Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ട്രാന്‍ക്യുബാര്‍ » കാലാവസ്ഥ

ട്രാന്‍ക്യുബാര്‍ കാലാവസ്ഥ

ഒക്ടോബറിനും മാര്‍ച്ചിനുമിടയിലുള്ള കാലമാണ് ട്രാന്‍ ക്യുബാര്‍ സന്ദര്‍ശിക്കാന്‍  ഏറ്റവും ഉചിതം. സുഖദായകമായ ഒരന്തരീക്ഷവും അനുകൂലമായ കാലാവസ്ഥയും കാഴ്ചകള്‍ ക്ക് കൂടുതല്‍  മിഴിവേകും. വര്‍ഷത്തില്‍  ഏത് സമയമാണെങ്കിലും കോട്ടണ്‍  വസ്ത്രങ്ങള്‍  കൂടെ കരുതുന്നത് നന്നായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍  ജൂണ്‍  വരെയാണ് ഇവിടത്തെ വേനല്‍ . 29 മുതല്‍  36 ഡിഗ്രി സെല്‍ ഷ്യസ് വരെയാണ് ഇക്കാലത്തെ ശരാശരി താപനില. പകല്‍ സമയങ്ങളില്‍  അസഹ്യമായ ചൂടായിരിക്കും. വേനല്‍ കാലത്ത് ഇവിടേക്കുള്ള യാത്ര അത്രകണ്ട് സുഖകരമാവില്ല.

മഴക്കാലം

ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങള്‍  ട്രാന്‍ ക്യുബാറിലെ മഴക്കാലമാണ്. കനത്തമഴ ഈ സമയങ്ങളില്‍  ഇവിടെ വര്‍ഷിക്കുമെന്നതിനാല്‍  താപനില ഗണ്യമായി കുറയാറുണ്ട്.

ശീതകാലം

ഒക്ടോബറില്‍  തുടങ്ങി മാര്‍ച്ച് വരെ നീളുന്നതാണ് ഇവിടത്തെ ശൈത്യകാലം. താപനില 25 നും 31 ഡിഗ്രി സെല്‍ ഷ്യസിനും ഇടയിലായിരിക്കും. ട്രാന്‍ ക്യുബാര്‍ സന്ദര്‍ശിക്കാന്‍  ഏറ്റവും ഉചിതമായ സമയവും ഇത് തന്നെ. കടല്‍ തിരമാലകള്‍  ഉതിര്‍ക്കുന്ന സംഗീതത്തിന് കാതോര്‍ക്കാന്‍  പ്രസന്നവും ശീതളവുമായ ഒരന്തരീക്ഷമല്ലാതെ മറ്റെന്താണ് സന്ദര്‍ശകന് ആനന്ദം പകരുക.