Search
  • Follow NativePlanet
Share
» »ഗോവയിലേക്ക് ഇനി വന്ദേ ഭാരതിൽ പോകാം, വെറും നാലര മണിക്കൂർ മാത്രം, അവിടുന്ന് മുംബൈയ്ക്കും.. ഉടൻ വരുന്നൂ

ഗോവയിലേക്ക് ഇനി വന്ദേ ഭാരതിൽ പോകാം, വെറും നാലര മണിക്കൂർ മാത്രം, അവിടുന്ന് മുംബൈയ്ക്കും.. ഉടൻ വരുന്നൂ

വന്ദേ ഭാരത് ട്രെയിൻ യാത്രകളുടെ സമയമാണിത്. പത്തും പന്ത്രണ്ടും മണിക്കൂറുകൾ യാത്രാ സമയമായി എടുത്തിരുന്ന ട്രെയിൻ യാത്ര എട്ടും ആറും മണിക്കൂറായി കുറയുന്നത് ചെറിയ കാര്യമല്ലല്ലോ. കേരളത്തിൽ മാത്രം രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കാസർകോഡ്- തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നു. ഇപ്പോഴിതാ മംഗലാപുരം സെൻട്രൽ- മഡ്ഗാവോൺ റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാൻ പോവുകയാണ്.

മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഡിസംബർ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്യും. കർണ്ണാടകയുടെ തുറമുഖ നഗരങ്ങളിലൊന്നായ മംഗലാപുരത്തിനും ഗോവയുടെ തലസ്ഥാനമായ മഡ്ഗാവോണിനും ഇടയിലായി സർവീസ് നടത്തുന്ന ട്രെയിൻ കേരളത്തില്‍ നിന്നുൾപ്പെടെയുള്ള സഞ്ചാരികൾക്ക് പ്രയോജനമകരമാണ്.

Mangaluru Central–Madgaon Vande Bharat Express

മംഗലാപുരത്ത് നിന്നും ഗോവയിൽ വെറും നാലര മണിക്കൂറിൽ എത്തിച്ചേരാൻ സാധിക്കുന്ന വിധത്തിലാണ് മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയൽ റൺ പൂർത്തിയാക്കിയത്. മംഗലാപുരം സെൻട്രൽ റെയില്‍വേ സ്റ്റേഷനിൽ നിന്നും രാവിലെ 8.30ന് ആരംഭിച്ച ട്രെയിൻ 1.15ന് മഡ്ഗാവില്‍ എത്തി. 320 കിലോമീറ്റർ ദൂരം നാലര മണിക്കൂറിലാണ് വന്ദേ ഭാരത് എത്തിച്ചേർന്നത്.

മടക്കയാത്രയിൽ മഡ്ഗാവോണ്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട വന്ദേ ഭാരത് വൈകുന്നേരം 6.30ന് മംഗലാപുരം റെയിൽവേ സ്റ്റേഷനിലെത്തി.ഉഡുപ്പി, കാർവാർ എന്നിങ്ങനെ രണ്ട് സ്റ്റോപ്പുകളാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗോവയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യുന്നവർക്ക് പ്രയോജനകരമായ രീതിയിലാണ് ഈ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഗോവയിൽ നിന്ന് മുംബൈയിലേക്ക്

ഗോവയിൽ നിന്നും മുംബൈയിലേക്ക് വന്ദേ ഭാരത് ട്രെയിനിൽ പോകൻ സാധിക്കുന്ന വിധത്തിലാണ് മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് സമയം ക്രമികരിച്ചിരിക്കുന്നത്. മംഗലാപുരത്തു നിന്നും വന്ദേ ഭാരതിൽ ഉച്ചയ്ക്ക് 1.15ന് എത്തിച്ചേരുന്ന യാത്രക്കാർക്ക് 2.40ന് മഗ്ഗാവിൽ നിന്നും എടുക്കുന്ന ഗോവ-മുംബൈ വന്ദേ ഭാരതിൽ യാത്ര ചെയ്യാൻ സാധിക്കും. മുംബൈയില്‍ രാത്രി 10.25നാണ് ട്രെയിന്‍ എത്തിച്ചേരുന്നത്.

വരുന്നത് അമൃത് ഭാരത് എക്സ്പ്രസും വന്ദേ ഭാരതും

ഡിസംബര് 30ന് പ്രധാനമന്ത്രി രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. അയോധ്യ-ദർഭംഗ റൂട്ടിലാണ് അമൃത് ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക, കൂടാതെ അയോധ്യ- ആനന്ദ് വിഹാർ (ഡൽഹി), വൈഷ്‌ണോ ദേവി - ന്യൂഡൽഹി, ജൽന- മുംബൈ, കോയമ്പത്തൂർ-ബെംഗളൂരു, അമൃത്‌സർ-ഡൽഹി, മംഗലാപുരം സെൻട്രൽ മുതൽ മഡ്ഗാവ് എന്നിവയാണ് സര്‍വീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകൾ.

മംഗളൂരു-ഗോവ വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടുമോ?

അതേസമയം, മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കേരളത്തിലേക്ക് നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കോഴിക്കോട് വരെ നീട്ടണമെന്നാണ് ആവശ്യം. കേരളത്തിനും ഗോവയ്ക്കും ഇടയിലുള്ള വിനോദസഞ്ചാരം വളർത്തുവാനും സഞ്ചാരികൾക്ക് ഇരു സംസ്ഥാനങ്ങളിലും എളുപ്പത്തിൽ എത്തിച്ചേരാനും ഇതുകൊണ്ട് കഴിയും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+