Search
  • Follow NativePlanet
Share
» »ബെംഗളൂരു വേനലവധി യാത്ര: അടിച്ചുകയറി വിയറ്റ്നാം.. നേരിട്ടുള്ള വിമാനം മാത്രമല്ല, പോകാൻ കാരണങ്ങൾ പലതുണ്ട്

ബെംഗളൂരു വേനലവധി യാത്ര: അടിച്ചുകയറി വിയറ്റ്നാം.. നേരിട്ടുള്ള വിമാനം മാത്രമല്ല, പോകാൻ കാരണങ്ങൾ പലതുണ്ട്

ബെംഗളൂരു വേനൽയാത്രകളുടെ തിരക്കിലേക്ക് കടക്കുകയാണ്. ഈസ്റ്ററിനും വിഷുവിനും നാട്ടിൽ പോയി അവധിക്കാലം ആഘോഷിച്ച് മടങ്ങുന്ന സമയമാണ് കുറച്ച്ദിവസങ്ങൾ. അതിനു ശേഷം ഇനി ശരിക്കും യാത്രകൾ തുടങ്ങുകയാണ്. ഇവിടുള്ളവരുടെ സമ്മര്‍ വെക്കേഷൻ യാത്രകൾ പണ്ട് കൂനുരും ഊട്ടിയും കൊടൈക്കനാലും കൂർഗും ഒക്കെ ആയിരുന്നുവെങ്കിൽ ഇന്നത് രാജ്യങ്ങൾ കടന്നുള്ള ട്രിപ്പുകളായി മാറി.

ഈ വേനലവധിക്ക് ബെംഗളൂരുവിൽ നിന്ന് ഏറ്റവുമധികം ആളുകള്‌ തിരഞ്ഞതും പോകാൻ ഒരുങ്ങുന്നതുമായ രാജ്യം ഏതാണെന്ന് അറിയുമോ? ദുബായ് മുതൽ തായ്ലൻഡും ഇന്തോനേഷ്യയും ഒക്കെ ഭരിച്ചിരുന്ന ബെംഗളൂരു സമ്മർ ട്രിപ്പ് ഡെസ്റ്റിനേഷനുകളിലേക്ക് ഇത്തവണ പുതിയൊരു എന്‍ട്രി വന്നിട്ടുണ്ട്. വിയറ്റ്നാം. യഥാര്‍ത്ഥത്തിൽ ബെംഗളൂരുക്കാരുടെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവൻ പ്രിയപ്പെട്ട ഇടമായി വിയറ്റ്നാം വളരെ ചുരുങ്ങിയ കാലം കൊണ്ട് മാറിയിട്ടുണ്ട്.

ബാംഗ്ലൂരിൽ നിന്ന് മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ഏറ്റവും കുറഞ്ഞ ചെലവിൽ പോകാൻ സാധിക്കുന്ന വിദേശരാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ചെലവ് മാത്രമല്, വിനോദ സഞ്ചാരികൾക്കായി ഇവിടെയുള്ള കാഴ്ചകളും സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും സ്ഥലങ്ങളും എല്ലാം ഒരുപടി മുന്നില്‍ നില്‍ക്കുന്നു. താഴ്വാരങ്ങൾ, ദ്വീപുകൾ, ഗ്രാമങ്ങൾ, അത്ഭുത നിർമ്മിതികൾ, സാധാരണക്കാരുടെ ജീവിതങ്ങൾ, രുചി വൈവിധ്യങ്ങൾ ഇങ്ങനെ അറിയുവാനും പരിചയപ്പെടുവാനും ഏറെയുണ്ട് വിയറ്റ്നാമിൽ.

നേരിട്ടുള്ള വിമാനം

ബെംഗളൂരുക്കാരുടെ വിയറ്റ്നാം യാത്രാ പ്രണയത്തിനു പിന്നിലെ പ്രധാന കാരണം യാത്ര തന്നെയാണ്. വിയറ്റ്ജെറ്റ് ബെംഗളൂരു, കൊച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നു. നേരത്തെ ലേ ഓവറും കാത്തിരിപ്പുമെല്ലാമടക്കം 15 മണിക്കൂർ വേണ്ടി വന്നിരുന്ന യാത്ര ഇപ്പോൾ വെറും അഞ്ച് മണിക്കൂറിൽ പൂർത്തിയാക്കാം.

യാത്രാ സമയം കുറഞ്ഞത് കുട്ടികളെയും കൊണ്ട് സഞ്ചരിക്കുന്നവരുടെയും മുതിർന്ന ആളുകളുടെയും ഒക്കെ പ്രിയരാജ്യങ്ങളുടെ ലിസ്റ്റിലേക്ക് വിയറ്റ്നാമിനെ കൊണ്ടുവന്നിട്ടുണ്ട്.
മാർച്ച് മുതൽ ബെംഗളൂരുവിൽ നിന്ന് ഹോ ചി മിൻ സിറ്റിയിലേക്ക് വിയറ്റ്ജെറ്റ് ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ നടത്തുന്നുണ്ട്. മെയ് 1 മുതൽ ബെംഗളൂരുവിനും വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിക്കും ഇടയിൽ വിയറ്റ്നാം എയർലൈൻസ് സർവീസുകൾ ആരംഭിക്കും.

യാത്രാ ചെലവ്

നേരിട്ടുള്ള വിമാന സർവീസ് വന്നതോടെ യാത്രാ ചെലവിലും വലിയ കുറവ് തന്നെ സംഭവിച്ചിട്ടുണ്ട്. നേരത്തെ പരമാവധി ഏകദേശം 35,000 മുതൽ 50,000 രൂപയോളം വരുമായിരുന്ന ചെലവ് ഇപ്പോൾ 25,000 നും 350000 നും ഇടയിൽ ചുരുക്കാം. ട്രാവൽ ഏജന്‍സികളിലേക്ക് വിയറ്റ്നായം യാത്രയുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ലഭിക്കുന്നത്.

കാഴ്ചകള്‍

ചെലവഴിക്കുന്ന പണത്തിന് തക്കതായ മൂല്യം നല്കുന്ന രാജ്യമെന്നതാണ് വിയറ്റ്നാമിന്റെ മറ്റൊരു പ്ലസ് പോയിന്‍റ്. ബാ നാ ഹിൽസിലെ ഗോൾഡൻ ബ്രിഡ്ജ് , നെല്‍പ്പാടങ്ങളും താഴ്‌വരകളും ഉള്ള സ പ, തലസ്ഥാനമായ ഹാനോയി, പുരാതന ക്ഷേത്രങ്ങൾ, 1600 ഓളം ദ്വീപുകളുടെ സംഗമ സ്ഥാനമായ ഹാലോങ് ബേ എന്നിങ്ങനെ ഗ്രാമങ്ങൾ, നഗരങ്ങൾ, ഗുഹകൾ, , ബീച്ചുകൾ, നൈറ്റ് ലൈഫ്, ചരിത്രയിടങ്ങൾ നീളുകയാണ് വിയറ്റ്നാം ഓഫർ ചെയ്യുന്ന കാഴ്ചകൾ.

വിയറ്റ്നാം മാത്രമല്ല

വിയറ്റ്നാം കൂടാതെ ബെംഗളൂരുക്കാരുടെ യാത്രാ ലിസ്റ്റിൽ കംബോഡിയ, ഫിലിപ്പീൻസ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇടം നേടിയിട്ടുണ്ട്. തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങൾ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.

അസൈർബൈജാൻ, കസാഖിസ്ഥാന്, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കും യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. അതേസമയം, കുടുംബമായി പോകുന്നവരുടെയും ചെറുപ്പക്കാരുടെയും പ്രിയപ്പെട്ട ഇടമെന്ന ലേബൽ ദുബായ് വിട്ടുകളഞ്ഞിട്ടില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore travel plans summer
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+