ബെംഗളൂരുവിൽ നിന്നുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ കർണ്ണാടകയിലെ യാത്രക്കാർക്ക് മാത്രമല്ല, ചുറ്റുമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടുന്നവയാണ്. യാത്രാ സമയത്തിൽ ഏറ്റവും കുറഞ്ഞത് രണ്ടു മണിക്കൂറിന്‍റെയെങ്കിലും ലാഭം തരും എന്നതിനാൽ നീണ്ട യാത്രകൾ ഇഷ്ടപ്പെടാത്തവും മുതിർന്നവരും വന്ദേ ഭാരത് ട്രെയിനുകളെ ആശ്രയിക്കുന്നു. ദീർഘൂര യാത്രകളിലെ നീണ്ട സമയം വന്ദേ ഭാരത് വന്നതോടെ കുറഞ്ഞിട്ടുണ്ട്.
അത്തരത്തിൽ കർണ്ണാടകയ്ക്കും തമിഴ്നാടനും ഉപകാരപ്രദമായ വന്ദേ ഭാരത് ട്രെയിനുകളിലൊന്നാണ് ബെംഗളൂരു- മധുര വന്ദേ ഭാരത്. തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മധുരയെ കർണാടക തലസ്ഥാനമായ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ഈ സർവീസ് ബെംഗളൂരുവിലെ മെട്രോപൊളിറ്റൻ കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുന്ന ബിസിനസ്സ് പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, ജോലി ചെയ്യുന്നവർ, മറ്റ് യാത്രക്കാർ തുടങ്ങിയവർക്ക് ഏറെ പ്രയോജനപ്രദമാണ്.

ബെംഗളൂരു- മധുരെ വന്ദേ ഭാരത്
ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 20672 ബെംഗളൂരു- മധുരെ വന്ദേ ഭാരത് ഉച്ചയ്ക്ക് 1 :30 ന് ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 9.40ന് മധുരെയിൽ എത്തും. സേലം, നാമക്കൽ, കരൂർ, തിരുച്ചിറപ്പള്ളി, റൂട്ടിലാണ് യാത്ര. 586 കിമി ദൂരം പിന്നിടാൻ 8 മണിക്കൂർ 10 മിനിറ്റാണ് വേണ്ടത്. എസി ചെയർ കാറിന് 1740 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3060 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ബെംഗളൂരു- മധുരെ വന്ദേ ഭാരത് സമയം സ്റ്റോപ്പ്
ബെംഗളൂരു കന്‍റോൺമെന്‍റ് - 13:30
കൃഷ്ണരാജപുരം - 13:43
സേലം ജംങ്ഷൻ - 16:42
നാമക്കൽ - 17:23
കരൂർ ജംങ്ഷൻ - 17:48
തിരുച്ചിറപ്പള്ളി - 19:20
ഡിണ്ടിഗൽ - 20:28
മധുരെ - 21:40
മധുരെ - ബെംഗളൂരു വന്ദേ ഭാരത്
ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 20671 മധുരെ - ബെംഗളൂരു വന്ദേ ഭാരത് പുലർച്ചെ 5.15 ന് മധുരെയിൽ നിന്ന് സർവീസ് ആരംഭിച്ച് ഉച്ചയ്ക്ക് 1.00 മണിക്ക് ബെംഗളൂരുവിൽ എത്തും. എസി ചെയർ കാറിന് 1575 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2865 രൂപ എന്നിങ്ങനെയാണ് നിരക്ക്.
മധുരെ - ബെംഗളൂരു വന്ദേ ഭാരത് സമയം സ്റ്റോപ്പ്
മധുരെ - 05:15
ഡിണ്ടിഗൽ ജങ്ഷൻ - 05:59
തിരുച്ചിറപ്പള്ളി - 06:50
കരൂർ - 08:08
നാമക്കല്‍ - 08:32
സേലം ജങ്ഷൻ - 09:15
കൃഷ്ണരാജപുരം - 12:50
ബെംഗളൂരു കന്‍റോൺമെന്‍റ് - 13:00
യാത്രക്കാർക്ക് പ്രയോജനം
ബെംഗളൂരുവിൽ നിന്ന് തമിഴ്നാട്ടിലെ സേലം, നാമക്കൽ, കരൂർ, തിരുച്ചിറപ്പള്ളി, തുടങ്ങിയ പ്രദേശങ്ങളിലേക്കും തിരികെയും യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും ഉപകാരമുള്ള സർവീസായി വളരെ കുറഞ്ഞ സമയം കൊണ്ട് ബെംഗളൂരു- മധുരെ വന്ദേ ഭാരത് മാറിക്കഴിഞ്ഞു. മധുരെയ്ക്കും ബെംഗളൂരു കന്‍റോൺമെന്‍റിനുമിടയിൽ ട്രിച്ചി വഴി ആകെ ഒരു ട്രെയിൻ മാത്രമാണ് സർവീസ് നടത്തുന്നത്. മൈസൂർ- കട്ലൂർ എക്സ്പ്രസ്. എല്ലാ ദിവസവും സർവീസുള്ള ഈ ട്രെയിൻ വൈകിട്ട് 4.15 ന് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് കെഎസ്ആർ ബെംഗളൂരുവിലും 7.11 ന് ബെംഗളൂരു കന്‍റോൺമെന്‍റിലും എത്തുന്നു. ഈ ട്രെയിൻ തിരുച്ചിറപ്പള്ളിയില് പുലർച്ചെ 04:00 ന് എത്തും.
എന്നാല് ഈ സർവീസിന്‍റെ ബുദ്ധിമുട്ട് എന്നത് ടിക്കറ്റ് ലഭ്യതക്കുറവും സമയവുമാണ്. രാത്രി യാത്ര ചെയ്യുമ്പോൾ പലരും എസി ടിക്കറ്റിന് മുൻഗണ നല്കുമെങ്കിലും പലപ്പോഴും കിട്ടാറില്ല. . ശ്രീഗംഗാനഗർ - ട്രിച്ചി പ്രതിവാര ഹംസഫർ എക്സ്പ്രസ് ഈ റൂട്ടിൽ ഓടുന്നുണ്ടെങ്കിലും ബനസ്വാഡി സ്റ്റേഷനിൽ നിന്ന് വേണം കയറുവാൻ. ഇവിടേക്ക് എത്തിച്ചേരുകയെന്നത് മുതിർന്നവർക്ക് എളുപ്പമുള്ള കാര്യമല്ല. ബസ് സർവീസ് നോക്കികയാണെങ്കിൽ കെഎസ്ആർടിസി രാത്രി സർവീസാണ് നടത്തുന്നത്.
സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് എപ്പോൾ വേണമെങ്കിലും ഉയരാം. ഇങ്ങനെ പല കാരണങ്ങളാല്ഡ യാത്രാ ക്ലേശം രൂക്ഷമായിക്കൊണ്ടിരുന്ന സമയത്താണ് ട്രിച്ചി വഴി
ബെംഗളൂരു- മധുരെ വന്ദേ ഭാരത് വരുന്നത്. ഇത് ഈ റൂട്ടിലെ യാത്രക്ലേശം കുറച്ചു. യാത്രക്കാരും ഈ സർവീസിനോട് മികച്ച രീതിയിൽ പ്രതികരിക്കുന്നു. ഈ റൂട്ടിലെ യാത്രാ സമയം ഏകദശം രണ്ട് മണിക്കൂറോളം കുറവാണ് വന്ദേ ഭാരതിൽ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













