Search
  • Follow NativePlanet
Share
» »വിഷു യാത്രയ്ക്ക് ബാംഗ്ലൂർ- കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ഇന്ന് രാത്രി , മടക്ക സർവീസ് തിങ്കാളാഴ്ച..

വിഷു യാത്രയ്ക്ക് ബാംഗ്ലൂർ- കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ഇന്ന് രാത്രി , മടക്ക സർവീസ് തിങ്കാളാഴ്ച..

ബാംഗ്ലൂരിൽ നിന്ന് വിഷു- ഈസ്റ്റർ അവധികൾക്കായി മലയാളികൾ യാത്ര ചെയ്യുന്ന പ്രധാന ദിവസമാണിന്ന്. ശനിയും ഞായറും അവധിയായതിനാൽ അത് കണക്കാക്കി നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ബസിലും ട്രെയിനിലും ടിക്കറ്റുകൾ കിട്ടിയത്. പിന്നീട് കെഎസ്ആർടിസി കേരളത്തിലെ വിവിധ ജില്ലകളിലേക്കും മടക്കയാത്രയ്ക്കായി തിരികെ ബാംഗ്ലൂരിലേക്കും അധിക സർവീസുകൾ ഏർപ്പെടുത്തിയെങ്കിലും അതെല്ലാം വളരെ വേഗത്തിൽ വിറ്റഴിഞ്ഞു. അതേസമയം, ഇത്തവണ റെയിൽവേ വളരെ കുറച്ച് അധിക സർവീസുകൾ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇപ്പോഴിതാ, ബാംഗ്ലൂരിൽ നിന്ന് ഏറ്റവും തിരക്കനുഭവപ്പെടുന്ന ഏപ്രിൽ 11 വെള്ളിയാഴ്ച കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ. ബെംഗളൂരുവിനും കണ്ണൂരിമും ഇടയിൽ പ്രഖ്യാപിച്ചിരിക്കുന്ന ട്രെയിനിന് രണ്ട് സർവീസുകളുണ്ട്. ബെംഗളൂരു എസ്എംവിടി റെയില്‍വേ സ്റ്റേഷനിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്, . ട്രെയിൻ പുറപ്പെടുന്ന സമയം, റൂട്ട്, സ്റ്റോപ്പുകൾ, ടിക്കറ്റ് നിരക്ക് എന്നിവയറിയാം.

ബെംഗളൂരു- കണ്ണൂർ സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06753 ബെംഗളൂരു- കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 11.55 ന് ബെംഗളൂരു എസ്എംവിടി റെയില്‍വേ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിത്ത് പിറ്റേന്ന് ഉച്ചയ്ക്ക് 1.30ന് കണ്ണൂരിൽ എത്തും. സേലം- കോയമ്പത്തൂർ- പാലക്കാട്- കോഴിക്കോട് - തലശ്ശേരി വഴിയാണ് ഇത് കണ്ണൂരിൽ എത്തുന്നത്. 13 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നിവയുണ്ട്. കേരളത്തിൽ ആറ് സ്റ്റോപ്പുകളാണുള്ളത്.

ബെംഗളൂരു- കണ്ണൂർ റൂട്ടിൽ സ്ലീപ്പറിന് 490 രൂപ , എസി ത്രീ ടയറിന് 1330 , എസി ടൂ ടയറിന് 1890 രൂപ , എസി ഫസ്റ്റ് ക്ലാസിന് 2885 രൂപ എന്നിങ്ങനെയാണ് നിരക്ക് .

എസ്‌എംവിബി - 23:55
കൃഷ്ണരാജപുരം - 00:03
ബംഗാരപേട്ട് - 00:58
കുപ്പം - 01:30
സേലം ജം. - 05:05
ഈറോഡ് ജം. - 06:10
തിരുപ്പൂർ - 07:03
കോയമ്പത്തൂർ ജം. - 08:12
പാലക്കാട് ജം. - 09:32
ഷൊർണ്ണൂർ ജം. - 10:20
തിരൂർ - 11:08
കോഴിക്കോട് - 11:50
വടകര - 12:33
തലശ്ശേരി - 12:53
കണ്ണൂർ - 13:30

കണ്ണൂർ- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06574 കണ്ണൂർ- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 14 തിങ്കളാഴ്ച രാത്രി 6.25 ന് കണ്ണൂരിൽ നിന്ന് യാത്ര ആരംഭിച്ച് ചൊല്ലാഴ രാവിലെ 8.00 മണിക്ക് ബെംഗളൂരു എസ്എംവിടി റെയില്‍വേ സ്റ്റേഷനിൽ എത്തും. വിഷു കഴിഞ്ഞ് തിരികെ ജോലി/ പഠന സ്ഥലത്ത് എത്തേണ്ടവർക്ക് ഈ സർവീസ് പ്രയോജനപ്പെടുത്താം.

കണ്ണൂർ - 18:25
തലശ്ശേരി - 18:53
വടകര - 19:18
കോഴിക്കോട് - 20:05
തിരൂർ - 20:48
ഷൊർണ്ണൂർ ജം. - 21:35
പാലക്കാട് ജം. - 22:57
കോയമ്പത്തൂർ ജം. - 00:27
തിരുപ്പൂർ - 01:18
ഈറോഡ് ജം. - 02:10
സേലം ജം. - 03:17
കുപ്പം - 05:32
ബംഗാരപേട്ട് - 06:08
കൃഷ്ണരാജപുരം - 06:58
എസ്‌എംവിബി - 08:00

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore kannur train
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+