ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ബാംഗ്ലൂരിൽ നിന്ന്
പത്തനംതിട്ടയ്ക്കുള്ള സ്വിഫ്റ്റ് എസി ഗരുഡ സർവീസ് ഇനി മുതൽ നേരത്തെ പുറപ്പെടും. പത്തനംതിട്ടയിൽ ഉച്ചയോടെ എത്തിയിരുന്ന സമയക്രമം കാരണം വണ്ടിയുടെ അറ്റുകുറ്റപ്പണികൾക്ക് സമയം തികയാതെ വരുന്ന സാഹചര്യത്തിലാണ് സമയം മാറ്റിയത്. മാത്രമല്ല, ബെംഗളൂരുവിൽ നിന് ബസ് ഇത്രയും വൈകി പത്തനംതിട്ടയെത്തുന്ന കാര്യത്തിൽ യാത്രക്കാരുടെ ഇടയിലും പരാതിയുണ്ടായിരുന്നു.
പുതുക്കിയ സമയക്രമമനുസരിച്ച് ബെംഗളൂരു- പത്തനംതിട്ട എസി ഗരുഡാ ബസ് മൂന്ന് മണിക്കൂർ നേരത്തെ പുറപ്പെടും. രാത്രി 8.30 ന് പുറപ്പെടുന്ന നിലവിലെ സമയക്രമം മാറ്റി ഇനി മുതൽ വൈകിട്ട് 5.00 മണിക്ക് ബെംഗളൂരു- പത്തനംതിട്ട എസി സ്വിഫ്റ്റ് ബസ് ബെംഗളൂരു സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.10 ന് പത്തനംതിട്ട എത്തിച്ചേരും. നേരത്തെ ഉച്ചയ്ക്ക് 12.00 മണിക്ക് ആയിരുന്നു ബസ് പത്തനംതിട്ടയിൽ എത്തിയിരുന്നത്.

സമയം മാറി ബാംഗ്ലൂരില് നിന്ന് നേരത്തെ പുറപ്പെട്ട് നേരത്തെ പത്തനംതിട്ടയിൽ എത്തിച്ചേരാൻ കഴിയുന്നതോടെ യാത്രക്കാർക്കും ആശ്വാസമായിരിക്കുകയാണ്. ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‌ക്ക് പോകുന്നവർക്കും മറ്റും പ്രയോജനപ്പെടുന്ന സമയക്രമം കൂടിയാണിത്. നേരത്തെ ഉച്ചയ്ക്ക് എത്തിയാൽ സമയം നഷ്ടമാകുന്ന അവസ്ഥയായിരുന്നു. ഇത് മാത്രമല്ല, ബജ് ജീവനക്കാരെ സംബന്ധിച്ചെടുത്തോടെ ബസിന്‍റെ അറ്റുകുറ്റപ്പണികൾ തീർക്കാൻ സമയം ലഭിക്കാതിരുന്നതും ഇതോടെ മാറും.
ബാംഗ്ലൂര് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് നിന്ന് ശാന്തിനഗർ, മഡിവാള, സിൽക്ക് ബോർഡ് , ഇലക്ട്രോണിക് സിറ്റി, അത്തിബലെ, സേലം, കോയമ്പത്തൂർ, പാലക്കാട്,തൃശൂർ, മൂവാറ്റുപുഴ, കോട്ടയം വഴി പത്തനംതിട്ടയിലെത്തുന്ന വിധത്തിലാണ് ബെംഗളൂരു- പത്തനംതിട്ട എസി എസി ഗരുഡാ സീറ്റർ റൂട്ട്. അതേസമയം പത്തനംതിട്ട- ബെംഗളൂരു എസി ഗരുഡാ സീറ്റർ ബസിന്‍റെ സമയക്രമം മാറ്റിയിട്ടില്ല.
പത്തനംതിട്ട എസി ഗരുഡാ സീറ്റർ ബസ് സമയം
ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റേഷന് പ്ലാറ്റ്ഫോം 6 ൽ നിന്ന്
എല്ലാ ദിവസവും വൈകിട്ട് 5.00 മണിക്ക് പുറപ്പെട്ട് 14 മണിക്കൂർ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് പുലർച്ചെ 7.10 ന് പത്തനംതിട്ട എത്തും. 1291 രൂപയാണ് സാധരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്.
ബെംഗളൂരു സാറ്റലൈറ്റ് - 17:00
ബെംഗളൂരു ശാന്തിനഗർ - 17:14
ബെംഗളൂരു മഡിവാള - 17:24
ബെംഗളൂരു സിൽക്ക് ബോർഡ് - 17:29
ബെംഗളൂരു ബൊമ്മനഹള്ളി - 17:39
ബെംഗളൂരു ഹസ്കർ ഗേറ്റ് - 17:46
ബെംഗളൂരു ബൊമ്മസാന്ദ്ര - 17:49
ബെംഗളൂരു അത്തിബലെ - 17:54
സേലം - 20.25
കോയമ്പത്തൂര് - 23.35
പാലക്കാട് -00.35
തൃശൂര്‍ - 2.05
മൂവാറ്റുപുഴ - 4.00
കോട്ടയം - 5.30
തിരുവല്ല - 6:20
പത്തനംതിട്ട - 07:10
പത്തനംതിട്ട- ബെംഗളൂരു ഗരുഡാ എസി ബസ്
പത്തനംതിട്ടയിൽ നിന്നുള്ള ബെംഗളൂരു ഗരുഡാ എസി ബസ് സമയത്തിൽ മാറ്റങ്ങളില്ല. വൈകിട്ട് 5.30 ന് പുറപ്പെട്ട് 13 മണിക്കൂർ 55 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ
07:25 ന് ബാംഗ്ലൂരിൽ എത്തും.
പത്തനംതിട്ട - 07:25
തിരുവല്ല - 18:30
കോട്ടയം - 19:1
മൂവാറ്റുപുഴ - 20:15
തൃശൂര്‍ - 22:50
പാലക്കാട് - 00:10
കോയമ്പത്തൂര് - 01:10
സേലം - 04:00
ഹൊസൂര്‍ - 06:00
ബെംഗളൂരു അത്തിബലെ - 06:30
ബെംഗളൂരു ബൊമ്മസാന്ദ്ര - 06:25
ബെംഗളൂരു ഇലക്ട്രോണിക് സിറ്റി - 06:30
ബെംഗളൂരു ബൊമ്മനഹള്ളി - 06:45
ബെംഗളൂരു സിൽക്ക് ബോർഡ് - 06:48
ബെംഗളൂരു മഡിവാള - 06:50
ബെംഗളൂരു ലാല്‍ബാഗ് -07:10
ബെംഗളൂരു ശാന്തിനഗർ - 17:14
ബെംഗളൂരു സാറ്റലൈറ്റ് - 07:25
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












