Search
  • Follow NativePlanet
Share
» »ആറ്റുകാൽ പൊങ്കാല 2024: അനുഗ്രഹങ്ങൾ നേടാം, ആഗ്രഹങ്ങൾ സഫലമാക്കാം! ചടങ്ങുകളും പൂജകളും

ആറ്റുകാൽ പൊങ്കാല 2024: അനുഗ്രഹങ്ങൾ നേടാം, ആഗ്രഹങ്ങൾ സഫലമാക്കാം! ചടങ്ങുകളും പൂജകളും

ആറ്റുകാൽ പൊങ്കാല 2024: മനസ്സു തകർന്നെത്തുന്നവർക്ക് പ്രതീക്ഷയോടെയും ആശ്വാസത്തോടെയും മടങ്ങിയെത്തുവാൻ സാധിക്കുന്ന തിരുസന്നിധി. മലയാള നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസത്തോടെ വിശ്വാസികൾ എത്തിച്ചേരുന്ന ആറ്റുകാൽ ഇത്തവണത്തെ പൊങ്കാല മഹോത്സവങ്ങൾക്കായി ഒരുങ്ങിയിരിക്കുകയാണ്.
ഫെബ്രുവരി 17ന് ആരംഭിക്കുന്ന മഹോത്സവത്തിൽ 25ന് ആണ് ആറ്റുകാൽ പൊങ്കാല . 26 വരെയാണ് ചടങ്ങുകൾ നീണ്ടുനിൽക്കുന്നത്.

പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുവാൻ കഴിയുകയെന്നത് ഏറ്റവും അനുഗ്രഹം നിറഞ്ഞ അവസരമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. സ്ത്രീകള്‍ക്കു മാത്രമാണ് ഇവിടെ പൊങ്കാലയിടാൻ വരാൻ കഴിയുക. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയിടാൻ ഇവിടെയെത്തുന്നു. ഇതാ ഈ വർഷത്തെ പൊങ്കാല ചടങ്ങുകളുടെ പ്രാധാന്യവും ചടങ്ങളും വായിക്കാം.

 Attukal Pongala 2024: Dates, Major Customs And Rituals

തുടക്കം കാപ്പുകെട്ടിൽ

ഫെബ്രുവരി 17-ാം തിയതി കാപ്പ്കെട്ട് ചടങ്ങോടെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമാകുന്നത്. കുംഭമാസത്തിലെ കാർത്തിക നാളിലാണ് ഈ ചടങ്ങ് ആരംഭിക്കുന്നത്. കൊടുങ്ങല്ലൂർ ഭഗവതിയെ എഴുന്നള്ളിച്ച് ആറ്റുകാൽ ഭഗവതിയുടെ വാളിലേക്ക് ആവാഹിക്കുന്ന ചടങ്ങാണിത്. പൊങ്കാല ചടങ്ങുകൾക്ക് ഒൻപത് ദിവസം മുൻപാണ് ഈ ചടങ്ങ് നടക്കുന്നത്. ആറ്റുകാൽ ഭഗവതിയുടെ ഉ‍ടവാളിൽ പഞ്ചലോഹ മോതിരം കൊണ്ട് ബന്ധിപ്പിക്കുകയും മറ്റൊരു മോതിരം മേൽശാന്തി ധരിക്കുകയും ചെയ്യും. കണ്ണകീ ചരിതം പാടുന്ന തോറ്റംപാട്ടുകാരും ഈ ചടങ്ങിൽ അനിവാര്യമാണ്.

തോറ്റംപാട്ട് അവതരണം

പൊങ്കാല മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ്
തോറ്റംപാട്ട് അവതരണം. 17 മുതൽ തന്നെ ഇതും ആരംഭിക്കും. കണ്ണകീ ചരിതമാണ് ഇവിടെ തോറ്റംപാട്ടിൽ അവതരിപ്പിക്കുന്നത്. കൊടുങ്ങല്ലൂരമ്മയെ കൊണ്ടുവരുന്നതു മുതൽ പാണ്ഡ്യരാജാവിന്റെ വധം വരെയുള്ള സംഭവങ്ങള്‌ 9 ദിവസം കൊണ്ട് പാടിത്തീർക്കും.

17 മുതല്‍ 27 വരെയുള്ള ചടങ്ങുകൾ

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി 17 മുതല്‍ 27 വരെയുള്ള ദിവസങ്ങളിൽ രാവിലെ അഭിഷേകം 5.30 , ദീപാരാധന 6.05 , ഉഷഃപൂജ 6.40, ഉഷശ്രീബലി 6.50, കളകാഭിഷേകം 7.15, പന്തീരടി പൂജ 8.30, ഉച്ചപൂജ (11.30, ദീപാരാധന (ഉച്ചയ്ക്ക് 12), ഉച്ചശ്രീബലി 12.30, ദീപാരാധന 6.45, ഭഗവതിസേവ (7.15, അത്താഴപൂജ 9.00 , ദീപാരാധന (9.15), അത്താഴ ശ്രീബലി 9.30, ദീപാരാധന 12.00 എന്നിവ ഉണ്ടായിരിക്കും. എന്നാൽ

23 ന് ഈ ചടങ്ങുകള്‍ ഉണ്ടായിരിക്കില്ല. 19-ാം തിയതി രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം ആരംഭിക്കും

ആറ്റുകാൽ പൊങ്കാല 2024- തിയതി, സമയം, ചടങ്ങുകൾ

ഈ വർഷത്തെ പൊങ്കാസ മഹോത്സവ ദിനം ഫെബ്രുവരി 25 നാണ്. രാവിലെ 10.30 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം, രാത്രി 7.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് എന്നിവയാണ് ഈ ദിവസത്തെ ചടങ്ങുകള്‍.

26 ന് രാവിലെ എട്ടുമണിക്ക് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തര്‍പ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവം സമാപിക്കും.

ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്താൽ

മനസ്സറിഞ്ഞ് വിളിക്കന്ന ഭക്തർക്ക് എന്നും ആശ്രയമാണ് ആറ്റുകാലമ്മയെന്നാണ് വിശ്വാസം.ആഗ്രഹങ്ങൾ സാധിക്കുവാനും ജീവിതത്തിലെ തടസ്സങ്ങൾ മാറുവാനും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയത്രെ. അഷ്ട ഐശ്വര്യങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ മറ്റൊരു പ്രത്യേകത. ജീവിതത്തിലുണ്ടാകുന്ന അപകടങ്ങൾ മാറുവാനും പൊങ്കാലയിട്ടാൽ മതിയത്രെ. പൊങ്കാലയുടെ പ്രാധാന്യം മനസ്സിലാകണമെങ്കിൽ ഓരോ വർഷവും ഇവിടെയെത്തുന്ന വിശ്വാസികളുടെ എണ്ണം നോക്കിയാൽ മാത്രം മതി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+