Search
  • Follow NativePlanet
Share
» »ബെംഗളൂരു യാത്ര: ഈ നഗരത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ്, 7 സ്റ്റോപ്പ്.. കൊടൈക്കനാൽ യാത്രയും എളുപ്പം

ബെംഗളൂരു യാത്ര: ഈ നഗരത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ്, 7 സ്റ്റോപ്പ്.. കൊടൈക്കനാൽ യാത്രയും എളുപ്പം

ബെംഗളൂരു യാത്രകൾ: ബാംഗ്ലൂർ അവധിക്കാലം ആഘോഷിക്കുന്നത് തുടരുകയാണ്. ചെറിയ ട്രിപ്പുകളും നാട്ടിലേക്ക് യാത്രകളും ഒക്കെയായി കുട്ടികളും കുടുംബങ്ങളും ഒരുപോലെ സന്തോഷം കണ്ടെത്തുന്ന ദിവസങ്ങളാണിത്. ഈ സീസണിലെ യാത്രാ തിരക്ക് പറഞ്ഞറിയിക്കുവാന് കഴിയില്ല. ഏത് റൂട്ടിൽ പോകുവാനാണെങ്കിലും ട്രെയിനിൽ സീറ്റ് കിട്ടുക എളുപ്പമല്ല. ഈ സാഹചര്യം മുന്നിൽക്കണ്ട് ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുകയാണ്.

ബെംഗളൂരുവിനും മധുരയ്ക്കും ഇടയിലാണ് പുതിയ പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. ഇരു നഗരങ്ങളിലും വസിക്കുന്നവർക്ക് മാത്രമല്ല, മധുര, കൊടൈക്കനാൽ, ഡിണ്ടിഗൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേനൽക്കാല യാത്ര പ്ലാൻ ചെയ്യുന്നവർക്കും ഉപയോഗപ്രദമാണ് ഈ സർവീസ്. ബെംഗളൂരു - മധുര - ബെംഗളൂരു സമ്മർ സ്പെഷ്യൽ ട്രെയിൻ സർവീസിനെക്കുറിച്ച് വിശദമായി വായിക്കാം.

Special Train in Bangalore-Madurai Route - Timings Stops and Travel Tips

മേയ് 1 വ്യാഴാഴ്ച തൊഴിലാളി ദിനം പൊതുഅവധിയായതിനാൽ പിറ്റേന്ന് വെള്ളിയാഴ്ച വീല് എടുത്ത് നീണ്ട വാരാന്ത്യം ആഘോഷിക്കുവാൻ പ്ലാൻ ചെയ്തിട്ടുണ്ടാകുമല്ലോ.. മധുരയോ കൊടൈക്കനാലോ റൂട്ടിലാണ് നിങ്ങളുടെ യാത്രയെങ്കിൽ ഈ സ്പെഷ്യൽ ട്രെയിൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്തോ

ബെംഗളൂരു - മധുര സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06521 എസ്എംവിടി ബെംഗളൂരു - മധുര സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 30 ബുധനാഴ്ച വൈകിട്ട് 7.00 മണിക്ക് എസ്എംവിടിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.15 ന് മധുരയിൽ എത്തുന്നു. കൃഷ്ണരാജപുരം, ബെംഗാരപേട്ട്സ സേലം, നാമൽ, കരൂർ, ഡിണ്ടിഗൽ, കൊടൈക്കനാൽ റോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

എസ്എംവിടി ബെംഗളൂരു - 7.00 pm
കൃഷ്ണരാജപുരം -7.11 pm
ബെംഗാരപേട്ട് - 7.59 pm
സേലം -10.50 pm
നാമക്കൽ -11.55 pm
കരൂർ -1.43 am
ഡിണ്ടിഗൽ -3.30 am
കൊടൈക്കനാൽ റോഡ് -3.55 am
മധുര-6.15 am

മധുര-ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പര്‍ 065522 മധുര-ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ മധുരയിൽ നിന്ന് മെയ് 1വ്യാഴാഴ്ച രാവിലെ 9.10 ന് പുറപ്പെട്ട് അന്ന് വൈകിട്ട് 7.50 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തും. 2 എസി ടൂ ടയർ കോച്ച്, 16 എസി ത്രീ ടയര്‌ കോച്ച്, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്. ഏപ്രിൽ 28 രാവിലെ 8. മണി മുതൽ സ്പെഷ്യൽ ട്രെയിന്‌ ബുക്കിങ് ആരംഭിക്കും.

മേയ് 1 നീണ്ട വാരാന്ത്യം

സാർവ്വദേശീയ തൊഴിലാളി ദിനം ആഘോഷിക്കുന്ന മെയ് 1 ലോകമെങ്ങും അവധിയാണ്. ഇത്തവണ വ്യാഴാഴ്ചയാണ് ഈ ദിവസം വരുന്നത്. അതുകൊണ്ടുതന്നെ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഒരു ലീവ് എടുത്താൽ നാലം അവധി ദിവസങ്ങളോളം കിട്ടും. യാത്രകൾ പോകുന്നവർകക് ബുധനാഴ്ച വൈകിട്ട് തന്നെ പുറപ്പെടാം. വ്യാഴാഴ്ച മെയ് 1 അവധി, വെള്ളിയാഴ്ച ഒരു ലീവ് എടുത്താൽ പിന്നെ വരുന്ന ശനിയും ഞായറും അടിച്ചു പൊളിക്കാം.

മധുരയിൽ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങൾ

മീനാക്ഷി അമ്മൻ ക്ഷേത്രം, തിരുമലൈ നായക് കൊട്ടാരം , സമനാർ കുന്നുകൾ , അഴഗർ കോവിൽ , തിരുപ്പറങ്കുന്ദ്രം മുരുഗൻ ക്ഷേത്രം , ഗാന്ധി മെമ്മോറിയൽ മ്യൂസിയം , കൂടൽ അഴഗർ ക്ഷേത്രം, സെന്റ് മേരീസ് കത്തീഡ്രൽ , വണ്ടിയൂർ മാരിയമ്മൻ തേപ്പക്കുളം , പഴമുതിർ സോളൈ തുടങ്ങിയവയാണ് മധുരയിലും സമീപത്തുമായി യാത്രക്കാർക്ക് സന്ദർശിക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore madurai train
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+