Search
  • Follow NativePlanet
Share
» »ചെന്നൈ- കൊളുക്കുമല യാത്ര! തെക്കേ ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള സൂര്യോദയം കാണാം

ചെന്നൈ- കൊളുക്കുമല യാത്ര! തെക്കേ ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള സൂര്യോദയം കാണാം

ജീവിതത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച സൂര്യോദയം... പാൽക്കടൽപോലെ തിങ്ങിനിൽക്കുന്ന മേഘങ്ങൾക്ക് നടുവിലൂടെ സൂര്യരശ്മികൾ ഉദിച്ചു വരുന്ന കാഴ്ച.. കൂട്ടത്തിൽ തണുപ്പും ചുറ്റോടുചുറ്റും രസകരമായ കാഴ്ചകളും. ഒരുപക്ഷേ, ചെന്നൈയിൽ ഇത്തരം കാഴ്ചകൾ ഇല്ലായിരിക്കാം. എന്നാൽ പോക്കറ്റ് കാലിയാക്കാതെ, മനോഹരമായ ഈ കാഴ്ച കാണാൻ ചെന്നൈയിൽ നിന്നും കൊളക്കുമല വരെ പോയാലോ..

തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദയങ്ങളിലൊന്ന് സമ്മാനിക്കുന്ന കൊളുക്കുമലയിലേക്കാണ് നമ്മുടെ യാത്ര. കാര്യം തമിഴ്നാടിന്‍റെ തന്നെ ഭാഗമാണ് കൊളുക്കുമലയെങ്കിലും ഇവിടേക്ക് കേരളത്തിലൂടെ മാത്രമേ പ്രവേശിക്കാനാവൂ. അപ്പോൾ മൂന്നാറും കണ്ട് കൊളുക്കുമലയിൽ ഓഫ്റോഡും ചെയ്യുന്ന ഒരു യാത്ര നമുക്ക് ചെന്നൈയിൽ നിന്നു പ്ലാൻ ചെയ്യാം.

Chennai To Kolukkumalai Trip At Just 3500

ചെന്നൈ ടു മൂന്നാർ

യാത്രയിലെ ആദ്യ പടി ചെന്നൈയിൽ നിന്നും മൂന്നാറിലെത്തുകയാണ്. ചെലവ് കുറഞ്ഞ യാത്ര പ്ലാൻ ചെയ്യുന്നതിനാൽ പൊതുഗതാഗതം തന്നെയാണ് നമ്മൾ നോക്കുന്നത്. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ ബസിൽ ചെന്നൈയിൽ നിന്ന് മൂന്നാറിലേക്ക് 640 രൂപയ്ക്ക് ബസ് സീറ്റർ ടിക്കറ്റ് ലഭിക്കും. 13 മണിക്കൂറാണ് യാത്ര. രാത്രി കോയമ്പേടിൽ നിന്നുംകയറിയാല‍് രാവിലെയോടെ മൂന്നാറിലെത്താം.

മൂന്നാർ ടൂ സൂര്യനെല്ലി

മൂന്നാറിൽ ബസിറങ്ങി ഒരു ചായ കുടിച്ച് ക്ഷീണം മാറ്റി സൂര്യനെല്ലിയിലേക്ക് പോകണം. ബസും ജീപ്പുകളും ലഭ്യമാണ്. ബസ് യാതയ്ക്ക് 50 രൂപയും ജീപ്പ് യാത്രയ്ക്ക് ഒരാൾക്ക് 200 രൂപയുമാണ് നിരക്ക്. ഒന്നര മണിക്കൂര് യാത്രയുണ്ടാകും. സൂര്യനെല്ലിയിൽ എത്തിയാൽ ഇവിടെ നിങ്ങൾക്ക് ധാരാളം ടൂർ ഏജന്‍സികളും ട്രാവൽ പാക്കേജുകളും ലഭിക്കും. 1800 രൂപയ്ക്ക് രാത്രി താമസം, ഭക്ഷണം, ക്യാംപ് ഫയർ, കൊളക്കുമല സൂര്യോദയം, ജീപ്പ് ഓഫ്റോഡിങ് തുടങ്ങിയ ഉൾപ്പെടുന്ന പാക്കേജ് ലഭിക്കും.

കൊളക്കുമല

കൊളുക്കുമല യാത്രയ്ക്കു മുന്നേ എന്തൊക്കെയാണ് ഒരു സഞ്ചാരി എന്ന നിലയിൽ നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത് എന്നു നോക്കാം. തമിഴ്നാടിന്‍റെ ഭാഗമായ തേനി ജില്ലയിലെ ബോഡിനായ്‌ക്കനൂർ മുൻസിപ്പാലിറ്റിയിലാണ് കൊളക്കുമല സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങൾ ആണ് ഇവിടെ കാണാനുള്ളത്. അതും ഓര്‍ഗാനിക് കൃഷി രീതികൾ പിന്തുടരുന്ന ഇടമാണ് കൊളക്കുമല. 75 വർഷത്തോളം പഴക്കമുള്ള ഒരു തേലിയ ഫാക്ടറിയും കൊളക്കുമലയിൽ ഉണ്ട്.

അതിമനോഹരമായ സൂര്യോദയം ആണ് കൊളുക്കുമലയുടെ പ്രത്യേകത.സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊളക്കുമലയിൽ മേഘങ്ങൾ കയ്യെത്തുന്ന അകലത്തിലാണെന്ന് തോന്നിപ്പോകും. മൂന്നാറിൽ നിന്നും കൊളക്കുമലയിലേക്ക് 32 കിലോമീറ്റർ ദൂരമുണ്ട്.

കൊളുക്കുമല ട്രെക്കിങ്

പിറ്റേന്ന് പുലർച്ചെ നാലുമണിയോടെ കൊളുക്കുമലയിലേക്ക് ട്രെക്കിങ് ആരംഭിക്കും. അവിടേക്കുള്ള യാത്ര മുഴുവനും കിടിലന് ഓഫ്റോഡ് എക്സ്പീരിയൻസ് നല്കും. കൊളുക്കുമല ടീ ഫാക്ടറി, ജാഗ്വാർ വ്യൂ പോയിന്‍റ് തുടങ്ങിയവും കൊളുക്കുമലയിൽ ആസ്വദിക്കാം. തുടർന്ന് തിരികെ ക്യാംപ് സൈറ്റിലേക്ക് മടക്കം. അവിടെ പാക്കേജിന്‍റെ ഭാഗമായി പ്രഭാതഭക്ഷണവും ഒരുക്കിയിരിക്കും.

തിരികെ കൊളക്കുമലയില് നിന്നും മൂന്നാറിലേക്ക് പോകാം. മൂന്നാറിൽ നിന്ന് ചെന്നൈയിലേക്ക് വൈകിട്ട് 4.30 നാണ് ബസ്. 13 മണിക്കൂർ യാത്രയുണ്ട്. ടിക്കറ്റ് നിരക്ക് 640 രൂപ വരും.

ചെന്നൈ- കൊളക്കുമല യാത്രാ ചെലവ്

ബസ് നിരക്ക്- 1300
ക്യാംപിങ്- 1800
മൂന്നാർ-കൊളക്കുമല-മൂന്നാർ ബസ്- 100
മറ്റു ചിലവുകൾ- 300 രൂപ എന്നിങ്ങനെയാണ് വരിക. മൂന്ന് രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന ചെന്നൈ- കൊളക്കുമല യാത്ര വെറും 3500 രൂപയിൽ തീർക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+