Search
  • Follow NativePlanet
Share
» »ബെംഗളൂരു- തിരുവനന്തപുരം റൂട്ടിൽ വീക്കിലി ട്രെയിൻ; അവധിക്ക് നാട്ടിലെത്താം, മടങ്ങാം..20 കോച്ച്, 18 സർവീസ്

ബെംഗളൂരു- തിരുവനന്തപുരം റൂട്ടിൽ വീക്കിലി ട്രെയിൻ; അവധിക്ക് നാട്ടിലെത്താം, മടങ്ങാം..20 കോച്ച്, 18 സർവീസ്

‌വേനലവധിക്കാലം തുടങ്ങി. ഇനി യാത്രകളുടെയും കൂടിച്ചേരലുകളുടെയും നേരമാണ്. മറുനാട്ടിലുള്ളവർ കേരളത്തിലേക്ക് പെരുന്നാളും വിഷുവും ഈസ്റ്ററും ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കായി വരുന്ന സമയം. വെക്കേഷൻ ആയതിനാൽ കുട്ടികളും യാത്ര ചെയ്യുന്ന ഈ സീസണിൽ ഏറ്റവും വലിയ പ്രശ്നം ടിക്കറ്റില്ല എന്നതാണ്. ലഭ്യമായ ടിക്കറ്റുകള്‍ക്കാവട്ടെ, തൊട്ടാൽ പൊള്ളുന്ന നിരക്കും.

അവധിയും ആഘോഷങ്ങളും വരുന്ന, വേനലവധിയുടെയും യാത്രകളുടെയും സമയമായ ഏപ്രിൽ, മേയ് മാസങ്ങളിലേക്കായി നിരവധി പ്രത്യേക ട്രെയിൻ സർവീസുകളാണ് ഇന്ത്യൻ റെയിൽവേ നടത്തുന്നത്.. സാധാരണക്കാർക്കും വാരാന്ത്യ യാത്രകൾ നടത്തുന്നവര്‍ക്കും കൂടി പ്രയോജനപ്പെടുത്താവുന്ന ഒരു പ്രത്യേക സർവീസ് ഇപ്പോഴിതാ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു- തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ രണ്ട് മാസം സർവീസ് നടത്തും.

Bangalore- Thiruvananthapuram Summer Special Train With 18 Stop amp amp Service

ദക്ഷിണ റെയിൽവേയുടെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ബെംഗളൂരുവിനും തിരുവനന്തപുരത്തിനും ഇടയിലുള്ള യാത്രകൾ സുഗമവും തിരക്കു കുറഞ്ഞതുമാക്കുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്ന സ്പെഷ്യൽ സർവീസാണ് എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം - എസ്എംവിടി ബെംഗളൂരു വീക്കിലി സ്പെഷ്യൽ ട്രെയിൻ. ഏപ്രിൽ, മേയ് എന്നീ രണ്ടു മാസങ്ങളിലെ വാരാന്ത്യങ്ങളിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ തിരക്ക് കുറയ്ക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.

എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം സ്പെഷ്യൽ

ട്രെയിൻ നമ്പര്‍ 06555 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 2.00 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തും. 16 മണിക്കൂറാണ് യാത്രാ സമയം. 2 എസി ടൂ ടയർ കോച്ച്, 16 എസി ത്രീ ടയർ കോച്ച്, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്.

ഏപ്രിൽ - 4, 11, 18, 25, മേയ് - 2, 9, 16, 23, 30 എന്നീ വെള്ളിയാഴ്ചകളിൽ മാത്രമായിരിക്കും സർവീസ്. ആകെ 9 സർവീസുകളാണ് ഉള്ളത്. എസി ത്രീടയറിന് 1490 രൂപ, എസി ടൂ ടയറിന് 2070 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ആകെ 18 സ്റ്റോപ്പുകളാണ് ഉള്ളത്.

എസ്എംവിടി ബംഗളൂരു - 22:00
കൃഷ്ണരാജപുരം - 22:10
ബംഗാരപേട്ട് - 22:53
സേലം ജങ്ഷൻ - 02:15
ഈറോഡ് ജങ്ഷൻ - 03:15
തിരുപ്പൂർ - 04:03
പൊടനൂർ ജങ്ഷൻ - 04:58
പാലക്കാട് ജങ്ഷൻ - 06:10
തൃശ്ശൂർ - 07:42
ആലുവ - 08:40
എറണാകുളം ടൗൺ - 09:15
കോട്ടയം - 10:25
ചങ്ങനാശേരി - 10:46
തിരുവല്ല - 10:56
ചെങ്ങന്നൂർ - 11:07
മാവേലിക്കര - 11:21
കായംകുളം ജങ്ഷൻ - 11:30
കൊല്ലം ജങ്ഷൻ - 12:02
വർക്കല ശിവഗിരി - 12:26
തിരുവനന്തപുരം നോർത്ത് - 14:00

തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു സ്പെഷ്യൽ

ട്രെയിൻ നമ്പർ 06556 തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബംഗളൂരു സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തും. 17 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം.

ഏപ്രിൽ - 6, 13, 20, 27, മേയ് - 4, 11, 18, 25, ജൂൺ - 1 എന്നീ ഞായറാഴ്ചകളിലാണ് ഈ ട്രെയിൻ ഉള്ളത്. ആകെ 9 സർവീസുകളാണുള്ളത്. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽ എത്തേണ്ട വിധത്തിൽ യാത്ര പോകുന്നവർക്ക് ഇത് നല്ല സർവീസാണ്.

തിരുവനന്തപുരം നോർത്ത് - 14:15
വർക്കല ശിവഗിരി - 14:35
കൊല്ലം ജങ്ഷൻ - 14:57
കായംകുളം ജങ്ഷൻ - 15:43
മാവേലിക്കര - 15:56
ചെങ്ങന്നൂർ - 16:08
തിരുവല്ല - 16:20
ചങ്ങനാശേരി - 16:28
കോട്ടയം - 16:47
എറണാകുളം ടൗൺ - 18:00
ആലുവ - 18:35
തൃശ്ശൂർ - 20:12
പാലക്കാട് ജങ്ഷൻ - 21:35
പൊടനൂർ ജങ്ഷൻ - 22:58
തിരുപ്പൂർ - 23:53
ഈറോഡ് ജങ്ഷൻ - 00:50
സേലം ജങ്ഷൻ - 01:47
ബംഗാരപേട്ട് - 05:03
കൃഷ്ണരാജപുരം - 06:14
എസ്എംവിടി ബംഗളൂരു - 07:30

ബുക്കിങ് തുടങ്ങി

ദക്ഷിണ റെയിൽവേ നടത്തുന്ന എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബെംഗളൂരു വീക്കിലി സ്പെഷ്യൽ 06555/05556 ട്രെയിൻ ബുക്കിങ് തുടങ്ങി. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയും റെയിൽവേ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകൾ വഴിയം ബുക്ക് ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore summer train
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+