Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുചെണ്ടൂര്‍ » കാലാവസ്ഥ

തിരുചെണ്ടൂര്‍ കാലാവസ്ഥ

വര്‍ഷം മുഴുവന്‍  സന്ദര്‍ശിക്കാന്‍ പാകത്തില്‍  മിതമായ കാലാവസ്ഥയാണ് തിരുചെണ്ടൂരില്‍ . എന്നിരുന്നാലും ഒക്ടോബര്‍ മുതല്‍  മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് കൂടുതല്‍  അഭികാമ്യം. വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും അനുകൂലമാണ് ഈ സമയം. ജൂണ്‍ മുതല്‍  സെപ്തംബര്‍  വരെയുള്ള മാസങ്ങളില്‍  പകല്‍ സമയം ചൂട് അല്പം കൂടുതലാണെങ്കിലും രാത്രികാലങ്ങള്‍ പൊതുവെ തണുത്തതായിരിക്കും. ഹ്രസ്വ സന്ദര്‍ശനത്തിനും ക്ഷേത്രദര്‍ശനത്തിനും ഈ സമയം ഉത്തമമാണ്.  

വേനല്‍ക്കാലം

വര്‍ഷം മുഴുവന്‍ മിതമായ കാലാവസ്ഥയാണ് തിരുചെണ്ടൂരില്‍ . മാര്‍ച്ച്, ഏപ്രില്‍ , മെയ് മാസങ്ങളാണ് ഇവിടത്തെ വേനല്‍ കാലം. ഈ സമയങ്ങളില്‍  താപനില 25 ഡിഗ്രി മുതല്‍  39 ഡിഗ്രി സെല്‍ ഷ്യസ് വരെ ആയിരിക്കും. സായാഹ്നങ്ങള്‍ പൊതുവെ പ്രസന്നമായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍  സെപ്ടംബര്‍ വരെ ഇവിടെ മിതമായി മഴ വര്‍ഷിക്കും. അല്പം തണുപ്പും അനുഭവപ്പെടും. വിനോദയാത്രയ്ക്കും ക്ഷേത്രസന്ദര്‍ശനത്തിനും ഈ സമയം ഉചിതമാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍  ഫെബ്രുവരി വരെ ഇവിടെ ശൈത്യകാലമാണ്. പ്രസന്നമായ ഈ അന്തരീക്ഷത്തില്‍  താപനില 21 ഡിഗ്രി മുതല്‍  34 ഡിഗ്രി സെല്‍ ഷ്യസ് വരെ ആവാറുണ്ട്. ഇതാണ് ഈ പ്രദേശം സന്ദര്‍ശിക്കാന്‍ പറ്റിയ സമയങ്ങളില്‍  ഏറ്റവും അനുയോജ്യം.