Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുകരുകാവൂര്‍ » കാലാവസ്ഥ

തിരുകരുകാവൂര്‍ കാലാവസ്ഥ

രാജ്യത്തിന്റെ നാനാഭാഗത്ത്‌ നിന്നും, വര്‍ ഷത്തില്‍  ആയിരത്തോളം ഭകതര്‍  പ്രാര്‍ ത്ഥനയ്ക്കായ് എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് തിരുകരുകാവൂര്‍ , കൂടാതെ നല്ലൊരു വിനോദ സഞ്ചാരകേന്ദ്രവും. ഈ യാത്രകള്‍ക്കെല്ലാം പറ്റിയ ഏറ്റവും നല്ല സമയം ഒക്ടോബര്‍  മുതല്‍  ഫെബ്രവരി വരെയുള്ള മഞ്ഞുകാലമാണ്. മഴക്കാലവും കുഴപ്പമല്ല, പക്ഷേ ഒഴിവാക്കുകയാണ് നല്ലത്.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍  മെയ് മാസം വരെയാണ് തിരുകരുകാവൂരിലെ വേനല്‍ക്കാലം. സാധാരണയില്‍  നിന്നും പൊതുവെ ചൂട് കൂടിയ കാലാവസ്ഥയാണ് ഇത്. 25 ഡിഗ്രിക്കും 40 ഡിഗ്രിക്കും മദ്ധ്യേയാണ് ഈ സമയത്ത് ഇവിടുത്തെ താപനില. ഈ മാസങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കുകയാണ് നല്ലത്. ഈ സമയത്ത് യാത്ര ചെയ്യുകയാണെങ്കില്‍ ചൂട് കുറയ്ക്കാന്‍  കനം കുറഞ്ഞ രീതിയിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍  ഉപയോഗിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ മാസം മുതല്‍  സെപ്തംബര്‍  അവസാനം വരെ നിലനില്ക്കുന്ന മഴക്കാലമാണ് തിരുകരുകാവൂരിലെ മണ്‍സൂണ്‍ . തിരുകരുകാവൂരിന്റെ പ്രകൃതിക്ക് അതിന്റെ ഭംഗിയും, പച്ചപ്പും നല്കുന്നത് ഈ മഴക്കാലമാണ്. അന്തരീക്ഷത്തില്‍  താരതമ്യേന ചൂട് കുറവായിരിക്കും. ആദ്യം ചെറിയ രീതിയിലുള്ള ചാറ്റല്‍  മഴയായിരിക്കുമെങ്കിലും, പിന്നെ പിന്നെ അത്  ഏത് സമയവും ശക്തമായ പേമാരിയായി മാറും. അതുകൊണ്ട് തന്നെ ഈ കാലഘട്ടങ്ങളില്‍  തിരുകരുകാവൂര്‍  സന്ദര്‍ശിക്കാന്‍  ഒരുങ്ങുകയാണെങ്കില്‍  കൂട്ടത്തില്‍  ഒരു കുട കൂടെ കരുതുന്നത് നന്നായിരിക്കും. 

ശീതകാലം

ഒക്ടോബറില്‍  തുടങ്ങി ഫെബ്രവരി അവസാനം വരെ നിലനില്ക്കുന്ന മഞ്ഞുകാലമാണ്‌ തിരുകരുകാവൂരിലെ വിന്റര്‍ . 20 ഡിഗ്രിക്കും 25 ഡിഗ്രിക്കും മദ്ധ്യേ ആയിരിക്കും അന്തരീക്ഷ ഊഷ്മാവ്. താരതമ്യേന തണുത്ത കാലാവസ്ഥയാണ് ഇത്. ഡിസംബര്‍  ജനുവരി മാസങ്ങളില്‍  ചെറിയതോതില്‍   ചാറ്റല്‍  മഴകള്‍  പ്രതീക്ഷിക്കാവുന്നതാണ്. എങ്കിലും വിന്റര്‍  കാലാവസ്ഥയിലെ വിനോദ സഞ്ചാരമാണ് ഏറ്റവും നല്ലത്.