Search
  • Follow NativePlanet
Share
» »ബെംഗളൂരു- തിരുവനന്തപുരം വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ; വിഷു, ഈസ്റ്റർ യാത്രകൾക്ക് സീറ്റ് ഇനിയും ബാക്കി

ബെംഗളൂരു- തിരുവനന്തപുരം വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ; വിഷു, ഈസ്റ്റർ യാത്രകൾക്ക് സീറ്റ് ഇനിയും ബാക്കി

ബെംഗളൂവിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ പല കാരണങ്ങളാൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്. റോഡ് പണിയും നീണ്ട മണിക്കൂറുകൾ ബസിലോ മറ്റു വാഹനങ്ങളിലെ ഇരിക്കാനുള്ള ബുദ്ധിമുട്ട്, ഉയർന്ന ടിക്കറ്റ് നിരക്ക് തുടങ്ങിയവ ട്രെയിൻ തിരഞ്ഞെടുക്കുവാൻ ആളുകളെ പ്രേരിപ്പിക്കന്നു. ഉത്സവ സീസണോ നീണ്ട അവധികളോ വാരാന്ത്യമോ ആണെങ്കിൽ ട്രെയിനിലെ സീറ്റുകളെല്ലാം നേരത്തേ തന്നെ ബുക്കിങ് പൂർത്തിയായിരിക്കും.

ഇപ്പോഴിതാ ഏപ്രിൽ മാസത്തിലെ പതിവ് അവധിക്കാല യാത്രകളുടെയും ഒപ്പം വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെയും തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ ബെംഗളൂരു- തിരുവനന്തപുരം റൂട്ടിൽ സമ്മർ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരുന്നു. മധ്യകേരളത്തിലുള്ളവർക്കും തെക്കൻ കേരളത്തിലുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സർവീസിന് ഇരുറൂട്ടികളിലും യാത്രകൾക്ക് പറ്റിയ മികച്ച സമയക്രമമാണ് നല്കിയിരിക്കുന്നത്.

Bengaluru- Thiruvananthapuram Weekend Train Tickets Available For Vishu Easter Travel

പൊതുവേ ബെംഗളൂരിവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിക്കുമ്പോൾ യാത്രാസമയം കല്ലുകടിയായി മാറാറുണ്ട്. പ്രവർത്തിദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് പുറപ്പെടുന്ന വിധത്തിലുള്ള സമയക്രമമായിരുന്നു ഇങ്ങനെ നല്കിയിരുന്നത്. യാത്രക്കാർക്ക് ഒരുതരത്തിലും ഉപകാരപ്രദമല്ലാതിരുന്ന സമയം ഇത്തവണ മാറ്റിയിട്ടുണ്ട്. മാത്രമല്ല, തിരികെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഉച്ചകഴിഞ്ഞ് പുറപ്പെടുന്ന വിധത്തിലാണ് സമയം അനുവദിച്ചിട്ടുള്ളത്.

എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് -സ്പെഷ്യൽ ട്രെയിൻ എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ - 4, 11, 18, 25, മേയ് - 2, 9, 16, 23, 30 എന്നീ വെള്ളിയാഴ്ചകളിൽ രാത്രി 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തും. എസി കോച്ചുകൾ മാത്രമാണുള്ളത്. എസി ത്രീടയറിന് 1490 രൂപ, എസി ടൂ ടയറിന് 2070 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

എസ്എംവിടി ബംഗളൂരു - 22:00, കൃഷ്ണരാജപുരം - 22:10, ബംഗാരപേട്ട് - 22:53, സേലം ജങ്ഷൻ - 02:15, ഈറോഡ് ജങ്ഷൻ - 03:15, തിരുപ്പൂർ - 04:03, പൊടനൂർ ജങ്ഷൻ - 04:58, പാലക്കാട് ജംങ്ഷൻ - 06:10, തൃശ്ശൂർ - 07:42, ആലുവ - 08:40, എറണാകുളം ടൗൺ - 09:15, കോട്ടയം - 10:25, ചങ്ങനാശേരി - 10:46, തിരുവല്ല - 10:56, ചെങ്ങന്നൂർ - 11:07, മാവേലിക്കര - 11:21, കായംകുളം ജങ്ഷൻ - 11:30, കൊല്ലം ജങ്ഷൻ - 12:02, വർക്കല ശിവഗിരി - 12:26, തിരുവനന്തപുരം നോർത്ത് - 14:00 എന്നിങ്ങനെയാണ് സമയം.

ലഭ്യമായ സീറ്റുകളുടെ എണ്ണം

ഏപ്രിൽ 4
എസി ത്രീ ടയർ - ആർഎസി 104
എസി ടൂ ടയർ - ആർഎസി 15
ഏപ്രിൽ 11
എസി ത്രീ ടയർ - വെയിറ്റിങ് ലിസ്റ്റ് 90
എസി ടൂ ടയർ - വെയിറ്റിങ് ലിസ്റ്റ് 36
ഏപ്രിൽ 18
എസി ത്രീ ടയർ - 374 സീറ്റ്
എസി ടൂ ടയർ - ആർഎസി 5
ഏപ്രിൽ 25
എസി ത്രീ ടയർ - 706 സീറ്റ്
എസി ടൂ ടയർ - 4 സീറ്റ്
മേയ് 2
എസി ത്രീ ടയർ - 887 സീറ്റ്
എസി ടൂ ടയർ - 54 സീറ്റ്

തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബംഗളൂരു സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ - 6, 13, 20, 27, മേയ് - 4, 11, 18, 25, ജൂൺ - 1 എന്നീ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തും.

തിരുവനന്തപുരം നോർത്ത് - 14:15, വർക്കല ശിവഗിരി - 14:35, കൊല്ലം ജങ്ഷൻ - 14:57, കായംകുളം ജങ്ഷൻ - 15:43, മാവേലിക്കര - 15:56, ചെങ്ങന്നൂർ - 16:08, തിരുവല്ല - 16:20 ,ചങ്ങനാശേരി - 16:28, കോട്ടയം - 16:47, എറണാകുളം ടൗൺ - 18:00, ആലുവ - 18:35, തൃശ്ശൂർ - 20:12, പാലക്കാട് ജങ്ഷൻ - 21:35 ,പൊടനൂർ ജങ്ഷൻ - 22:58, തിരുപ്പൂർ - 23:53, ഈറോഡ് ജങ്ഷൻ - 00:50, സേലം ജങ്ഷൻ - 01:47, ബംഗാരപേട്ട് - 05:03 ,കൃഷ്ണരാജപുരം - 06:14, എസ്എംവിടി ബംഗളൂരു - 07:30 എന്നിങ്ങനെയാണ് സമയം.

ലഭ്യമായ സീറ്റുകളുടെ എണ്ണം

ഏപ്രിൽ 6
എസി ത്രീ ടയർ - ആർഎസി 106
എസി ടൂ ടയർ - വെയിറ്റിങ് ലിസ്റ്റ് 4
ഏപ്രിൽ 13
എസി ത്രീ ടയർ - 588 സീറ്റ്
എസി ടൂ ടയർ - ആർഎസി 4
ഏപ്രിൽ 20
എസി ത്രീ ടയർ - വെയിറ്റിങ് ലിസ്റ്റ് 43
എസി ടൂ ടയർ - വെയിറ്റിങ് ലിസ്റ്റ് 19
ഏപ്രിൽ 27
എസി ത്രീ ടയർ - 620 സീറ്റ്
എസി ടൂ ടയർ - 26 സീറ്റ്
മേയ് 4
എസി ത്രീ ടയർ - 552 സീറ്റ്
എസി ടൂ ടയർ - 6 സീറ്റ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+