Search
  • Follow NativePlanet
Share
» »ബെംഗളൂരു യാത്ര; ഈസ്റ്റർ കഴിഞ്ഞ് മടങ്ങാം, തിരക്ക് കൂടുതൽ ഞായറാഴ്ച...കെഎസ്ആർടിസി അധിക സർവീസുകൾ തിങ്കളാഴ്ച വരെ

ബെംഗളൂരു യാത്ര; ഈസ്റ്റർ കഴിഞ്ഞ് മടങ്ങാം, തിരക്ക് കൂടുതൽ ഞായറാഴ്ച...കെഎസ്ആർടിസി അധിക സർവീസുകൾ തിങ്കളാഴ്ച വരെ

ഈസ്റ്ററിന് നാട്ടിലേക്ക് വന്നതിനേക്കാൾ ബുദ്ധിമുട്ടാണ് തിരികെ പോക്ക്. ചുരുങ്ങിയ അവധി മാത്രമെടുത്ത് വന്നവർക്ക് എന്തായാലും ഈസ്റ്ററിന്‍റെ അന്നുതന്നെയോ അല്ലെങ്കിൽ പിറ്റേന്നോ ഒക്കെയായി മടങ്ങേണ്ടി വരും. വിഷു, ഈസ്റ്റർ യാത്രകളുടെ തിരക്ക് കണക്കാക്കി കെഎസ്ആർടിസി നേരത്തെ തന്നെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് അധിക ബസ് സർവീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു കൂടാതെ, മൈസൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും കെ എസ് ആർ ടി സി അധിക ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 9ന് ആരംഭിച്ച അധിക ബസുകൾ ഈസ്റ്റർ ഞായർ കഴിഞ്ഞ് വരുന്ന തിങ്കൾ, അായത് ഏപ്രിൽ 21 വരെ തുടരും. കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ നടത്തുന്നുണ്ട്. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് പ്രത്യേക അധിക സർവീസുകൾ കെ എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്യുന്നത്.

Bangalore Travel Easter Special Bus Service To Bengaluru From Kerala

ഇതാ ഈസ്റ്റർ കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരികെ മടങ്ങുവാൻ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പ്രത്യേക കെ എസ് ആർ ടി സി ബസുകളുടെ സമയവും റൂട്ടും വിശദമായി അറിയാം.മിക്ക സർവീസുകളിലും ടിക്കറ്റ് വില്പന ഏകദേശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ടിക്കറ്റുകൾ ലഭ്യമാണോ എന്ന് കെഎസ്ആർടിസിയുടെ ബുക്കിങ് സൈറ്റ് നോക്കി മനസ്സിലാക്കി ബുക്ക് ചെയ്യാം.

കേരള- ബെംഗളൂരി അധിക സർവീസുകൾ

1. 20.45 കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്)
(മാനന്തവാടി, കുട്ട വഴി)
2. 21.15 കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്)
(മാനന്തവാടി, കുട്ട വഴി)
3. 21.45 കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്)
(മാനന്തവാടി, കുട്ട വഴി)

4. 19.45 തൃശ്ശൂർ - ബാംഗ്ലൂർ (സൂപ്പർ എക്സ്പ്രസ്) -
(കോയമ്പത്തൂർ, സേലം വഴി )
5. 17.30 എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) -
(കോയമ്പത്തൂർ, സേലം വഴി )
6.18.30 എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)-
(കോയമ്പത്തൂർ, സേലം വഴി )

7. 18.10 കോട്ടയം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
(കോയമ്പത്തൂർ, സേലം വഴി)
8. 20.10 കണ്ണൂർ - ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്) -
(മട്ടന്നൂർ, ഇരിട്ടി വഴി)
9. 21.40 കണ്ണൂർ - ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്)-
(ഇരിട്ടി, കൂട്ടുപുഴ വഴി)

Bangalore Travel Easter Special Bus Service To Bengaluru From Kerala

10.18.00 തിരുവനന്തപുരം-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) -
(നാഗർകോവിൽ, മധുര വഴി)
11.19.30 എറണാകുളം ചെന്നൈ (സൂപ്പർ ഡീലക്സ്)
(കോയമ്പത്തൂർ, സേലം വഴി )
12. 16.20 അടൂർ - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
(കോയമ്പത്തൂർ, സേലം വഴി )
13.17.20 കൊട്ടാരക്കര - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) -
(കോയമ്പത്തൂർ, സേലം വഴി)

14. 17.30 പുനലൂർ - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) -
(കോയമ്പത്തൂർ, സേലം വഴി)
15. 18.00 കൊല്ലം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) -
(കോയമ്പത്തൂർ, സേലം വഴി )
16. 18.30 ഹരിപ്പാട് - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) -
(കോയമ്പത്തൂർ, സേലം വഴി )
17. 19.00 ചേർത്തല - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) -
(കോയമ്പത്തൂർ, സേലം വഴി )

21 വരെ ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള അധിക സർവ്വീസുകൾ

1. 19.45 ബാംഗ്ലൂർ - കോഴിക്കോട്
(സൂപ്പർ ഫാസ്റ്റ്) - (കുട്ട മാനന്തവാടി വഴി)
2. 20:15 ബാംഗ്ലൂർ - കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്) -
(കുട്ട മാനന്തവാടി വഴി)
3. 20.50 ബാംഗ്ലൂർ - കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്) -
(കുട്ട, മാനന്തവാടി വഴി)

4 19:15 ബാംഗ്ലൂർ - തൃശ്ശൂർ (സൂപ്പർ ഡീലക്സ്) -
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
5. 17.30 ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ്) -
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6. 18.30 ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ്) -
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

7. 18.10 ബാംഗ്ലൂർ - കോട്ടയം (സൂപ്പർ ഡീലക്സ്) -
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8. 20. 30 ബാംഗ്ലൂർ - കണ്ണൂർ (സൂപ്പർ ഡീലക്സ്) - (ഇരിട്ടി, മട്ടന്നൂർ വഴി)

09. 21.45 ബാംഗ്ലൂർ - കണ്ണൂർ (സൂപ്പർ ഡീലക്സ്) - (ഇരിട്ടി, മട്ടന്നൂർ വഴി)
10. 19:30 ബാംഗ്ലൂർ - തിരുവനന്തപുരം (സൂപ്പർ ഡീലക്സ്) -( നാഗർകോവിൽ വഴി)
11. 19.30 ചെന്നൈ - എറണാകുളം (സൂപ്പർ ഡീലക്സ്) -( സേലം, കോയമ്പത്തൂർ വഴി )
12) 18:45 PM ബാംഗ്ലൂർ - അടൂർ (സൂപ്പർ എക്സ്പ്രസ്) -
( സേലം,കോയമ്പത്തൂർ)

13. 19:10 PM ബാംഗ്ലൂർ - കൊട്ടാരക്കര (സൂപ്പർ എക്സ്പ്രസ്) -
( സേലം,കോയമ്പത്തൂർ)
14. 18:00 PM ബാംഗ്ലൂർ - പുനലൂർ (സൂപ്പർ എക്സ്പ്രസ്) -
(സേലം,കോയമ്പത്തൂർ)
15. 18:20 PM ബാംഗ്ലൂർ - കൊല്ലം
( സേലം,കോയമ്പത്തൂർ)
16. 19:10ബാംഗ്ലൂർ - ചേർത്തല
( സേലം,കോയമ്പത്തൂർ)
17. 19:00 ബാംഗ്ലൂർ - ഹരിപ്പാട്
( സേലം,കോയമ്പത്തൂർ)

കെഎസ്ആർടിസി ബസ് ബുക്കിങ്

കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
തിരുവനന്തപുരം - 0471 2323886
എറണാകുളം - 0484 2372033
കോഴിക്കോട് - 0495 2723796
കണ്ണൂർ - 0497 2707777
കെ എസ് ആർ ടി സി കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011 (ടോൾ ഫ്രീ)

എസി വെയിറ്റിംഗ് റൂമുകൾ

യാത്രക്കാരുടെ സൗകര്യാർത്ഥം തിരഞ്ഞെടുത്ത കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ആരംഭിച്ച എസി വെയിറ്റിംഗ് റൂമുകൾ യാത്രക്കാർ ഏറ്റെടുത്തു. തിരക്ക് കൂടിയ സമയങ്ങളിലും പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിലും യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായാണ് ഇങ്ങനെയൊരു ക്രമീകരണം. സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, ചാർജിംഗ് പോയിന്റുകൾ, കുട്ടികൾക്കായുള്ള ഫീഡിങ് റൂം എന്നിവ ഉൾപ്പെടുത്തിയുള്ള ഈ പദ്ധതി ഉപഭോക്തൃ സൗഹൃദ സേവനത്തിൽ കെഎസ്ആർടിസിയുടെ പുതിയ ചുവടുവെയ്പ്പാണ്.
നിലവിൽ തിരുവനന്തപുരം സെൻട്രൽ, കോഴിക്കോട്, അങ്കമാലി, പാലക്കാട്, തൃശ്ശൂർ ബസ് സ്റ്റേഷനുകളിൽ വിവോ കമ്പനിയുടെ സഹകരണത്തോടെയും എറണാകുളം സൗത്ത് ബസ് സ്റ്റേഷനിൽ വണ്ടർലാ വാട്ടർ തീം പാർക്കിൻ്റെ സഹകരണത്തോടെയും ആണ് വിശ്രമമുറികൾ പൂർത്തിയാക്കിയത്...

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ksrtc bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+