Search
  • Follow NativePlanet
Share
» »റംസാൻ, ഉഗാദി ആഘോഷം.. ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ, നാട്ടിലെത്താം, 2 സർവീസ്

റംസാൻ, ഉഗാദി ആഘോഷം.. ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ, നാട്ടിലെത്താം, 2 സർവീസ്

ബെംഗളൂരുവിൽ ഇനി ഏറ്റവും തിരക്ക് അനുഭവപ്പെടുവാൻ പോകുന്ന ദിവസങ്ങളാണ് മാർച്ച് അവസാന ആഴ്ചയിലേത്. ഉഗാദി, ഈദുൽ ഫിത്തർ എന്നീ വലിയ രണ്ട് ആഘോഷങ്ങൾ ആണ് വരുന്നത്. ബെംഗളൂരുവിൽ നിന്നുള്ളവർ അവധിക്ക് തങ്ങളുടെ നാടുകളിലേക്ക് പോകുന്നതും അവധി ആഘോഷിക്കാൻ നാട്ടിൽ നിന്ന് പലരും ബെംഗളൂരുവിന് കയറുന്നതും ഈ ദിവസങ്ങളിലാണ്.

ഈ വർഷത്തെ ഉഗാദി മാർച്ച് 30 ഞായറാഴ്ചയും റമദാൻ മാർച്ച് 31 തിങ്കളാഴ്ചയുമാണ് കലണ്ടർ അവധി. അതുകൊണ്ടു തന്നെ തലേന്ന് വെള്ളിയാഴ്ച മുതൽ യാത്രാ തിരക്കുകൾ തുടങ്ങും. കേരള കർണ്ണാടക കെഎസ്ആർടിസികൾ അടക്കം ബസുകൾ അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിരം സർവീസുകളിലെല്ലാം നേരത്തെ തന്നെ സീറ്റ് ബുക്കിങ് പൂർത്തിയായിരുന്നു.

Special Train In Bangalore- Chennai For Ugadi And Ramadan

ഇപ്പോഴിതാ, ഈ ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ ബെംഗളൂരുവിൽ നിന്ന് പ്രത്യേക ട്രെയിന്‍ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 28 വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയ്ക്കും അന്നുതന്നെ ഉച്ചകഴി‍ഞ്ഞ് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക ട്രെയിൻ സർവീസ് നടത്തും.

കെഎസ്ആർ ബെംഗളൂരു- ചെന്നൈ സെൻട്രൽ സ്പെഷ്യൽ

2025 മാർച്ച് 28 വെള്ളിയാഴ്ച രാവിലെ 8.05 ന് കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 17319 കെ എസ് ആർ ബെംഗളൂരു- ഡോ എം ജി ആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ 6 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്കൊടുവിൽ ചെന്നൈയിൽ എത്തും.
സ്ലീപ്പറിന് 330 രൂപ, എസി ത്രീ ടയറിന് 910 രൂപ, എസി ടൂ ടയറിന് 1230 രൂപ എന്നിങ്ങനെയാണ് നിരക്ക്.

കെ എസ് ആർ ബെംഗളൂരു - 08:05 am
യശ്വന്തപൂർ - 08:18 am
കൃഷ്ണരാജപുരം - 08:55 am
ബംഗാരപ്പേട്ട് - 09:33 am
ജോലാർപ്പെട്ടെ - 10:58 am
അംബൂർ - 11:28 am
ഗുഡിയാട്ടം - 11:50 am
കട്പടി - 12:13 pm
ഷോലിങ്കൂർ - 12:43 pm
ആരക്കോണം - 13:08 pm
തിരുവള്ളൂർ‌ - 13:33 pm
പേരമ്പൂർ - 14:03 pm
ചെന്നൈ സെൻട്രൽ - 14:40 pm.

ചെന്നൈ സെൻട്രൽ - കെ എസ് ആർ ബെംഗളൂരു സ്പെഷ്യൽ

ട്രെയിൻ നമ്പർ 07320 ചെന്നൈ സെൻട്രൽ - കെ എസ് ആർ ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഉച്ചകഴിഞ്ഞ് 3.40 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.50 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും. ചെന്നൈ സെൻട്രൽ
പേരമ്പൂർ, തിരുവള്ളൂരി, ആരക്കോണം, ഷോലിങ്കൂർ, കട്പടി, ഗുഡിയാട്ടം,അംബൂർ, ജോലാർപ്പെട്ടെ, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം,യശ്വന്തപൂർ എന്നിവയാണ് സ്റ്റേഷനുകൾ.

Take a Poll

20 കോച്ചുകളുള്ള സ്പെഷ്യൽ ട്രെയിനിൽ 1 എസി ടു ടയർ കോച്ച് 2 എസി ത്രീ ടയർ കോച്ച് , 11 സ്ലീപ്പർ ക്ലാസ് കോച്ച് , 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് , 2 എസ്എൽആർഡി കോച്ച് എന്നിവയാണുള്ളത്. ട്രെയിന്‍ സർവീസിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കുകയോ റെയിൽവേ ടിക്കറ്റ് കൗണ്ടർ വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയോ ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore chennai train
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+