Search
  • Follow NativePlanet
Share
» »പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച

പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച

മൂന്നാറിനിപ്പോൾ ഏതു നിറമാണ്? എവിടെ നോക്കിയാലും നിറഞ്ഞു നിൽക്കുന്ന പച്ചപ്പുള്ള മൂന്നാറിനോടാണോ ഈ ചോദ്യം എന്നല്ലേ.. പൂത്തുലഞ്ഞു മനോഹരമായി നിൽക്കുകയാണ് ഇന്ന് മൂന്നാർ. പച്ചപ്പിനു നടുവിൽ ഇടകലർന്നു നിൽക്കുന്ന വയലറ്റ് പൂക്കളാണ് ഇപ്പോൾ മൂന്നാറിന്‍റെ ഭംഗി. മൂന്നാറിലിപ്പോൾ എവിടെ നോക്കിയാലും വയലറ്റ് വസന്തമാണ്.

വഴിയരികിലും തേയിലത്തോട്ടങ്ങൾക്കു നടുവിലും എല്ലാം പൂത്തുവിടർന്നുല‍ഞ്ഞ് നിൽക്കുകയാണ് ജക്കരാന്ത മരങ്ങൾ. വയലറ്റു നിറത്തിൽ വെള്ളകലർന്നു നിൽക്കുന്ന പൂക്കളുടെ ഭംഗി എത്ര പറഞ്ഞാലും മതിയാവില്ല. നീലാകാശത്തിനു താഴെ അതിനെയും വെല്ലുവിളിക്കുന്ന ഭംഗിയിൽ നിൽക്കുന്ന ഇതിന്‍റെ കാഴ്ച കാണാൻ ഇവിടെ എത്തുക തന്നെവേണം.

Jacaranda In Munnar

നീല വാക എന്നും പരീക്ഷാ മരം അഥവാ എക്സാം ട്രീ എന്നുമെല്ലാം അറിയപ്പെടുന്ന ജക്കരാന്ത മൂന്നാർ കാഴ്ചകളിലെ താരമാണ്. വേനലിൽ പൂക്കുന്ന മരങ്ങളുടെ കാഴ്ച കാണാൻ ഈ സീസണിൽ സ‍ഞ്ചാരികളുടെ തിരക്കാണ്. വേനലിന്‍റെ ചൂടിൽ നിന്നും ആശ്വാസം തേടി മൂന്നാറിലെത്തുന്നവർക്ക് നീലവാകയുടെ കാഴ്ചയും മരത്തിന്‍റെ കുളിലും തരുന്നത് പറഞ്ഞറിയിക്കാനാവാത്ത ആശ്വാസമാണ്.

മൂന്നാറിന്‍റെ വലയറ്റ് വസന്തമായ ജക്കരാന്ത മരങ്ങൾ തേടിയാണ് ഇവിടെ ഇപ്പോൾ സഞ്ചാരികളെത്തുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് വിദേശത്തു നിന്നുമാണ് ജക്കരാന്ത മൂന്നാറിലെത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്ലാന്‍റർമാരാണ് മരത്തെ യൂറോപ്പിൽ നിന്നും മൂന്നാറിലെത്തിച്ചതെന്നാണ് ചരിത്രം. അക്കാലത്തെ വഴികളുടെ ഇരുവശങ്ങളിലും ബംഗ്ലാവുകളുടെ മുന്നിലും ഒക്കെ നിരനിരായിയി നട്ടു പരിപാലിച്ച ഈ മരങ്ങൾ കാലമേറെ കഴിഞ്ഞിട്ടും നീലക്കാഴ്ച കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു, മാര്‍ച്ച്, ഏപ്രിൽ മാസങ്ങളിലാണ് ജക്കരാന്ത പൂക്കുന്നത്.

50 അടിയിലേറ ഉയരമുണ്ട് ഈ മരങ്ങൾക്ക്. വേനലാകുമ്പോഴേയ്ക്കും ഇതിന്‍റെ ഇലകൾ മുഴുവൻ കൊഴിയുകയും ചില്ലകൾ കാണാത്ത വിധത്തില്‍ നീലപൂക്കള്‌ പൂത്തു നിൽക്കുകയും ചെയ്യും. ഇങ്ങനെ പൂത്തു നിൽക്കുന്ന മരങ്ങളുടെ ആകാശക്കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

പരീക്ഷയും ജക്കരാന്തയും

ഒരു വിദേശിയാണ് ജക്കരാന്ത എന്നു പറഞ്ഞല്ലോ.. ജക്കരാന്ത മരങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ ഒരു വിശ്വാസം നിലനില്ക്കുന്നുണ്ട്. ഇവിടുത്തെ പ്രിട്ടോറിയ സർവ്വകലാശാലയിൽ വാർഷിക പരീക്ഷയ്ക്ക് പോകുമ്പോൾ അവിടെ പൂത്തു നിൽക്കുന്ന ജക്കരാന്ത പുഷ്പങ്ങൾ തലയിലോ ദേഹത്തോ വന്നു വീണാൽ മാര്‍ക്കു വരുമ്പോൾ എല്ലാത്തിനും മികച്ച മാർക്ക് ലഭിക്കുമെന്നാണ് വിശ്വാസം. തെക്കേ അമേരിക്കയിലും സമാനമായ വിശ്വാസങ്ങളുണ്ട്.

ജക്കരാന്ത എവിടെ കാണാം

മൂന്നാറിന്‍റെ പല ഭാഗങ്ങളിലായി ഒറ്റയ്ക്കും കൂട്ടായും ഒക്കെ ജക്കരാന്ത മരങ്ങൾ കാണാം. ഇതിലേറ്റവും പ്രധാനം . മൂന്നാർ- ഉടുമല്‍പേട്ട റൂട്ടിലെ 85 കിമീ ദൂരത്തിൽ റോഡിനിരുവശവും ഉള്ള തേയിലത്തോട്ടങ്ങളിൽ അങ്ങിങ്ങായി പൂത്തു നിൽക്കുന്ന മരങ്ങളാണ്. ഇരവികുളം, ചിന്നാർ റൂട്ടിലും മറയൂരിലും ഇവയുണ്ട്. കൂടാതെ മൂന്നാറിനും മറയൂരിനും ഇടയിലായുള്ള ഉമിയാംമലയിലെ താഴ്വാരമായ വാഗവരൈയിലും ജക്കരാന്ത മരങ്ങൾ പൂവിട്ടു നിൽക്കുന്നത് കാണാം. സമുദ്ര നിരപ്പിൽ നിന്നും 8000 അടി ഉയരത്തിലാണ് ഇവിടമുള്ളത്.

മൂന്നാർ കൂടാതെ കൊല്ലം ജില്ലയിലെ ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട് മലനിരകളിലും ജക്കരന്ത പൂത്തിട്ടുണ്ട്. കൊല്ലംകാരുടെ മൂന്നാർ എന്നാണ് അമ്പനാട് അറിയപ്പെടുന്നത്. കൊല്ലം ജില്ലയിൽ തേയില തോട്ടവും ഫാക്ടറിയും സ്ഥിതി ചെയ്യുന്ന സ്വകാര്യ എസ്റ്റേറ്റ് ആണ് അമ്പനാട്. മൂന്നാറു പോലെ തന്നെ തണുപ്പും കോടമഞ്ഞും നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെയും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+