Search
  • Follow NativePlanet
Share
» »ഗവി കാടുകൾ കറങ്ങാം,ചാലിയം പുഴിൽ ബോട്ടിങ്, കോഴിക്കോട് കാണാം.. കാഞ്ഞങ്ങാട്, പയ്യന്നൂർ കെഎസ്ആർടിസി പാക്കേജുകൾ

ഗവി കാടുകൾ കറങ്ങാം,ചാലിയം പുഴിൽ ബോട്ടിങ്, കോഴിക്കോട് കാണാം.. കാഞ്ഞങ്ങാട്, പയ്യന്നൂർ കെഎസ്ആർടിസി പാക്കേജുകൾ

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ യാത്രകളിൽ വലിയ തിരക്കാണിപ്പോൾ. സ്കൂൾ അടച്ചതോടെ കുട്ടികളും അവരെയും കൂട്ടി മാതാപിതാക്കളും ഒരുമിച്ച് യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങിയതോടെയാണിത്.കേരളത്തിലെ തന്നെ പ്രസിദ്ധമായ ഇടങ്ങൾ ഏറ്റവും കുറ‍ഞ്ഞ ചെലവിൽ സന്ദര്‍ശിക്കാൻ അവസരം തരുന്നതാണ് എല്ലാ പാക്കേജുകളും.

കാഞ്ഞങ്ങാട്, പയ്യന്നൂർ ഡിപ്പോകളിൽ നിന്ന് ഈസ്റ്റർ അവധിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകളുചെ ബുക്കിങ് ആണ് തുടങ്ങിയിട്ടുള്ളത്. രാവിലെ പോലി വൈകുന്നേരം വരുന്ന യാത്രകൾ മുതിർന്നവർക്കും തീരെ ചെറിയ കുട്ടികളെയും കൊണ്ട് വരുന്നവർക്കും പ്രയോജനപ്രദമാണ്. സമയവും സൗകര്യങ്ങളും ഉണ്ടെങ്കിൽ രണ്ടും മൂന്നും ദിവസം നീണ്ടു നിൽക്കുന്ന പാക്കേജുകൾ തിരഞ്ഞെടുക്കുകയും ചെയ്യാം.

ഗവി യാത്ര

കാഞ്ഞങ്ങാട് ഡിപ്പോയുടെ നേതൃത്വത്തിലുള്ള ഗവി യാത്ര ഏപ്രിൽ 24 വ്യാഴാഴ്ച പുറപ്പെടും. അടവി, കമ്പം, കുമളി, പരുന്തുംപാറ, രാമക്കല്‌മേട് തുടങ്ങിയ സ്ഥലങ്ങള്‌ കണ്ട് 27ന് മടങ്ങിയെത്തുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെയും ഇടുക്കിയിലെയും മനോഹരമായ കാഴ്ചകൾ കാണാനും കാടിനുള്ളിലൂടെ കെഎസ്ആർടിസിയിൽ ഒരു ഓർഡിനറി യാത്ര പോകാനും ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ പാക്കേജ്.

നിത്യഹരിത വനങ്ങൾ, അണക്കെട്ടുകൾ, നദി എന്നിങ്ങനെ ഗവിയെ പ്രിയപ്പെട്ടതാക്കുന്ന കാഴ്ചകളും അതിനൊപ്പം വൈകുന്നേരം പരുന്തുംപാറയുടെ സൂര്യാസ്തമയ കാഴ്ചകളും കാറ്റി നിർത്താതെ വീശുന്ന രാമക്കൽമേടും ഈ യാത്രയില്‍ സന്ദർശിക്കുന്നു. ഇത് കൂടാതെ, കുമളി വഴി അതിർത്തി കടന്ന് തമിഴ്നാട്ടിലെ കമ്പവും തേനിയും ഈ യാത്രയില്‍ സന്ദർശിക്കുന്നു.

വയനാട് യാത്ര

നീണ്ട വേനലവധിക്കാലത്തിൽ ഒരു ദിവസമെങ്കിലും സമയമുണ്ടെങ്കിൽ പോകേണ്ട ഇടമാണ് വയനാട്. ചൂട് കാലമാണെങ്കിലും തണുപ്പും കോമഞ്ഞ് നിറഞ്ഞ പുലരികളും ഇവിടെയുണ്ട്. കാഞ്ഞങ്ങാട് നിന്ന് ബജറ്റ് ടൂറിസം സെൽ ഏപ്രിൽ മാസത്തിലെ വയനാട് ഏകദിന യാത്രയ്ക്കുള്ള ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. ബാണാസുക സാഗര് അണക്കെട്ട്, എന്‍ ഊര് പൈതൃക മ്യൂസിയം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ജംഗിൾ സഫാരി എന്നിവ ഉൾപ്പെടുത്തിയുള്ള യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാം. ഏപ്രില് 20 ന് പുറപ്പെടുന്ന യാത്രയ്ക്ക് 880 രൂപയാണ് ടിക്കറ്റ് നിരക്ക്.

നെഫർറ്റി ക്രൂസ് യാത്ര

കൊച്ചിയിൽ അറബിക്കടയിൽ സൂര്യാസ്തമയം ആസ്വദിച്ച് ഒരു വൈകുന്നേരം ചെലവഴിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കാഞ്ഞങ്ങാട് നിന്ന് ഇങ്ങനെയൊരു യാത്ര പോകുന്നത് പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. എന്നാൽ ബജറ്റ് ടൂറിസം സെല്ലിന്‍റെ നെഫിർറ്റിറ്റി ക്രൂസ് യാത്ര ഈ അവസരത്തിൽ പരിഗണിക്കുവാൻ സാധിക്കുന്ന ഒന്നാണ്. കൊച്ചിയിലെയും ഫോർട്ട് കൊച്ചിയിലെയും പ്രധാന കാഴ്ചകൾ കൂടി ഉൾപ്പെടുത്തുന്ന പാക്കേജ് ഏപ്രിൽ 17 ന് പുറപ്പെടും.

കാഞ്ഞങ്ങാട് നിന്നുള്ള കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ യാത്രകളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ഫോൺ നമ്പർ - 9446088378

പയ്യന്നൂർ ബജറ്റ് ടൂറിസം സെൽ യാത്രകൾ

വയനാട് ഏകദിന യാത്ര

ഏപ്രിൽ 20 ഞായറാഴ്ച ഈസ്റ്റർ ദിനത്തിൽ പയ്യന്നൂരിൽ നിന്ന് വയനാട്ടിലേക്ക് ഏകദിന യാത്ര നടത്തുന്നു. ബാണാസുര സാഗർ ഡാം, കർലാട് ലേക്ക് , എൻ ഊര് പൈതൃക ഗ്രാമം
ഹണി മ്യൂസിയം എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തും.
1200 രൂപയാണ് ടിക്കറ്റ് നിരക്ക്.

കോഴിക്കോട് യാത്ര

കോഴിക്കോടിന്‍റെ മനോഹരമാ കാഴ്ചകൾ ഒറ്റദിവസത്തിൽ ആസ്വദിച്ച് വരാൻ അനുവദിക്കുന്ന യാത്രയാണ് കോഴിക്കോട് പാക്കേജ്. സർഗാലയ ക്രാഫ്റ്റ് വില്ലേജ്, വടകര,
കടലുണ്ടി ബേർഡ് സാങ്‌ച്വറി, തോണിയാത്ര, ചാലിയം ബീച്ച്..
ബോട്ടിംഗ് എന്നിവയാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്ന.
ഏപ്രിൽ 27 ഞായറാഴ്ച രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 10.30 മണിക്ക് തിരിച്ചെത്തുന്നു.
ഭക്ഷണം, എൻട്രി ഫീ തോണിയാത്ര എന്നിവ ഉൾപ്പടെ 1240 രൂപയാണ് ടിക്കറ്റ് നിരക്ക്.

സൈലന്‍റ് വാലി, കാഞ്ഞിരപ്പുഴ

പാലക്കാട് ജില്ലയിലെ സൈലന്‍റ് വാലിയും കാഞ്ഞിരപ്പുഴും കണ്ടുവരുന്ന യാത്ര ഏപ്രിൽ 28 ന് 10 മണിക്ക് പുറപ്പെട്ട് 30 ന് രാവിലെ തിരിച്ചെത്തുന്നു.
2900 രൂപയാണ് നിരക്ക്. 8

പയ്യന്നൂർ ബജറ്റ് ടൂറിസം സെൽ യാത്രകളെക്കുറിച്ച് അറിയുവാനും ബുക്കിങ്ങിനും 97455 34123,075823384 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+