Search
  • Follow NativePlanet
Share
» » ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മേയ് അവസാനത്തോടെ.. ആദ്യ ഘട്ടത്തിൽ 5 സ്റ്റോപ്പ്, 20 മിനിറ്റ് യാത്ര

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മേയ് അവസാനത്തോടെ.. ആദ്യ ഘട്ടത്തിൽ 5 സ്റ്റോപ്പ്, 20 മിനിറ്റ് യാത്ര

ബെംഗളൂരു ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ പദ്ധതിയാണ് യെല്ലോ ലൈൻ. നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുണ്ടാകുന്ന ഇടങ്ങളെ ബന്ധിച്ചിക്കുന്ന യെല്ലോ ലൈൻ വരുന്നതോടെ കുരുക്കില്ലാതെ യാത്ര എളുപ്പമാകും. ഐടി കോറിഡോറുകളെ ബന്ധിപ്പിച്ച് സുഗമമായ യാത്ര ഉറപ്പു നല്കുന്ന ട്രെയിൻ എന്നു വരുമെന്നാണ് ബെംഗളൂരു നിവാസികള്‌ കഴിഞ്ഞ കുറച്ച് നാളുകളായി ചോദിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ വാര്‍ത്തകളനുസരിച്ച് മേയ് അവസാനത്തോടെ യെല്ലോ മെട്രോ ലൈൻ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മെയ് അവസാനത്തോടെ യെല്ലോ ലൈൻ തുറക്കാനുള്ള സർക്കാർ സമയപരിധി പാലിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് നമ്മ മെട്രോ അറിയിച്ചു. വളരെ നേരത്തേ തന്നെ യെല്ലോ ലൈനിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നുവെങ്കിലും ആവശ്യത്തിന് ട്രെയിനുകളില്ലാത്തതിനാലാണ് സർവീസ് തുടങ്ങുവാൻ വൈകുന്നത്. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് ഇതുവരെ ആറ് കോച്ചുകളുള്ള രണ്ട് ട്രെയിൻ സെറ്റുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ചൈനയിൽ നിർമ്മിച്ച ആദ്യത്തെ ആറ് കോച്ച് ട്രെയിൻ ഈ വർഷം ഫെബ്രുവരി 14 ന് ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിയിരുന്നു.

Bengaluru Metro Yellow Line to Open by May-End

ഇന്നലെ, വെള്ളിയാഴ്ച ഇലക്ട്രോണിക്സ് സിറ്റിയിൽ സ്റ്റേഷൻ ആക്സസ് ആൻഡ് മൊബിലിറ്റി പ്രോഗ്രാം (സ്റ്റാമ്പ്) നഡ്ജ് ചലഞ്ചിന്റെ ഉദ്ഘാടന വേളയിലാണ് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ എം മഹേശ്വര റാവു, മേയ് അവസാനത്തോടെ യെല്ലോ ലൈൻ പ്രവർത്തനം ആരംഭിക്കുമെനന് സൂചന നല്കിയത്. എന്നാല്‍ ഇത് മൂന്നാമത്തെ ട്രെയിൻ സെറ്റ് എത്തിച്ചേരുന്നത് അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഐടി കമ്പനികൾ ധാരാളമുള്ള, നിരവധി ആളുകൾ ദിനംപ്രതിയാത്ര ചെയ്യുന്ന ഇലക്ട്രോണിക് സിറ്റിയിലേക്ക് എളുപ്പത്തിലുള്ള എത്തിപ്പെടൽ യെല്ലോ ലൈൻ സാധ്യമാക്കും. ഇത് നൂറുകണക്കിന് ഐടി ജീവനക്കാരുടെ യാത്ര എളുപ്പമാക്കുകയും റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. കൂടുതൽ ആളുകൾ സ്വന്തം വാഹനം ഒഴിവാക്കി യാത്രയ്ക്ക് മെട്രോ തിരഞ്ഞെടുക്കുന്നതോടെ റോഡിലെ തിരക്കും കുറയും.

ആർ വി റോഡ്, റാഗിഗുഡ്ഡ, ജയദേവ ആശുപത്രി, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോങ്കസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിംഗസാന്ദ്ര, ഹൊസ റോഡ്, ബെരതേന അഗ്രഹാര, കൊണപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഹുസ്‌കുരു റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ മെട്രോ സ്റ്റേഷനുകൾ.

ഇതിൽ ആർവി റോഡ്- ഗ്രീൻ ലൈനുള്ള ഇന്‍റർചേഞ്ച് സ്റ്റേഷൻ, ജയദേവ ഹോസ്പിറ്റൽ-വരാൻ പോകുന്ന പിങ്ക് ലൈനുള്ള ഇന്‍റർചേഞ്ച് സ്റ്റേഷൻ
സെൻട്രൽ സിൽക്ക് ബോർഡ്- വരാൻ പോകുന്ന ബ്ലൂ ലൈനിനുള്ള ഇന്‍റർചേഞ്ച് സ്റ്റേഷൻ എന്നിവയും ബൊമ്മസാന്ദ്ര ടെർമിനൽ സ്റ്റേഷനും ആയിരിക്കും.

ഇലക്ട്രോണിക് സിറ്റി വഴി ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്നതാണ് യെല്ലോ ലൈൻ ഏറ്റവും ഉപകാരപ്പെടുന്നത് നഗരത്തിലെ ടെക്കികൾക്കും സാധാരണ യാത്രക്കാർക്കുമാണ്. ഇൻഫോസിസ്, ബയോകോൺ തുടങ്ങിയ പ്രധാന കമ്പനികളിലായുള്ള നൂറുകണക്കിന് ജീവനക്കാർക്ക് ഇലക്ട്രോണിക് സിറ്റിയില്ഡ ഗതാഗത കുരുക്കുകളോ മറ്റ് അസൗകര്യങ്ങളോ ഇല്ലാതെ എത്താൻ ഈ റൂട്ട് സഹായിക്കും.

ഡ്രൈവർ രഹിത ട്രെയിനുകളാണ് യെല്ലോ ലൈനിലെ ട്രെയിനുകൾ
ഡ്രൈവർ ഇല്ലാതെയുള്ള സർവീസ് സാധ്യമാകുന്ന കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ സാങ്കേതിക വിദ്യയാണ് ഇതിനുള്ളത്. ഡ്രൈവർ രഹതി ട്രെയിനുകൾ ചൈനയിലെ സിആർആർസി നാൻജിങ് പുസൻ കമ്പനി ലിമിറ്റഡ് ആണ് നിർമിക്കുന്നത്. 2019 ൽ 36 ട്രെയിനുകളൾ നിർമ്മിക്കുന്നതിന് 1578 കോടിയുടെ കരാർ ബിഎംആർസിഎൽ നാൻജിങ് പുസന് നൽകിയിരുന്നു. ബാക്കിയുള്ള ട്രെയിനുകള് പശ്ചിമ ബംഗാളിലെ ടൈറ്റഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് ആണ് നിർമ്മിക്കുന്നത്.

ആദ്യ ഘട്ടത്തിൽ 16 സ്റ്റേഷനുകളിൽ അഞ്ചെണ്ണം മാത്രം പ്രവർത്തനക്ഷമമാക്കി 20 മിനിറ്റ് യാത്രയാണ് ബിഎംആർസിഎൽ ഉദ്ദേശിക്കുന്നത്. ഈ ഇരുപത് മിനിറ്റിന് ഹൊസൂർ റൂട്ടിൽ മണിക്കൂറിൽ 2,000 വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുവാൻ സാധിക്കുമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ എം മഹേശ്വര റാവു പറഞ്ഞു.
ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡിൽ മൂന്നാമത്തെ ട്രെയിൻ സെറ്റിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായതായും ഏപ്രിൽ 25-ന് കോച്ചുകൾ അയച്ച് മെയ് 10-15-ന് ബെംഗളൂരുവിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യെല്ലോ ലൈനിലെ ട്രെയിനുകൾ തുടക്കത്തിൽ ആർവി റോഡ്, ജയദേവ ഹോസ്പിറ്റൽ, സിൽക്ക് ബോർഡ്, ഇൻഫോസിസ്, ബൊമ്മസാന്ദ്ര എന്നീ അഞ്ച് സ്റ്റേഷനുകളിലായിരിക്കും നിർത്തുക.
എല്ലാ റോളിങ് സ്റ്റോക്കും എത്തിക്കഴിഞ്ഞാൽ 2025 ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിലായി പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore namma metro
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+