Search
  • Follow NativePlanet
Share
» » ബെംഗളൂരു രണ്ടാം വിമാനത്താവളം; കനകപുര അല്ലെങ്കിൽ നെലമംഗല.. വില്ലനാകുന്നത് ഭൂമി, പ്ലാൻ വേണം

ബെംഗളൂരു രണ്ടാം വിമാനത്താവളം; കനകപുര അല്ലെങ്കിൽ നെലമംഗല.. വില്ലനാകുന്നത് ഭൂമി, പ്ലാൻ വേണം

ബെംഗളൂരു രണ്ടാം വിമാനത്താവളം: ബാംഗ്ലൂർ ഏറ്റവും പ്രതീക്ഷയോടെയും അതിനേക്കാളേറെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് നഗരത്തിലെ രണ്ടാം വിമാനത്താവളം. എവിടെ പുതിയ എയർപോർട്ട് വരണമെന്ന കാര്യം ഇനിയും തീരുമാനമായിട്ടില്ലെങ്കിലും ഇവിടുത്തുകാരുടെ പ്രതീക്ഷകൾക്ക് ഒരു കുറവുമില്ല. എവിടെ വന്നാലും നിലവിലെ തിരക്കിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള നീണ്ട യാത്രയും കുറയുമെന്നാണ് ഈ കാത്തിരിപ്പിനു പിന്നിലെ പല കാരണങ്ങളിലൊന്ന്.

Bengaluru Second Airport Weighing the Pros amp amp Cons of Nelamangala and Kanakapura

ഘടകങ്ങൾ പലത് പരിഗണിച്ചാലും കട്ടയ്ക്ക് നിൽക്കുകയാണ് നെലമംഗലയും കനകപുര റോഡും. കനകപുര റോഡിലെ ചുഡഹള്ളി, സോമനഹള്ളി എന്നിവിടങ്ങളിലും നെലമംഗല-കുനിഗൽ റോഡിലെ ഒരു സ്ഥലവും ആണ് പട്ടികയിലുള്ളത്.
എന്നാൽ ഒന്നിനൊന്ന് വ്യത്യസ്തമാണ് ഇരു ഇടങ്ങളെങ്കിലും പല കാര്യങ്ങൾ ചേരുമ്പോൾ അത് നിർണ്ണായകമായി മാറുന്നു.
അടിസ്ഥാന സൗകര്യങ്ങൾ പരിഗണിക്കുമ്പോള്‍ കനകപുരയാണ് മുന്നിൽ നിൽക്കുന്നതെങ്കിലും ഭൂമില ലഭ്യതയുടെ കാര്യത്തിൽ നെലമംഗലയാണ് ഉള്ളത്.

എന്തുകൊണ്ട് കനകപുര

അടിസ്ഥാന സൗകര്യങ്ങൾ കനകപുരയ്ക്ക് അനുകൂലമാണെങ്കിലും ഇവിടെ കൂടുതലും കൃഷിഭൂമി ആയതിനാൽ ഏറ്റെടുക്കുന്ന സമയത്ത് വെല്ലുവിളിയായേക്കാം.
കനകപുര റോഡിലെ സോമനഹള്ളി നോക്കിയാൽ ഇവിടം കെമ്പെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ (കെഐഎ) നിന്ന് ഏകദേശം 70 കിലോമീറ്ററിലധികം അകലെയാണ് ഈ സ്ഥലം. ദക്ഷിണ ബെംഗളൂരുവിനെ ലക്ഷ്യം വെച്ചുള്ള ലൊക്കേഷനാണ് കനകപുര റോഡ്.

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം കനകപുരയിൽ എന്തുകൊണ്ട് വരണമെന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങളുണ്ട്. കനകപുര റോഡ് (എൻഎച്ച് 948) നൈസ് റോഡ് വഴിയും മൈസൂരു എക്സ്പ്രസ് വേ വഴിയും നന്നായി കണക്ട് ചെയ്തിട്ടുണ്ട്. കൂടാതെ, ബെംഗളൂരു മെട്രോയുടെ ഫേസ്-2ബി യെല്ലോ ലൈൻ കനകപുര റോഡിലേക്ക് സമീപഭാവിയിൽ നീട്ടിയേക്കും. ഗതാഗതവും കണക്ടിവിറ്റിയും മാത്രമല്ല, പാർപ്പിട സൗകര്യങ്ങളും വികസനവും ഇതുവഴി ഇവിടേക്ക് കൂടുതലായി എത്തും.

എന്തുകൊണ്ട് നെലമംഗല

അതേസമയം നെലമംഗലയിൽ ആവശ്യത്തിന് വരണ്ട ഭൂമിയുണ്ടെങ്കിലും സുസ്ഥിരമായ ആസൂത്രണവും പരിപാലനവും ആവശ്യമാണ്. തമിഴ്നാട് പുതിയ വിമാനത്താവളം നിർമ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഹൊസൂരിൽ നിന്ന് സോമനഹള്ളിക്ക് വെറും 50 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. പടിഞ്ഞാറൻ ബെംഗളൂരു നിവാസികളെ ലക്ഷ്യം വെച്ചുള്ള ഈ സ്ഥലം കെമ്പെഗൗഡ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്ററും ഹൊസൂരിൽ നിന്ന് 81 കിലോമീറ്ററും അകലെയാണ്.

എൻഎച്ച് 48 ലൂടെ ബെംഗളൂരുവിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നെലമംഗല,ധാരാളം സൗകര്യങ്ങളും വികസന സാധ്യതകളുമുള്ള പ്രദേശമാണ്. ബെംഗളൂരുവിനെ മംഗളൂരുവുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 75 ലും ബെംഗളൂരുവിനെ തുമകൂരുവുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 48 ലും നെലനംഗല ഉൾപ്പെടുന്നു. കൂടാതെ, ട്രെയിൻ സൗകര്യമാണ് പരിഗണിക്കുന്നതെങ്കിൽ നെലമംഗല റെയിൽവേ സ്റ്റേഷൻ ബെംഗളൂരുവിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകുന്നു.

ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈൻ നിലവിൽ നാഗസാന്ദ്രയിൽ നിന്ന് ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ (BIEC) വരെ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകൾ പുരഗോമിക്കുന്നുണ്ട്. ഇതോടെ നെലമംഗലയിലേക്കുള്ള കൂടുതൽ വികസനം വന്നേക്കാം. എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ നെലമംഗലയ്ക്ക് വെല്ലുവിളിയായേക്കാം

തീരുമാനം വ്യോമയാന മന്ത്രാലയത്തിന്‍റേത്

ആദ്യ ഘട്ടത്തില്‌ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുക എന്നതാണ് കർണ്ണാടക സർക്കാരിന് ചെയ്യുവാനുള്ളത്. തുടർന്ന് ഈ അന്തിമ ലൊക്കേഷനുകളുടെ പട്ടികയും അതിന്‍റെ മറ്റു പ്രത്യേകകളും വിവരങ്ങളും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കണം. ഭൂമിയുടെ ഭൂപടം,സർവേ ഓഫ് ഇന്ത്യയുടെ ഭൂപടങ്ങൾ, കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ വിശദമായ കാലാവസ്ഥാ റിപ്പോർട്ട്, നിർദിഷ്ട വിമാനത്താവളത്തിന്റെ പ്രവർത്തന വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തിയുള്ള റിപ്പോർട്ട് കർണ്ണാടക ഇതിനോടകം സമർപ്പിച്ചിട്ടുണ്ട്.

ഏതിടമാണ് വിമാനത്താവളത്തിന് ഏറ്റവും യോജിച്ചത് എന്നു തീരുമാനിക്കേണ്ടത് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ആണ്. ഇതിനായുള്ള പഠനം നടത്തുവാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംഘം ഏപ്രിൽ മാസത്തിൽ ബെംഗളൂരുവിലെത്തും. ഏപ്രിൽ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ സംഘം സ്ഥലങ്ങൾ സന്ദർശിച്ച് വിശദമായ പഠനം നടത്തുമെന്നാണ് റിപ്പോർട്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+