Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവാണൈക്കാവല്‍ » കാലാവസ്ഥ

തിരുവാണൈക്കാവല്‍ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് തിരുവാണൈക്കാവല്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇക്കാലത്ത് അന്തരീക്ഷം പ്രസന്നവും, ചൂട് മിതമായ തോതിലുമാണ്. ഇക്കാലയളവില്‍ രാവിലെയും ഉച്ചതിരിഞ്ഞുമാണ് കാഴ്ചകള്‍ കാണാന്‍ അനുയോജ്യമായ സമയം. വൈകുന്നേരങ്ങളില്‍ കാറ്റുണ്ടെങ്കില്‍ മാത്രം തണുപ്പിനെ ചെറുക്കാനായി ഒരു ജാക്കറ്റ് ധരിക്കാം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് പകുതിവരെയാണ് തിരുവാണൈക്കാവലില്‍ വേനല്‍ക്കാലം അനുഭവപ്പെടുന്നത്. ഇക്കാലത്ത് അന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. അന്തരീക്ഷത്തിലെ ഈര്‍പ്പവും ഇക്കാലത്ത് കൂടുതലാണ്. വൈകുന്നേരങ്ങളില്‍ ചൂടിന് അല്പം ആശ്വാസം ലഭിക്കും. വേനല്‍ക്കാലം തിരുവാണൈക്കാവല്‍ സന്ദര്‍ശിക്കാന്‍ യോജിച്ചതല്ല.

മഴക്കാലം

മെയ് പകുതിയോടെ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ വരെ തുടരും. ഇക്കാലത്ത് അന്തരീക്ഷ താപനില 25 ഡിഗ്രി വരെ താഴും. തരക്കേടില്ലാത്ത മഴ ലഭിക്കുന്ന ഇവിടെ കാറ്റിന്‍റെ ഗതി അനുസരിച്ച് മഴയുടെ ശക്തിയില്‍ മാറ്റം വരും. മഴക്കാലവും സന്ദര്‍ശന യോഗ്യമല്ല.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തിരുവാണൈക്കാവലിലെ ശൈത്യകാലം. ഇക്കാലത്ത് അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. ഉച്ചകഴിഞ്ഞ് ഇക്കാലത്ത് മിതമായ ചൂടേ ഉണ്ടാകൂ. വൈകുന്നേരങ്ങളും, രാത്രിയും തണുപ്പുള്ളതാണെങ്കിലും കഠിനമായ ശൈത്യം അനുഭവപ്പെടാറില്ല.