Search
  • Follow NativePlanet
Share
» »ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നുണ്ടോ? എങ്കിൽ ചെലവ് ഇത്തിരി കൂടും...പണി സ്ഥിരം യാത്രക്കാർക്ക്

ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നുണ്ടോ? എങ്കിൽ ചെലവ് ഇത്തിരി കൂടും...പണി സ്ഥിരം യാത്രക്കാർക്ക്

ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നുണ്ടെങ്കിൽ ചെലവ് ഇനി പഴയതുപോലെയാകില്ല. ദേശീയ പാതകളിലെയും അതിവേഗ പാതകളിലെയും ടോൾ നിരക്ക് ഉയർത്തിയതോടെയാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകളുടെ ചെലവ് കൂടിയത്. വിമാനത്താവളത്തിലേക്കു പോകുന്നവർക്കും വിമാനത്താവളത്തിൽ നിന്ന് തിരികെ വരുന്നവരും പോക്കറ്റിൽ അല്പം തുക അധികം കരുതാൻ മറക്കേണ്ട.

വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ബെം സദഹള്ളി ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ടോൾ നിരക്ക് ആണ് വർധിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് അർദ്ധരാത്രി മുതൽ പുതുക്കിയ താരിഫ് പ്രാബല്യത്തിൽ വരും. ഇതോടെ വിമാനത്താവള റോഡ് വഴിയുള്ള യാത്ര യാത്രക്കാർക്ക് ചെലേറിയ ഒന്നായി മാറും. ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരെയാണ് അധിക നിരക്ക് കൂടുതൽ സാമ്പത്തികമായി ബാധിക്കുക.

Bengaluru Airport Travel Becomes Costly Toll Hike Impacts All Vehicles

നിലവിൽ കർണ്ണാടകയിലെ ഏറ്റവും ചെലവേറിയ ടോളാണ് ബെംഗളൂരു എയർപോര‍്ട്ട് യാത്രയ്ക്ക് നല്കേണ്ടത്.
24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന വൺവേ, റിട്ടേൺ യാത്രകൾക്ക് പുതുക്കിയ നിരക്കുകൾ ബാധകമാണ്.
ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഉള്‍പ്പെടെയുള്ള വാഹനങ്ങൾക്ക് അധിക നികുതി ബാധകമാണ്.

നിലവിൽ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്ക് ഒറ്റയാത്രയ്ക്ക് 115 രൂപയും മടക്ക യാത്രയ്ക്ക് 170 രൂപയും ആണ്. പുതിയ നിരക്കിൽ ഒറ്റ യാത്രയ്ക്ക് 120 രൂപയും മടക്കയാത്രയ്ക്ക് 180 രൂപയുമായി ടോൾ വർദ്ധിച്ചു.

ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ, മിനിബസുകൾ എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്ക് 185 മടക്കയാത്രയ്ക്ക് 275 രൂപയും ആയിരിക്കും. നേരത്തെ ഇത് യഥാക്രമം 175 രൂപയും 265 രൂപയും ആയിരുന്നു.
ബസുകൾ, ട്രക്കുകൾ തുടങ്ങിയ വലിയ വാഹനങ്ങൾക്ക് ഇനി വൺവേ യാത്രയ്ക്ക് 370 രൂപയും റിട്ടേൺ യാത്രയ്ക്ക് 550രൂപയും നൽകണം. ഇത് മുമ്പത്തെ യഥാക്രമം 355 , 535 രൂപയിൽ നിന്നുള്ള വർധനവാണ്.

അതേസമയം, ഹെവി മോട്ടോർ നിർമ്മാണ ഉപകരണങ്ങൾക്കും മൂന്ന് മുതൽ ആറ് വരെ ആക്‌സിൽ വാഹനങ്ങൾക്കും ഒറ്റ യാത്രയ്ക്ക് 560 രൂപയും റിട്ടേൺ യാത്രയ്ക്ക് 840 രൂപയും ഈടാക്കും. ഏഴ് ആക്‌സിലുകളിൽ കൂടുതലുള്ള വാഹനങ്ങൾക്ക് വൺവേ യാത്രയ്ക്ക് 725 രൂപയും റൗണ്ട് ട്രിപ്പിന് 1,090രൂപയും ഈടാക്കും.

പണി കിട്ടുന്നത് എയർപോർട്ട് യാത്രക്കാര്‍ക്ക്

ടോൾ നിരക്ക് കൂട്ടയോടെ ബെംഗളൂരു വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്യാബുകൾ കിട്ടാൻ ബുദ്ധിമുട്ടായേക്കും. അധിക ചെലവ് ക്യാബ് ഡ്രൈവർമാർ വിമാനത്താവള യാത്രകൾ ഒഴിവാക്കുന്നതിലേക്ക് നയിച്ചേക്കും. ചില സമയങ്ങളില് അധിക നിരക്ക് നല്കുന്നത് സംബന്ധിച്ച് യാത്രക്കാരുടം ടാക്സിക്കാരും തമ്മിൽ തർക്കങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്.

അതേസമയം, വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് ടോൾ ഒഴിവാക്കണമെന്ന ആവശ്യവും യാത്രക്കാർക്കുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ടോൾ കളക്ഷൻ പ്ലാസ വിമാനത്താവള പ്രവേശന റോഡിന് തൊട്ടുമുമ്പാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ വിമാനത്താവളത്തിലേക്ക് പോകുന്നവര്‌
ടോൾ കൊടുക്കേണ്ട ആവശ്യമില്ലെന്നതാണ് യാത്രക്കാരുെ വാദം.

നിരവധി ആളുകൾ ഉപയോഗിക്കുന്ന ബെംഗളൂരു- മൈസൂർ എക്സ്പ്രസ് വേയിലും പുതിയ ടോൾ നിരക്ക് വരികയാണ്. ഇവിടെ അഞ്ച് മുതല്‍ പത്ത് വരെയാണ് ടോൾ നിരക്ക് കൂട്ടിയിരിക്കുന്നത്. ട്രക്കുകളുടെയും ബസുകളുടെയും ഒറ്റ യാത്രാ നിരക്ക് 355 രൂപയിൽ നിന്ന് 370 രൂപയായും മടക്ക യാത്രാ നിരക്ക് 535 ൽ നിന്ന് 550 രൂപയായും ആയും പ്രതിമാസ പാസിന്റെ വില 11,845 രൂപയില്‍ നിന്ന് 12,265 രൂപയായും വർദ്ധിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+