ഏപ്രിൽ മാസം ഇതാ എത്തിക്കഴിഞ്ഞു. പതിവില്ലാത്ത വിധത്തിലുള്ള മഴയും ചൂടും ഒക്കെയായി മൊത്തത്തിൽ മിശ്രിതമായ അന്തരീക്ഷമാണ് ആകാശത്തിന്. ചില സ്ഥലങ്ങളിൽ കത്തുന്ന ചൂടാണെങ്കിൽ മറ്റു പലയിടങ്ങളിലും അത്യാവശ്യം മഴയൊക്കെ പെയ്ത് തണുപ്പും വന്നു. എന്തായാലും ആഘോഷങ്ങളോടും അവധികളോടും കൂടെയാണ് ഏപ്രിൽ എത്തുന്നതെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.
ഈ ഏപ്രിൽ മാസം സഞ്ചാരികൾക്കും കുട്ടികൾക്കും ഒത്തിരി സന്തോഷം നല്കുന്ന സമയമാണ്. കുട്ടികൾക്ക് അവധികളും കൂടിച്ചേരലുകളുമാണ് ഉള്ളതെങ്കിൽ മുതിർന്നവർക്ക് നീണ്ട വാരാന്ത്യങ്ങളും പൊതുഅവധികളുമായാണ് ഏപ്രിൽ മാസം വന്നിരിക്കുന്നത്. ഏപ്രിൽ മാസത്ത ബാങ്ക് അവധികള് കേരള, കർണ്ണാടക പൊതു അവധികൾ, ആഘോഷങ്ങൾ, വിശേഷ ദിവസങ്ങൾ എന്നിവ ഏതൊക്കെയാണെന്ന് നോക്കാം.

ഏപ്രിൽ 2025 ബാങ്ക് അവധികൾ
ഏപ്രില്‍ 1 ചൊവ്വ - ബാങ്കുകളുടെ വാര്‍ഷിക അക്കൗണ്ട് ക്ലോസിങ്, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബാങ്ക് അവധി
ഏപ്രില്‍ 5 ശനി - ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം, തെലങ്കാനയില്‍ ബാങ്കുകള്‍ അവധി
ഏപ്രില്‍ ആറ് (ഞായറാഴ്ച)- ബാങ്ക് അവധി
ഏപ്രില്‍ 10 വ്യാഴം- മഹാവീര്‍ ജയന്തി - ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.
ഏപ്രില്‍ 12 - രണ്ടാം ശനിയാഴ്ച
ഏപ്രില്‍ 13 - ഞായറാഴ്ച
ഏപ്രില്‍ 14 - തിങ്കളാഴ്ച - അംബേദ്കര്‍ ജയന്തി, വിഷു, ബിഹു, തമിഴ് പുതുവത്സരം
മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബാങ്കുകള്‍ക്ക് അവധി.
ഏപ്രില്‍ 15 ചൊവ്വ - ബംഗാളി പുതുവത്സരം, ബൊഹാഗ് ബിഹു, ഹിമാചല്‍ ദിനം-
അസം, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി
ഏപ്രില്‍ 18 വെള്ളി - ദുഃഖവെള്ളി- ത്രിപുര, അസം, രാജസ്ഥാന്‍, ജമ്മു, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി.
ഏപ്രില്‍ 20 ഞായറാഴ്ച - ഈസ്റ്റര്‍
ഏപ്രില്‍ 21 തിങ്കൾ - ഗാരിയ പൂജ- ത്രിപുരയില്‍ ബാങ്കുകള്‍ക്ക് അവധി
ഏപ്രില്‍ 26 - നാലാമത്തെ ശനിയാഴ്ച
ഏപ്രില്‍ 27 - ഞായറാഴ്ച
ഏപ്രില്‍ 29 ചൊവ്വ - പരശുരാമ ജയന്തി - ഹിമാചല്‍ പ്രദേശില്‍ ബാങ്കുകള്‍ക്ക് അവധി
ഏപ്രില്‍ 30 ബുധന്‍- ബസവ ജയന്തിയും അക്ഷയ തൃതീയയും- കര്‍ണാടകയില്‍ ബാങ്കുകള്‍ക്ക് അവധി.
ഏപ്രിൽ 2025 - കേരളാ ബാങ്ക് അവധി
കേരളത്തിൽ ഏപ്രിൽ മാസത്തിൽ ശനിയും ഞായറും ഉള്‍പ്പെടെ ഒൻപത് അവധി ദിവസങ്ങളാണുള്ളത്.
ഏപ്രിൽ 1 - വാർഷിക കണക്കെടുപ്പ് (ചൊവ്വാഴ്ച)
ഏപ്രിൽ 6 - ഞായറാഴ്ച
ഏപ്രിൽ 12 - രണ്ടാം ശനിയാഴ്ച
ഏപ്രിൽ 13 - ഞായറാഴ്ച
ഏപ്രിൽ 14 - വിഷു/ അംബേദ്കർ ജയന്തി (തിങ്കളാഴ്ച)
ഏപ്രിൽ 18 - ദുഖവെള്ളി (വെള്ളിയാഴ്ച)
ഏപ്രിൽ 20 - ഞായറാഴ്ച
ഏപ്രിൽ 26 - നാലാം ശനിയാഴ്ച
ഏപ്രിൽ 27 - ഞായറാഴ്ച
ഏപ്രിൽ 2025 കേരളാ പൊതുഅവധികള്‍
ഏപ്രിൽ കേരള സർക്കാർ പ്രഖ്യാപിച്ച പൊതുഅവധികൾ നാലെണ്ണമാണ്.
ഏപ്രിൽ 14 - തിങ്കൾ വിഷു/ ബി ആർ അംബേദ്കർ ജയന്തി
ഏപ്രിൽ 17 - വ്യാഴം, പെസഹ
ഏപ്രിൽ 18 ദുഃഖ വെള്ളി
ഏപ്രിൽ 20- ഞായർ ഈസ്റ്റർ
ഏപ്രിൽ 2025 കർണ്ണാടക പൊതുഅവധികള്‍
കർണ്ണാടക സർക്കാര്‍ പ്രഖ്യാരിച്ചിരിക്കുന്ന 2025 ലെ പൊതുഅവധികളിൽ നാലെണ്ണമാണ് ഏപ്രിൽ മാസത്തിൽ വരുന്നത്.
ഏപ്രിൽ 10 - മഹാവീർ ജയന്തി
ഏപ്രിൽ 14 - ബി ആർ അംബേദ്കർ ജയന്തി
ഏപ്രിൽ 18 - ദുഃഖവെള്ളി
ഏപ്രിൽ 30 - ബസവ ജയന്തി, അക്ഷയ തൃതീയ
ഏപ്രിൽ നീണ്ട വാരാന്ത്യങ്ങൾ
നീണ്ട വാരാന്ത്യങ്ങളുടെ കണക്കെടുത്താലും ഏപ്രിൽ മാസം മുന്നിൽ തന്നെയുണ്ട്.
ഈ വർഷത്തെ ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിത്തർ മാർച്ച് 30 ആണ്. മാർച്ച് 29 ശനിയാഴ്ച മുതൽ 30 തിങ്കളാഴ്ച വരെ അവധിയെടുത്താൽ പുത്തൻ ഊർജത്തോടെ ഏപ്രിൽ 1 ന് ജോലിക്ക് കയറാം. എന്നാൽ ബാങ്കുകൾക്ക് ഏപ്രിൽ 1 ചൊവ്വാഴ്ച അവധിയാണെന്ന കാര്യം മറക്കരുത്.
കണക്കനുസരിച്ച് ഏപ്രിൽ മാസത്തിലെ ആദ്യ വാരാന്ത്യം വിഷുവിനോട് അടുപ്പിച്ചാണ്. ഏപ്രിൽ 14 തിങ്കളാഴ്ചയാണ് ഇത്തവണ വിഷു. ഏപ്രിൽ 11 വെള്ളി, 12- ശനി, 13- ഞായർ എന്നിവയും 14- തിങ്കളും ചേർന്നാൽ നാല് ദിവസം അവധിയാണ്. നീണ്ട യാത്രകൾക്കും മറ്റു പ്ലാനുകൾക്കും ഈ ദിവസങ്ങൾ ഉപയോഗിക്കാം.
തൊട്ടടുത്തു തന്നെ ഈസ്റ്റർ വാരാന്ത്യവും വരുന്നുണ്ട്. ഏപ്രിൽ 17 പെസഹ, 18 - ദുഖവെള്ളി, 19- ശനി, 20 -ഞായർ ഈസ്റ്റർ എന്നിങ്ങനെയാണ് ഈ ദിവസങ്ങൾ. ഇതു കണക്കാക്കി അവധിയെടുത്താലും നാല് ദിവസം ആഘോഷിക്കാം.
ഏപ്രിൽ 2025 പ്രധാന ദിവസങ്ങൾ
ഏപ്രിൽ 1 ചൊവ്വ - മീനഭരണി, ശാര്‍ക്കര ഭരണി ഉത്സവം,
ഏപ്രിൽ 2 ബുധന്‍ - ശബരിമല കൊടിയേറ്റ്
ഏപ്രിൽ 3 വ്യാഴം - തിരുമാന്ധാംകുന്ന്, തൃപ്രയാർ പൂരം പുറപ്പാട്, നെന്മാറ വല്ലങ്ങി വേല
ഏപ്രിൽ 6 ഞായര്‍ - തിരുനാവായ കൊടിയേറ്റ്
ഏപ്രിൽ 14 തിങ്കൾ - വിഷു
ഏപ്രിൽ 15 ചൊവ്വ - കൊല്ലം പൂരം
ഏപ്രിൽ 21 ചൊവ്വ - മുരിങ്ങമല വേല
ഏപ്രിൽ 23 ബുധൻ - പത്താമുദയം
ഏപ്രിൽ 24 വ്യാഴം - സത്യസായി സമാധി
ഏപ്രിൽ 27 ഞായർ - മലയാറ്റൂർ പെരുന്നാൾ
ഏപ്രിൽ 28 തിങ്കൾ - വൈശാഖമാസാരംഭം
ഏപ്രിൽ 30 ബുധൻ - അക്ഷയതൃതീയ
ഏപ്രിൽ യാത്രകൾ
കുടുംബമായും അല്ലാതെയും യാത്ര ചെയ്യുന്നവർക്ക് പറ്റിയ മാസമാണ് ഏപ്രില്‍. കേരളത്തിലങ്ങോളമിങ്ങോളം നിരവധി ആഘോഷങ്ങളാണ് ക്ഷേത്രങ്ങളിലടക്കം നടക്കുന്നത്. പൂരവും വേലയും ഒക്കെ കാണാൻ ആഗ്രഹമുള്ളവർക്ക് ഈ അവധികളും ഏപ്രിൽ മാസത്തിൽ പ്രയോജനപ്പെടുത്താം. ഉത്തരേന്ത്യയും വടക്കു കിഴക്കൻ ഇന്ത്യയും തലസ്ഥാനമായ ഡല്‍ഹിയും കാണാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












