Search
  • Follow NativePlanet
Share
» »കോടമഞ്ഞു പൊതിഞ്ഞ ഗവി, കുളിരുന്ന വട്ടവട, കൊടുംചൂടിൽ തണുപ്പു തേടി പോകാം

കോടമഞ്ഞു പൊതിഞ്ഞ ഗവി, കുളിരുന്ന വട്ടവട, കൊടുംചൂടിൽ തണുപ്പു തേടി പോകാം

നാട്ടിലെങ്ങും കത്തുന്ന ചൂടാണ്. വെറുതേയൊന്ന് പുറത്തിറങ്ങുവാനോ ഒരു യാത്ര പോകാനോ വെയിൽ അനുവദിക്കാത്ത സമയം. അവധിയും വാരാന്ത്യങ്ങളും വരുന്നതുകൊണ്ടു തന്നെ യാത്രചെയ്യാതെ ഇരിക്കാനും തരമില്ല! അങ്ങനെയങ്കില് കൊടുംചൂടിനെ വെട്ടിച്ച് യാത്ര പ്ലാൻ ചെയ്താലോ.. ഇത്രയും ചൂടിൽ എങ്ങനെ യാത്ര പോകുമെന്ന് ഒരു സംശയമുണ്ടോ?

നാട്ടിലെത്ര ചൂടാണെങ്കിലും കൂൾ ആയി നിൽക്കുന്ന കുറേയധികം സ്ഥലങ്ങൾ നമ്മുടെ കേരളത്തിൽ തന്നെയുണ്ട്. അതും മറ്റെല്ലായിടത്തും വെയിൽ കത്തി നിൽക്കുമ്പോൾ കോടമഞ്ഞും തണുപ്പും പച്ചപ്പും പിന്നെ ഭാഗ്യമുണ്ടെങ്കില്‍ ചാറ്റൽ മഴയുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഇടങ്ങൾ. അത്തരം ഇടങ്ങളിലേക്കാണ് ഈ മാർച്ചിൽ ചാലക്കുടി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ യാത്രകൾ പ്ലാൻ ചെയ്തിരിക്കുന്നത്.

Summer Trip In March

ഏത് സീസണിൽ പോയാലും തണുപ്പിക്കുന്ന വട്ടവട, സഞ്ചാരികളുടെ സ്കോട്ലൻഡ് ആയ വാഗമൺ, കാടിനുള്ളിലൂടെ അണക്കെട്ടുകൾ കണ്ടുള്ള അതിമനോഹരമായ യാത്രാനുഭവം നല്കുന്ന ഗവി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം ആയ കൊളക്കുമല, മൂന്നാർ, സോഷ്യൽ മീഡിയ പ്രസിദ്ധമാക്കിയ ഇല്ലിക്കൽ കല്ല്, പിന്നെ കാന്തല്ലൂർ, നെല്ലിയാന്രതി, രാമക്കൽമേട് എന്നിവയും വനിതാ ദിന പ്രത്യേക യാത്രകളും ഈ മാസം ചാലക്കുടിയിൽ നിന്നും ഒരുക്കിയിട്ടുണ്ട്.

മലക്കപ്പാറ യാത്ര

എല്ലാതവണത്തെയും പോലെ തന്നെ ഈ മാർച്ച് മാസവും ഏറ്റവും കൂടുതൽ യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് മലക്കപ്പാറയിലേക്കാണ്. 12 യാത്രകളാണ് ചാലക്കുടി- മലക്കപ്പാറ റൂട്ടിൽ നടത്തുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട് കാടിനുള്ളിലൂടെ സഞ്ചരിച്ച് പച്ചപ്പ് നിറഞ്ഞ മലക്കപ്പാറ യാത്രയിൽ പങ്കെടുക്കാൻ മറ്റു ജില്ലകളിൽ നിന്നുള്ളവരും എത്താറുണ്ട്. മാർച്ച് 2, 3, 8, 9, 10, 16, 17, 23, 24, 28, 30, 31 എന്നീ തീയതികളിലാണ് മലക്കപ്പാറ യാത്ര. രാവിലെ 8 മണിക്ക് പുറപ്പെട്ട് രാത്രി 8 മണിയോടെ മടങ്ങിയെത്തും.

Summer trip in kerala

വനിതാദിന വണ്ടർലാ യാത്ര

ഈ വനിതാ ദിനത്തിൽ വണ്ടർലായിലേക്കാണ് ചാലക്കുടിയിൽ നിന്നും വനിതാ സ്പെഷ്യല്‍ യാത്രയുള്ളത്. വനിതകൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ യാത്രയിൽ പങ്കെടുക്കാം. ബസ് ടിക്കറ്റ് തുകയും വണ്ടർലാ പ്രവേശന നിരക്കും ഉൾപ്പെടെ 1155 രൂപയാണ് ഒരാൾക്ക് നിരക്ക്. ഇതിൽ വണ്ടർലായിലെ എല്ലാ റൈഡുകളിലും കയറുവാനുള്ള പാക്കേജ് കൂടിയാണ്. 10 മുതൽ വൈകിട്ട് 6 മണിയുള്ള റൈഡുകളിൽ കയറാനാണ് അവസരം.

സാഗരറാണി ക്രൂസ് യാത്ര

അറബിക്കടലിന്‍റെ കാഴ്ചകൾ കണ്ടുള്ള യാത്രയാണ് സാഗരറാണി ക്രൂസിൽ ഒരുക്കിയിരിക്കുന്നത്. മാർച്ച് 9-ാം തിയതി രാവിലെ 8.30 ന് പുറപ്പെട്ട് തിരികെ 8.30 ന് ചാലക്കുടിയിൽ എത്തുന്ന വിധത്തിലാണ് പാക്കേജ്. സാഗരറാണി സീ ക്രൂസിൽ രണ്ടു മണിക്കൂർ കടൽ യാത്രയാണ് പാക്കേജിന്‍റെ പ്രത്യേകത.

ഗവി യാത്ര

ചാലക്കുടിയിൽ നിന്നും മാർച്ച് 24 നാണ് ഗവി യാത്ര പുറപ്പെടുന്നത്. പുലർച്ചെ 2.00 മണിക്ക് പുറപ്പെട്ട് ഗവി യാത്ര കഴിഞ്ഞ് രാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം.

വാഗമൺ, മൂന്നാർ,കാന്തല്ലൂര്‍, ഇല്ലിക്കൽ കല്ല്, കൊളക്കുമല

മാർച്ച് 3, 31 എന്നീ തീയതികളിൽ വാഗമൺ, മൂന്നാർ യാത്ര നടക്കും.

മാർച്ച് 10ന് കാന്തല്ലൂരിലേക്കും ഇല്ലിക്കൽ കല്ലിലേക്കും യാത്രകൾ പുറപ്പെടും. കാന്തല്ലൂരിലേക്ക് രാവിലെ ആറിനും ഇല്ലിക്കൽ കല്ലിലേക്ക് രാവിലെ 7നും പുറപ്പെടും.

കൊളുക്കുമലയിലേക്കുള്ള യാത്ര മാർച്ച് 16ന് രാത്രി 9.30ന് പുറപ്പെടും.

രാമക്കൽമേട്, നെല്ലിയാമ്പതി യാത്രകൾ മാർച്ച് 17 നാണ് പുറപ്പെടുന്നത്. രാമക്കൽമേട് ബസ് രാവിലെ ആറിനും നെല്ലിയാമ്പതി ബ് ക്ക് രാവിലെ 6.30നും പുറപ്പെടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+