. നവംബര്‍ അവസാനത്തോടെ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരി അവസാനം വരെ നീളും. ഇക്കാലമാണ് തെന്‍സാവല്‍ സന്ദര്‍ശനത്തിന് അനുയോജ്യം.