Search
  • Follow NativePlanet
Share
» »ഇടുക്കി കാണാം...മുരുകൻമല കയറാം, മറയൂർ കാന്തല്ലൂർ ഏകദിന യാത്ര.. സാഹസികത നിറഞ്ഞ ജീപ്പ് സഫാരി

ഇടുക്കി കാണാം...മുരുകൻമല കയറാം, മറയൂർ കാന്തല്ലൂർ ഏകദിന യാത്ര.. സാഹസികത നിറഞ്ഞ ജീപ്പ് സഫാരി

വേനൽ ആയാലും മഴ പെയ്താലും ഇടുക്കിയുടെ ചന്തം ഒന്നു വേറേ തന്നെയാണ്. വിഷുവും ഈസ്റ്ററും കഴിഞ്ഞ് തിരക്കൊക്കെ ഒന്നുമാറി മെല്ലെ ഒരു യാത്ര പോകാൻ പ്ലാൻ ചെയ്യുന്നുണ്ടോ? ഒറ്റ ദിവസത്തിൽ ഇടുക്കിയുടെ ഭംഗി പോക്കറ്റ് ചോരാതെ കണ്ടുവരാന്‍ കഴിയുന്ന ഒരു യാത്ര അണിയറയിൽ ഒരുങ്ങുന്നുണ്ട്. മറ‍ഞ്ഞിരിക്കുന്ന മറയൂരും മനോഹര കാഴ്ചകളുടെ കാന്തല്ലൂരും കണ്ടുവരുന്ന ഒരു പാക്കേജാണ് നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.

കോട്ടയം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്‍റെ മറയൂർ കാന്തല്ലൂർ യാത്ര ഒറ്റദിവസത്തിൽ പോയി വരാൻ സാധിക്കുന്ന മികച്ച യാത്രയാണ്. പലപ്പോഴായി മറയൂരും കാന്തല്ലൂരും പോകണമെന്ന് ആഗ്രഹിച്ചിട്ട് പലകാരണങ്ങളാൽ അത് നടക്കാതെ വന്നിട്ടുള്ള സ്ഥലങ്ങളാണ് പലരെയും സംബന്ധിച്ചെടുത്തോളം മറയൂരും കാന്തല്ലൂരും.

KSRTC Idukki One Day Trip Visit Kanthalloor And Marayoor

ഏപ്രിൽ 26 ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കോട്ടയം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്ര ആദ്യം പോകുന്നത് മറയൂർ കാണാനാണ്. മറഞ്ഞിരിക്കുന്ന ഊര് എന്നറിയപ്പെടുന്ന മറയൂര്‍ മൂന്നാറിൽ നിന്നും വെറും 40 കിലോമീറ്റർ അകലെയാണുള്ളത്. വെയിൽചൂടില്‍ കേരളത്തിന്‍റെ പല ഭാഗങ്ങളും പൊള്ളുമ്പോഴും മറയൂർ തണുപ്പിലും കോടമഞ്ഞിലും ആഹ്ളാദിക്കുന്ന നാടാണ്.

ചന്ദനക്കാടുകള്‍, മുനിയറകള്‍, വെള്ളച്ചാട്ടങ്ങൾ, ഓഫ്റോഡ് സ്ഥലങ്ങൾ, വ്യൂ പോയിന്‍റുകൾ എന്നിങ്ങനെ ഹരം കൊള്ളിക്കുന്ന കാഴ്ചകളാണ് മറയൂരിനുള്ളത്. ചന്ദനക്കാടുകളാണ് ഇവിടെ സഞ്ചാരികളെ കൗതുകത്തിലാക്കുന്നത്. ഇന്ത്യയിൽ സ്വാഭാവീകമായി ചന്ദനം വളരുന്ന ഏക പ്രദേശം കൂടിയാണിത്. ചന്ദനക്കാട് കാണാനെത്തുമ്പോൾ മനുഷ്യരേക്കാൾ കൗതുകത്തിൽ ഇവിടെ കാട്ടുപോത്തും മാനും മ്ലാവും ഒക്കെ ചുറ്റിത്തിരിയുന്ന കാഴ്ചയും ഭാഗ്യം പോയെ കാണാം.

കാന്തല്ലൂർ അറിയപ്പെടുന്നത് കേരളത്തിലെ കാശ്മീര്‍ എന്നാണ്. വേനൽ എത്ര കനത്താലും മൂടൽ മഞ്ഞ് ഇവിടെ കാണാം. രാത്രിയിലെ തണുപ്പും കുളിരും പിന്നെ പറയുകയും വേണ്ടല്ലോ. പട്ടിശ്ശേരി ഡാം, കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകള്‍ എന്നിങ്ങനെ നിരന്നു കിടക്കുകയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങളുടെ പട്ടിക.

കോട്ടയത്തു നിന്നുള്ള മറയൂർ കാന്തല്ലൂർ പാക്കേജിൽ ആദ്യം മറയൂരിലെത്തി അവിടുന്നു ജീപ്പ് സഫാരി വഴിയാണ് സ്ഥലങ്ങൾ കാണാന്‍ പോകുന്നത്. വെറും യാത്രയല്ല, സാഹസിക ആവോളം നിറഞ്ഞ, ഓഫ്റോഡിങ് ഉൾപ്പെടെയുള്ള പാക്കേജാണ് ഇവിടുന്നുള്ളത്.

മുരുകൻ മല, ഭ്രമരം വ്യൂ പോയിന്‍റ്, സ്ട്രോബെറി ഫാം,മറയൂർ ശര്‍ക്കര നിർമ്മിക്കുന്ന ഫാക്ടറി, മറയൂർ ഫോറസ്റ്റ്, ലക്കം വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളാണ് ഏകദിന യാത്രയില്‍ കാണുന്നത്. 1620 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ബസ് ടിക്കറ്റും ജീപ്പ് സഫാരിയും ഉച്ച ഭക്ഷണവും ഉൾപ്പെടുന്നു. മറ്റു ഭക്ഷണ ചെലവുകളും പ്രവേശന ഫീസ് ഉള്‍പ്പെടെയുള്ള ചിലവുകളും യാത്രക്കാർ സ്വയം വഹിക്കണം. സൂപ്പർഎക്സ്പ്രസ് അല്ലെങ്കിൽ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആയിരിക്കും യാത്രയ്ക്ക് ലഭിക്കുന്നത്.
ബുക്കിങ്ങിനായി 8089158178 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസജ് അയക്കാം.

പൊൻമുടി- നെയ്യാർ ഡാം പാക്കേജ്

കോട്ടയത്ത് നിന്ന് ഏപ്രിൽ മാസത്തിലുള്ള മറ്റൊരു ടൂർ പാക്കേജാണ് തിരുവനന്തപുരം
പൊൻമുടി- നെയ്യാർ ഡാം പാക്കേജ്. കോട്ടൂർ, കാപ്പ് കടവ് ആനപരിപാലന കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളും ഈ ഏകദിന യാത്രയില്‍ സന്ദർശിക്കുന്നു. ഏപ്രിൽ 27 ന് രാവിലെ നാല് മണിക്ക് യാത്ര ആരംഭിച്ച് അന്നേ ദിവസം രാത്രിയോടെ തന്നെ മടങ്ങിയെത്തും ഒരാൾക്ക് 1000 രൂപയാണ് പാക്കേജിന് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: ksrtc idukki
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+