Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുകരുകാവൂര്‍

തിരുകരുകാവൂര്‍: ഒരു ക്ഷേത്ര ഗ്രാമം     

5

തമിഴ്നാട് സംസ്ഥാനത്തിലെ, തഞ്ചാവൂര്‍  ജില്ലയില്‍  സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് തിരുകരുകാവൂര്‍ . വളരെ ശാന്തസുന്ദരമായ ഈ ഗ്രാമം തഞ്ചാവൂര്‍  ടൌണില്‍  നിന്നും 20 കിലോമീറ്റര്‍  അകലെയാണ് സ്ഥിതി ചെയ്യുന്നത്, കുംഭാകം ടൌണില്‍  നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയും.  തിരുകരുകാവൂരിലെയും സമീപപ്രദേശങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍  

തിരുകരുകാവൂര്‍  ഒരു ചെറിയ ഗ്രാമമാണെങ്കില്‍  പോലും, ഇവിടെയുള്ള അരുള്‍ മിഗു മുല്ലൈ വനനാഥര്‍  ക്ഷേത്രം രാജ്യത്തില്‍  തന്നെ പേരുകേട്ട ക്ഷേത്രമാണ്. പാര്‍വതി ദേവിയുടെ അവതാരമായ ഗര്‍ ഭരക്ഷംബിഗൈ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അതുകൊണ്ടുതന്നെ ഗര്‍ ഭരക്ഷംബിഗൈ ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. വിനോദസഞ്ചാരികളും തീര്‍ഥാടകരുമായ ആയിരത്തോളം സന്ദര്‍ശകര്‍  വര്‍ഷാവര്‍ഷം ഇവിടെയെത്തുകയും പ്രാര്‍ത്ഥനാനിരതരാവുകയും ചെയ്യുന്നു.

കുട്ടികളില്ലാതെ സങ്കടപ്പെടുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഗര്‍ഭരക്ഷംബിഗൈ ദേവിയെ ആരാധിച്ചാല്‍, തങ്ങളുടെ ആഗ്രഹ സഫലീകരണം സാധ്യമാകുമെന്നു വിശ്വസിക്കുന്നു. ഭൂമിദേവിയുടെ അനുഗ്രഹം പാര്‍വതി ദേവി മാത്രമല്ല തിരുകരുകാവൂരിനെ അനുഗ്രഹിച്ചിരിക്കുന്നത്, അതിഭംഗിയാര്‍ന്ന പ്രദേശങ്ങളും പച്ചപ്പും കൊണ്ട് ഭൂമി ദേവിയും തിരുകരുകാവൂരിനുമേലെ അനുഗ്രഹാശിസ്സുകള്‍  ചൊരിഞ്ഞിരിക്കുന്നു. സമൃദ്ധമായ പച്ചപ്പ്‌ നിറഞ്ഞ പ്രകൃതിഭംഗിയാണ് ഇവിടുത്തേത്.

നഗരത്തിരുക്കുകളില്‍  നിന്നും വിഭിന്നമായി വളരെ ശാന്തമായ അന്തരീക്ഷമാണ് തിരുകരുകാവൂരിലേത്. ശബ്ദകോലാഹലങ്ങളില്‍  നിന്നും മോക്ഷം ആഗ്രഹിച്ച് വരുന്ന ഏതൊരു വിനോദസഞ്ചാരിയേയും മനംകുളിര്‍ പ്പിക്കും ഇവിടുത്തെ കാലാവസ്ഥ.

തിരുകരുകാവൂരില്‍  എങ്ങനെ എത്തിച്ചേരാം

തഞ്ചാവൂര്‍  ടൌണില്‍  നിന്നും, കുംഭാകം ടൌണില്‍  നിന്നും വളരെ എളുപ്പത്തില്‍  തിരുകരുകാവൂരില്‍  എത്തിച്ചേരാവുന്നതാണ്. റെയില്‍  മാര്‍ ഗ്ഗവുമായും വായു മാര്‍ ഗ്ഗവുമായും തഞ്ചാവൂരും കുംഭാകവും ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നും ഇവിടേക്കും അടുത്തുള്ള സിറ്റികളിലേക്ക് ബസ്സ്‌ സര്‍ വീസുകളും നടത്തുന്നുണ്ട്.

തിരുകരുവൂരിലെ കാലാവസ്ഥ

തഞ്ചാവൂരിനും കുംഭാകത്തിനും സമാനമായ കാലാവസ്ഥയാണ് തിരുകരുകാവൂരിലേത്. ഈര്‍പ്പമേറിയതും ചൂടുള്ളതുമായ കാലാവസ്ഥയാണ് വേനല്‍ ക്കാലത്തേത്. തണുപ്പുള്ളതും സുഖകരവുമായ മഞ്ഞുകാലമാണ്‌ ഇവിടം സന്ദര്‍ ശിക്കാന്‍  ഏറ്റവും പറ്റിയ സമയം.

തിരുകരുകാവൂര്‍ പ്രശസ്തമാക്കുന്നത്

തിരുകരുകാവൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുകരുകാവൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിരുകരുകാവൂര്‍

  • റോഡ് മാര്‍ഗം
    തമിഴ്നാട്ടിലെ ഒരുവിധം എല്ലാ പ്രധാനപ്പെട്ട നഗരങ്ങളുമായും തിരുകരുകാവൂര്‍ , റോഡുവഴി ബന്ധപ്പെട്ടിരിക്കുന്നു. അനവധി ടൂറിസ്റ്റ് ബസ്സുകളും ലോക്കല്‍ ബസ്സുകളും തിരുകരുകാവൂരിനും മറ്റ് നഗരങ്ങള്‍ക്കിടയിലും സര്‍വീസുകള്‍ നടത്തുന്നു. ഗവണ്‍മെന്‍റ് സര്‍വീസായ തമിഴ്നാട് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആണ് കൂടുതല്‍ സര്‍വീസുകളും നിയന്ത്രിക്കുന്നത്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കുംഭാകം റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ . തിരുകരുകാവൂര് നിന്നും ഏകദേശം 21 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു. ചെന്നൈ, രാമേശ്വരം, കൊല്ലം, ബാംഗ്ളൂര്‍ തുടങ്ങി അനേകം സ്ഥലങ്ങളുമായും കുംഭാകം റെയില്‍വേ സ്റ്റേഷന്‍ ബന്ധപ്പെട്ടിരിക്കുന്നു. കുംഭാകത്തു നിന്നും തിരുകരുകാവൂരേക്ക് ലോക്കല്‍ ബസ്സ്‌ സര്‍വീസുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിരുകരുകാവൂരിന് ഏറ്റവും അടുത്തുള്ള ഒരു എയര്‍ പോര്‍ട്ട് ട്രിച്ചി എയര്‍ പോര്‍ട്ട് (തിരുച്ചിറപ്പള്ളി എയര്‍ പോര്‍ട്ട്)ആണ്. ട്രിച്ചിയില്‍ നിന്നും തിരുകരുകാവൂരേക്ക് ബസ്സ്‌ സര്‍വീസുകള്‍ ലഭ്യമാണ്. അതല്ലെങ്കില്‍ , ട്രിച്ചിയില്‍ നിന്നും തഞ്ചാവൂരേക്കും കുംഭാകത്തേക്കും ടാക്സി സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഈ ടൌണുകളില്‍ നിന്നും തിരുകരുകാവൂരേക്ക് ബസ്സുകള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon