Search
  • Follow NativePlanet
Share
» »2024ലെ പൊതു അവധികൾ, പണി തന്ന് ഞായർ..യാത്രകൾ പ്ലാൻ ചെയ്യാൻ ഓഗസ്റ്റും സെപ്റ്റംബറും

2024ലെ പൊതു അവധികൾ, പണി തന്ന് ഞായർ..യാത്രകൾ പ്ലാൻ ചെയ്യാൻ ഓഗസ്റ്റും സെപ്റ്റംബറും

കലണ്ടറിലേക്ക് ആവേശത്തോടെ ചുവന്ന നിറത്തിലുള്ള അക്കങ്ങൾ തിരഞ്ഞ ഒരു ബാല്യകാലം നമുക്കുണ്ട്. ഇനി എന്നാണ് ഒരവധി കിട്ടുന്നതെന്ന് കൗതുകത്തോടെ തിരഞ്ഞിരുന്ന ഒരു സമയം. സഞ്ചാരികൾക്കാവട്ടെ, ആ കൗതുകം ഇന്നും മാറിയിട്ടില്ലെന്നു മാത്രമല്ല,
സഞ്ചാരികൾ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് എന്താണ് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. അതും അവധികളാണ്. ആഗ്രഹിച്ച യാത്രകൾ പോകാൻ ലീവ് എടുക്കാൻ പറ്റാത്തവർക്കുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് ആഴ്ചാവസാനങ്ങളും പിന്നെ കലണ്ടറിൽ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയ അവധിദിവസങ്ങളും

അവധി കിട്ടിയിരുന്നെങ്കിൽ യാത്ര പോകാമായിരുന്നു എന്നാഗ്രഹിക്കുന്നവരെ, ഇതാ ആ സമയം വന്നിരിക്കുകയാണ്. കേരളത്തിലെ 2024 ലെ പൊതുഅവധികൾ സർക്കാര്‌ മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചതോടെയാണ് പട്ടിക പുറത്തുവന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. വരുന്ന 2024 വർഷത്തെ പൊതു അവധികൾ ഏതൊക്കെയെന്നും എങ്ങനെ അവധികൾ യാത്രയാക്കി മാറ്റാമെന്നും നോക്കാം.

The Long Weekends For Travel Plans in 2024

2024 ലെ അവധികൾ

പ്രധാനപ്പെട്ട അവധികളെല്ലാം ഞായറും ശനിയും കൊണ്ടുപോയ അവസ്ഥയാണ് 2024ന് ഉള്ളത്. ഈ വർഷം 26 പൊതു അവധികൾ ഉള്ളതിൽ നാല് പ്രധാന അവധി ദിവസങ്ങൾ വന്നിരിക്കുന്നത് ഞായറാഴ്ചയാണ്. തീർന്നില്ല, അടുപ്പിച്ച് വരുന്നവയിൽ ശനിയും കൊണ്ടുപോയിട്ടുണ്ട് കുറച്ച് അവധികൾ. രണ്ടാം ശനിയും ഞായറാഴ്ചയും ഒഴികെ ഒരു അവധി പോലുമില്ലാത്ത രണ്ടു മാസങ്ങളും ഈ വർഷമുണ്ട്. ഫെബ്രുവരിയിലും നവംബറിലും കൂടുതൽ ദിവസം പണിയെടുക്കേണ്ടി വരുമെന്ന് ചുരുക്കം.

പുതുവര്‍ഷം ആഘോഷിച്ച് പിറ്റേദിവസം തന്നെ സംസ്ഥാനത്ത് പൊതു അവധിയാണ്. ജനുവരി 2 ചൊവ്വാഴ്ച മന്നം ജയന്തി ആണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പൊതുഅവധികൾ വരുന്നത്- അഞ്ച് വീതം. യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പൊതു അവധിയേ ഇല്ലാത്ത ഫെബ്രുവരിയും നവംബറും ഒഴിവാക്കുവാൻ മറക്കുകയും വേണ്ട. യാത്രാ മോഹങ്ങൾ ഈ രണ്ടു മാസം നടക്കില്ലെന്നു ചുരുക്കം.

list of public holidays in 2024

2024 ലെ പൊതുഅവധി ദിവസങ്ങൾ- സമ്പൂർണ്ണ പട്ടിക

ജനുവരി 2 : മന്നം ജയന്തി- ചൊവ്വാഴ്ച
ജനുവരി 26 : റിപ്പബ്ലിക്ക് ഡേ- വെള്ളിയാഴ്ച
മാര്‍ച്ച് 8 : ശിവരാത്രി -വെള്ളിയാഴ്ച
മാര്‍ച്ച് 28 : പെസഹാ വ്യാഴം
മാര്‍ച്ച് 29 : ദുഃഖ വെള്ളി
മാര്‍ച്ച് 31: ഈസ്റ്റര്‍- ഞായറാഴ്ച

ഏപ്രില്‍ 10 : റംസാന്‍ - ബുധനാഴ്ച
ഏപ്രില്‍ 14 : വിഷു- ഞായറാഴ്ച
മെയ് 1 : തൊഴിലാളി ദിനം- ബുധനാഴ്ച
ജൂണ്‍ 17 : ബക്രിദ്- തിങ്കളാഴ്ച
ജൂലൈ 16 : മുഹ്‌റം- ചൊവ്വാഴ്ച

ഓഗസ്റ്റ് 3: കര്‍ക്കിടക വാവ്- ശനിയാഴ്ച
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം- വ്യാഴാഴ്ച
ഓഗസ്റ്റ് 20: ശ്രീനാരായണ ഗുരു ജയന്തി - ചൊവ്വാഴ്ച
ഓഗസ്റ്റ് 26: ശ്രീകൃഷ്ണ ജയന്തി- തിങ്കളാഴ്ച
ഓഗസ്റ്റ് 28: അയ്യങ്കാളി ജയന്തി -ബുധനാഴ്ച

സെപ്റ്റംബർ 14: ഒന്നാം ഓണം -ശനിയാഴ്ച
സെപ്റ്റംബർ 15: തിരുവോണം-ഞായറാഴ്ച
സെപ്റ്റംബർ 16: മൂന്നാം ഓണം - തിങ്കളാഴ്ച
സെപ്റ്റംബർ 17: നാലാം ഓണം -ചൊവ്വാഴ്ച
സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി- ശനിയാഴ്ച

ഒക്ടോബര്‍ 2: ഗാന്ധി ജയന്തി - ബുധനാഴ്ച
ഒക്ടോബര്‍ 12: മഹാനവമി-ശനിയാഴ്ച
ഒക്ടോബര്‍ 13: വിജയദശമി-ഞായറാഴ്ച
ഒക്ടോബര്‍ 31: ദീപാവലി -വ്യാഴാഴ്ച
ഡിസംബര്‍ 25: ക്രിസ്തുമസ്- ബുധനാഴ്ച.

2024 നിയന്ത്രിത അവധികള്‍

മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ ജയന്തി ,
ഓഗസ്റ്റ് 19 ആവണി അവിട്ടം,
സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി .

2023 ലെ നീണ്ട വാരാന്ത്യങ്ങൾ

1. റിപ്പബ്ലിക് ദിനം വരുന്ന ജനുവരി 26 വെള്ളിയാഴ്ച, തുടർന്നു വരുന്ന ശനിയും ഞായറും
2. മാര്‍ച്ച് 8 വെള്ളിയാഴ്ച വരുന്ന ശിവരാത്രി, തുടർന്നു വരുന്ന ശനിയും ഞായറും
3. മാര്‍ച്ച് 28 പെസഹാ വ്യാഴം, തുടർന്നു വരുന്ന
ദുഃഖ വെള്ളി , ഈസ്റ്റർ, ഇതിൽ മാർച്ച് 30 ശനിയാഴ്ച
അവധിയെടുത്താൽ നീണ്ട നാല് ദിവസങ്ങൾ കിട്ടും.

4. ജൂണ്‍ 17 തിങ്കളാഴ്ച ബക്രിദ്. ഇതിനു മുൻപിലുള്ള 15, 16 തിയതികളായ ശനിയും ഞായറും കൂട്ടിയെടുക്കാം.
5. ഓഗസ്റ്റ് 26: ശ്രീകൃഷ്ണ ജയന്തി- തിങ്കളാഴ്ചയാണ്. അതിനു മുന്‍പിലുള്ള ശനിയും ഞായറും കൂട്ടിയെടുത്താൽ മൂന്ന് ദിവസം അവധി.
6. സെപ്റ്റംബർ 14 ശനിയാഴ്ച ഒന്നാം ഓണം മുതൽ സെപ്റ്റംബർ 17 ചൊവ്വാഴ്ച നാലാം ഓണം വരെ നാല് ദിവസം നീണ്ട അവധി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+