Search
  • Follow NativePlanet
Share
» »കണ്ണൂരിലെ ഈ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? മലകയറി,കാടുകണ്ട് ജീപ്പിൽ പോകണം.. പാക്കേജുമായി കാഞ്ഞങ്ങാട് കെഎസ്ആർടിസി

കണ്ണൂരിലെ ഈ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? മലകയറി,കാടുകണ്ട് ജീപ്പിൽ പോകണം.. പാക്കേജുമായി കാഞ്ഞങ്ങാട് കെഎസ്ആർടിസി

കണ്ണൂരിലെ കാഴ്ചകൾ ഒരുപക്ഷേ, കണ്ണൂരുകാർ പോലും പൂർണ്ണമായും കണ്ടിട്ടുണ്ടാവില്ല. വെള്ളച്ചാട്ടങ്ങളും മലകളും ഓഫ്റോഡ് യാത്രയും കടൽത്തീരവും മനോഹരമായ ബീച്ചുകളും ഭംഗിയുള്ള സൂര്യോദയ- സൂര്യാസ്തമയ കാഴ്ചകളും.. തെയ്യങ്ങളും പുരാതന വിശ്വാസങ്ങളുമുള്ള ക്ഷേത്രങ്ങളും ഒക്കെ എത്ര കണ്ടാലും മതിയാവില്ല. എല്ലാം കാണാൻ പറ്റിയില്ലെങ്കിലും അടുത്തുള്ള അടിപൊളി കാഴ്ചകൾ നമുക്ക് കണ്ടുവന്നാലോ..

കാഞ്ഞങ്ങാട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് കണ്ണൂർ കാഴ്ചകളിലേക്കുള്ള ഏകദിന യാത്ര സംഘടിപ്പിക്കുന്നത്. മൂന്നാറിന്‍റെയും ഊട്ടിയുടെയും ഒക്കെ ഭംഗിയോട് ചേർത്തു വയ്ക്കാവുന്ന തരത്തിലുള്ള കാഴ്ചകളാണ് കണ്ണൂരിന്‍റെ ചിലയിടങ്ങളിലുള്ളത്. ഒറ്റ ദിവസത്തിൽ ഇതുപോലെ മനോഹരമായ സ്ഥലങ്ങളും വ്യൂ പോയിന്‍റും കണ്ട് വെള്ളച്ചാട്ടവും സന്ദർശിച്ചുള്ള യാത്രയാണ് കാഞ്ഞങ്ങാടു നിന്നു പോകുന്നത്.

Kanhangad KSRTC Explore Kannur Package Including Jeep Ride Hill Station And Waterfalls-

ഏപ്രിൽ 27 ഞായറാഴ്ച പുലർച്ചെ കാഞ്ഞങ്ങാട് നിന്നാരംഭിക്കുന്ന കണ്ണൂർ യാത്രയിൽ മൂന്നിടങ്ങളാണ് കാണുന്നത്. എണ്ണം കുറവാണല്ലോ എന്നോർത്ത് സംശയമോ ആശങ്കയോ ഒന്നും വേണ്ട. നടക്കാനും ഓഫ്റോഡ് ജീപ്പിൽ സഞ്ചരിക്കാനും വെള്ളച്ചാട്ടത്തിൽ ഇറങ്ങുവാനും ഒക്കെ സാധിക്കുന്ന തരത്തിൽ സാഹസിക യാത്രാനുഭവമാണ് ബജറ്റ് ടൂറിസം സെൽ കുറഞ്ഞ നിരക്കിലുള്ള ഈ യാത്രയിലൂടെ യാത്രക്കാർക്ക് നല്കുന്നത്.

പാലക്കയം തട്ട്, ഏഴരക്കണ്ട് വെള്ളച്ചാട്ടം, പൈതൽമല എന്നീ മൂന്നിടങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് സന്ദർശകരുടെ ഇടയില്‍ പ്രസിദ്ധിയാർജിച്ച സ്ഥലമാണ് പാലക്കയം തട്ട്.. മൂന്നാറിനെ പോലും കടത്തിവെട്ടുന്ന തരത്തിലുള്ള പച്ചപ്പും വ്യൂ പോയിന്‍റും ഇവിടെ ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വന്ന് കുന്നുകയറി കാഴ്ചകൾ കണ്ടു മടങ്ങുകയല്ല ചെയ്യുന്നത്. മറിച്ച്, നല്ല വ്യൂ പോയിന്റുകളിൽ പോയി നിന്ന് കാഴ്ചകൾ കാണുന്നതിനൊപ്പം സാഹസിക വിനോദങ്ങളിലും ആക്ടിവിറ്റികളിലും പങ്കെടുക്കുകയും ചെയ്യാം.

ക്യാമ്പിംഗ്, സിപ്‌ലൈൻ, റോപ്പ് ക്രോസ്, സോർബിംഗ് ബോൾ, ഗൺ ഷൂട്ടിംഗ്, അമ്പെയ്ത്ത് എന്നിങ്ങനെ കുട്ടികൾക്കും മുതിർന്നവർക്കും പരീക്ഷിക്കാവുന്ന സാഹസിക വിനോദങ്ങളാണ് ഇവിടെയുള്ളത്.

പൈതൽമലയാണ് യാത്രയിൽ സന്ദർശിക്കുന്ന മറ്റൊരു സ്ഥലം. കണ്ണൂരുകാരുടെ മൂന്നാർ എന്നും കുടക് എന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം കണ്ണൂരിൽ പോകാൻ പറ്റിയ ഭംഗിയുള്ള ഹിൽസ്റ്റേഷനുകളിലൊന്നാണ്. ജില്ലയ്ക്ക് പുറത്തു നിന്നുപോലും സന്ദർശകർ ഇവിടേക്ക് വരുന്നു. സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് പാലക്കയം തട്ടിൽ നിന്ന് വേഗം എത്താം. ട്രെക്കിങ് ആണ് ഇവിടുത്തെ ആകർഷണം. മലയും പുൽമേടും മരങ്ങൾ നിറങ്ങ കാടും തുറസ്സായ പ്രദേശവുമൊക്കെ കടന്ന് 2 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആക്ടിവിറ്റി.

ഏഴരക്കുണ്ട് വെള്ളച്ചാട്ടവും ഈ യാത്രയിൽ സന്ദർശിക്കുന്നു, ഴ പെയ്യാൻ തുടങ്ങിയാൽ ഇരട്ടി സൗന്ദര്യമാണ് ഏഴരക്കുണ്ടിന്. പേരുപോലെ തന്നെ ഏഴു കുഴികളിൽ ചാടിയെത്തുന്ന ഈ വെള്ളച്ചാട്ടം കണ്ണൂർ ജില്ലാ ടൂറിസം വകുപ്പ് വളരെ മികച്ച രീതിയിലാണ് പരിപാലിക്കുന്നത്. പൈതൽ മലയുടെ താഴ്വാരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള വഴിയും വെള്ളത്തിലിറങ്ങിയുള്ള കളിയും ഒക്കെ ആസ്വദിക്കാൻ ആളുകൾ എത്തുന്നു.

കാഞ്ഞങ്ങാട് നിന്നുള്ള യാത്രയ്ക്ക് മാത്രം 500 രൂപയാണ് നിരക്ക്. പ്രവേശന ഫീസ്, ഭക്ഷണം തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള തുകയാണിത്. പാക്കേജിന് ഉച്ചഭക്ഷണമായി meals തെരഞ്ഞെടുക്കുന്നവർക്ക് 910 രൂപയും ബിരിയാണി ആവശ്യമുള്ളവർ 950 രൂപയും ആണ് അടക്കേണ്ടത്. ബുക്കിംഗ് ആവശ്യപ്പെടുമ്പോൾ തന്നെ ഇത് വ്യക്തമാക്കേണ്ടതുണ്ട്. പാക്കേജ് നിരക്കായി ബുക്കിംഗ് സമയത്ത് 500 രൂ അടച്ചാൽ മതിയാകും
5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് യാത്രാ ടിക്കറ്റോ പ്രവേശന ഫീസുകളോ ആവശ്യമില്ല അവർക്ക് ഭക്ഷണം പ്രത്യേകമായി ആവശ്യമുണ്ട് എങ്കിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്. പേയ്മെന്‍റ് സംബന്ധിച്ച സംശയങ്ങൾക്ക് വ്യക്തത വരുത്തി ടിക്കറ്റുകൾ ബുക്കുചെയ്യണം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഈ നമ്പറിൽ ബന്ധപ്പെടാം.
ഫോണ്‍- 9446088378.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: ksrtc kannur travel packages
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+