മഴക്കാലത്തിനു ശേഷമുള്ള സീസനാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. ചിലസമയങ്ങളില്‍ ചൂട് 40 ഡിഗ്രി വരെ ഉയരാറുണ്ട് .22 ഡിഗ്രീയാണ് താഴ്ന്ന താപനില. ഇടയ്ക്കൊക്കെ തണുത്ത കാറ്റ് വീശാറുണ്ടെങ്കിലും ഈ സമയത്തെ ചൂടല്‍പ്പം കടുപ്പം തന്നെയാണ്. വേനല്‍ക്കാലത്ത് ഇങ്ങോട്ടേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലത്ത് സാമാന്യം നല്ല രീതിയില്‍ ഇവിടെ മഴ ലഭിക്കാറുണ്ട്. വേനല്‍ക്കാലത്തെ അതി കഠിനമായ ചൂടില്‍ നിന്നൊരു വലിയ ആശ്വാസമാണ് മഴ സമ്മാനിക്കുന്നത്.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ ശീതകാലം. അക്കാലത്ത് താപനില 12 ഡിഗ്രി വരെ താഴാറുണ്ട്. കമ്പിളി വസ്ത്രങ്ങളാണ് ഈ സമയത്തെ യാത്രക്ക് പറ്റിയത്. 33 ഡിഗ്രിയാണ് അപ്പോഴത്തെ കൂടിയ താപനില.