Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തോറന്‍മല്‍

കോടമഞ്ഞിന്‍ കോടിയണിഞ്ഞ  തോറന്‍മല്‍

10

മനസും ശരീരവും ഒരുപോലെ തണുപ്പിക്കാന്‍ പ്രകൃതിയുടെ സ്വന്തം എയര്‍ കണ്ടീഷന്‍. അതാണ്‌ തോറന്‍മല്‍. തിരക്ക് പിടിച്ച ദിവസങ്ങളില്‍ നിന്ന് മാറി ഒഴിവു കാലം ആസ്വദിക്കാന്‍ ഇങ്ങോട്ട് ഓടിയെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലാണ് ഈ മനോഹരമായ ഹില്‍ സ്റ്റേഷന്‍. ശരിക്കും  ഒരു പീഠഭൂമിയുടെ ആകൃതിയിലുള്ള തോറന്‍മല്‍ സമുദ്ര നിരപ്പില്‍ നിന്നും 1150 മീറ്റര്‍ ഉയരെ സാത്പുര നിരകളില്‍ സ്ഥിതി ചെയ്യുന്നു.

തോര്‍ന എന്ന് പേരുള്ള മരത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് തോറന്‍മല്‍ എന്ന പേര് ലഭിച്ചത്. പണ്ട് മുതലേ തോര്‍ന മരങ്ങളാല്‍ നിബിഡമായിരുന്നു ഈ പ്രദേശം. ഇവിടെയുള്ളവര്‍ തോര്‍ന ദേവി എന്ന വൃക്ഷ ദൈവത്തെ ആരാധിച്ചു പോന്നിരിന്നു. ഈ ദേവിയുടെ അനുഗ്രഹത്താല്‍ സന്താന സൌഭാഗ്യമുണ്ടാവുമെന്നാണ് സങ്കല്‍പം.

സഞ്ചാരികളെ സംബന്ധിച്ചടുത്തോളം നയനമനോഹരങ്ങളായ ഒരുപാടു കാഴ്ചകള്‍ കാത്തിരിക്കുന്നുണ്ടിവിടെ. അതില്‍ ആദ്യം പറയേണ്ടത് യെശ്വന്ത് ലേക്ക് ആണ്. ബോട്ടിങ്ങും ഫിഷിങ്ങും ഒക്കെയായി ഇവിടെ കൂടാം. പിന്നെ ഗോരഖ് നാഥ്,നാഗാര്‍ജുന തുടങ്ങി ക്ഷേത്രങ്ങളുടെ മറ്റൊരു നിര നീളുന്നു. ചുറ്റുമുള്ള പ്രകൃതിയുടെ വശ്യ സൌന്ദര്യം  ഒറ്റ നോട്ടത്തില്‍ ഒപ്പിയെടുക്കാന്‍ തക്ക വണ്ണം പാകത്തില്‍  സണ്‍ സെറ്റ് പോയിന്റ്‌,ഖട്കി പോയിന്റ്‌ എന്നിവ സ്ഥിതി  ചെയ്യുന്നു. സഞ്ചാരികള്‍ക്ക് പുതുമ നിറഞ്ഞ കാഴ്ചകള്‍ സമ്മാനിക്കുന്ന മനോഹരമായ താഴ്വരയാണ് സിത ഖായ്.

പ്രകൃതിയുടെ മടിത്തട്ടില്‍

സിറ്റിയുടെ തിക്കും തിരക്കും നിറഞ്ഞ ജീവിതത്തില്‍ നിന്നു കുറച്ചു നേരത്തേക്കെങ്കിലും ഓടിയൊളിക്കാന്‍ വെമ്പി നില്‍ക്കുന്ന മനസുകള്‍ക്ക്‌ വലിയൊരു ആശ്വാസമാണ് തോറന്‍മല്‍. യാത്രികര്‍ക്ക് രസം പകരാന്‍  പ്രകൃതി ഒരുക്കിയ ഒട്ടേറെ വിസ്മയക്കാഴ്ചകളുണ്ടിവിടെ.  സുഖകരമായ കാലാവസ്ഥ തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണീയത. മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും തണുപ്പ് കൂടിയ രണ്ടാമത്തെ സ്ഥലമാണിത്. മുംബായ്,പൂനെ,ഹൈദരാബാദ് തുടങ്ങി മറ്റു പ്രധാന നഗരങ്ങളില്‍ നിന്നുമൊക്കെ ഇങ്ങോട്ടേക്ക് വെക്കേഷന്‍ ദിനങ്ങള്‍ ചെലവഴിക്കാന്‍ ധാരാളം സഞ്ചാരികള്‍ എത്തിച്ചേരുന്നുണ്ട്.

ആരെയും അത്ഭുതപ്പെടുത്തും വിധം ആകാശം തൊട്ടു നില്‍ക്കുന്ന ഗിരി നിരകള്‍. ഇനി ട്രെക്കിംഗിന്   ഇതിലും നല്ലൊരു സ്ഥലം വേറെയില്ലെന്ന് പറയണ്ടല്ലോ. നിത്യ ജീവിതത്തിലെ ടെന്‍ഷനൊക്കെ മറക്കാന്‍ പാകത്തില്‍ മനസിന്‌ സന്തോഷവും കുളിര്‍മയും നല്‍കുന്ന കാഴ്ചകളാണ് ചുറ്റും.

തോറന്‍മല്‍ പ്രശസ്തമാക്കുന്നത്

തോറന്‍മല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തോറന്‍മല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തോറന്‍മല്‍

  • റോഡ് മാര്‍ഗം
    മുംബയില്‍ നിന്നും 461 കിലോമീറ്റര്‍ അകലെയാണ് തോറന്‍മല്‍ സ്ഥിതി ചെയ്യുന്നത്. മുംബൈ,പൂനെ,ഹൈദരാബാദ് തുടങ്ങി മറ്റു പ്രധാന നഗരങ്ങളില്‍ നിന്നൊക്കെ ഇങ്ങോട്ടേക്ക് സര്‍ക്കാര്‍,സ്വകാര്യ ബസ്‌ സര്‍വീസുകളുണ്ട്. എ സി ബസ്സിലാണെങ്കില്‍ ഏകദേശം 500 രൂപ വരെ ചാര്‍ജ് ആകും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നന്ദുര്‍ബര്‍ ആണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ചെന്നൈ,അഹമ്മദാബാദ്,സുററ്റ്,മുംബൈ എന്നിവടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ധാരാളം ട്രെയിനുകള്‍ ഉണ്ട്. 141 കിലോമീറ്റര്‍ അകലെയുള്ള ധുലെ ആണ് മറ്റൊരു റെയില്‍വേ സ്റ്റേഷന്‍. 150 മുതല്‍ 200 വരെയാണ് സാധാരണ ഫെയര്‍ റേറ്റ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    300 കിലോമീറ്റര്‍ അകലെയുള്ള ഔറംഗാബാദ് എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.അവിടുന്ന് ഇങ്ങോട്ടേക്ക് ടാക്സി സര്‍വീസുണ്ട് . പിന്നെ മുംബൈ ചത്രപതി ശിവജി എയര്‍പോര്‍ട്ട് ആണ് മറ്റൊരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാന സര്‍വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
13 Sep,Sun
Return On
14 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
13 Sep,Sun
Check Out
14 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
13 Sep,Sun
Return On
14 Sep,Mon

Near by City