Search
  • Follow NativePlanet
Share
» »മെയ് 1 ന് എന്താ പരിപാടി?അവധി ആഘോഷിക്കുകയല്ലേ.. റോസ്മലയുടെ ഭംഗി മുതൽ പൊന്മുടിയുടെ കാഴ്ച വരെ.. അടിപൊളി പാക്കേജ്

മെയ് 1 ന് എന്താ പരിപാടി?അവധി ആഘോഷിക്കുകയല്ലേ.. റോസ്മലയുടെ ഭംഗി മുതൽ പൊന്മുടിയുടെ കാഴ്ച വരെ.. അടിപൊളി പാക്കേജ്

മേയ് 1 ലോക തൊഴിലാളി ദിനം.. എത്ര തിരക്കുണ്ടെന്ന് പറഞ്ഞാലും പൊതു അവധി ദിവസത്തിൽ യാത്ര പോകാൻ സമയം കണ്ടെത്തിയാലോ.. തിയതിയിങ്ങ് അടുത്തില്ല.. അപ്പോൾ അവസാന നിമിഷം എങ്ങനെ യാത്ര പ്ലാൻ ചെയ്യുമെന്ന് പറഞ്ഞാലും ഈ വർഷത്തെ സാർവ്വദേശീയ തൊഴിലാളി ദിനം യാത്ര ചെയ്തുതന്നെ ആഘോഷിക്കണം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ വിവിധ ഡിപ്പോകളില്‍ നിന്നായി നിരവധി യാത്രകൾ മേയ് 1 ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഏറ്റവുമധികം സന്ദർശകർ പോകുന്ന വയനാട്, തിരുനെല്ലി,അതിപ്പിള്ളി , മലക്കപ്പാറ, മൂന്നാര്‍, റോസ്മല, തെന്മല തുടങ്ങിയ വിവിധ ഇടങ്ങളിലേക്ക് യാത്രകൾ പോകുന്നുണ്ട്. രാവിലെ പോയി വൈകിട്ട് മടങ്ങിയെത്തുന്ന പാക്കേജ് മുതൽ രണ്ടും മൂന്നും ദിവസം നീണ്ടു നിൽക്കുന്ന യാത്രകളും ഈ പാക്കേജുകളുടെ ഭാഗമാണ്. ഇതാ വിവിധ ബജറ്റ് ടൂറിസം സെല്ലുകൾ മേയ് 1ന് നടത്തുന്ന യാത്രകൾ ഏതൊക്കെയെന്ന് നോക്കാം..

May 1 Special KSRTC Kerala Travel Packages

റോസ്മല തെന്മല, പാലരുവി

അത്യാവശ്യം വേനൽമഴയൊക്കെ സംസ്ഥാനത്ത് പെയ്തതോടെ പച്ചപ്പണിഞ്ഞ് മനോഹരിയായി നിൽക്കുന്ന ഒരിടമാണ് കൊല്ലം ജില്ലയിലെ റോസ് മല. ആര്യങ്കാവിനും തെന്മലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന റോസ്മല അതിന്‍ഫെ സ്വാഭീവീകമായ ഭംഗി കൊണ്ടും പ്രകൃതിയിലെ അതിന്‍റെ സ്ഥാനം കൊണ്ടും ഏറെ മനോഹരമാണ്. ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ കെഎസ്ആർടിസി ബസിലുള്ള ഓഫ്റോഡ് യാത്രയാണ് ആളുകളെ ആകർഷിക്കുന്നത്. റോസ്മല വ്യൂ പോയിന്‍റ്, വനംവകുപ്പിന്‍റെ എക്കോ ഷോപ്പ് തുടങ്ങിയവയാണ് ഇവിടെയുള്ളത്.

റോസ്മല തെന്മല, പാലരുവി എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരം സിറ്റി ബജറ്റ് ടൂറിസം സെല് മേയ് 1 വ്യാഴാഴ്ട യാത്ര ഒരുക്കുന്നു. രാവിലെ 5.30ന് പുറപ്പെടുന്ന യാത്രയുടെ ടിക്കറ്റ് നിരക്ക് 590 രൂപ. കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 974656 6080, 9995986658 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കല്ലാർ, മീൻമുട്ടി , പൊന്മുടി

തിരുവനന്തപുരം സിറ്റി ബജറ്റ് ടൂറിസം സെല് മേയ് 1 ന് ഒരുക്കുന്ന മറ്റൊരു യാത്രയാണ് കല്ലാർ, മീൻമുട്ടി , പൊന്മുടി ഏകദിന പാക്കേജ്. തലസ്ഥാനത്തെ ഏകദിന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒറ്റദിവസത്തിൽ പോയി വരുന്ന പാക്കേജില്‌ കല്ലാർ, ഗോൾഡൻ വാലി, മീൻമുട്ടി, പൊന്മുടി എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. 460 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 974656 6080, 9995986658

വയനാട് യാത്ര

പൂക്കോട് തടാകം, ഹണി മ്യൂസിയം, ബാണാസുര സാഗർ അണക്കെട്ട്, എൻ ഊര് മ്യൂസിയം തുടങ്ങിയ ഇടങ്ങള് കണ്ടുവരുന്ന വയനാട് യാത്ര മേയ് 1 ന് പൊന്നാന്നി ഡിപ്പോയിൽ നിന്ന് പുറപ്പെടും. രാവിലെ 5.00 മണിക്ക് പൊന്നാനിയിൽ നിന്ന് തുടങ്ങുന്ന യാത്രയ്ക്ക് ബസ് നിരക്ക് മാത്രം 650 രൂപയാണ്. ഫാസ്റ്റ് പാസഞ്ചർ അല്ലെങ്തിൽ ഓർഡിനറി ബസിലാവും യാത്ര.

നെല്ലിയാമ്പതി

പാലക്കാട് ഡിപ്പോയുടെ മേയ് ദിന യാത്ര തൊട്ടടുത്തു തന്നെയുള്ള പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലെ സ്ഥലങ്ങളിൽ കേശവന്‌ പാറയും പോത്തുണ്ടി ഡാമും മാത്രമല്ല, വരയാട് മല വ്യൂ പോയിൻറ്, സീതാർകുണ്ട്, ഗവൺമെന്‍റ് ഓറഞ്ച് ഫാം, പോത്തുപാറ, തുടങ്ങിയ സ്ഥലങ്ങളും കണ്ട് തിരികെ പാലക്കാടിന് പോകും, രാവിലെ 7.00 മണിക്കാണ് ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെടുന്നത്. 480 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇത് ബസ് ടിക്കറ്റ് തുക മാത്രമാണ്. ഫോൺ- 9447837985, 8304859018.

ഗവി

ഗവിയിലേക്ക് യാത്ര പോകാൻ എന്നും ആളുകളുണ്ട്. പത്തനംതിട്ടയിലെ എക്കോ ടൂറിസം കേന്ദ്രമായ ഗവിയും രാമക്കൽമേടും അവി കുട്ടവഞ്ചി സവാരിയും ഒക്കെയുള്ള പാക്കേജ് മേയ് 1 ന് പാലക്കാട് നിന്നും പുറപ്പെടുന്നു. 1-ാം തിയതി രാത്രി 10.00 മണിക്കാണ് യാത്ര ആരംഭിക്കുന്നത്. 1 രാത്രിയും 2 ദിവസവും നീണ്ടു നിൽക്കുന്ന യാത്രക്ക് 2800 രൂപയാണ് നിരക്ക്. ഫോൺ- 9447837985, 8304859018.

വയനാട്

കണ്ണൂർ ഡിപ്പോയും മേയ് 1 ന് വയനാട്ടിലേക്കാണ് യാത്ര പോകുന്നത്. വ്യാഴാഴ്ച പുലർച്ചെ 6.00 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന യാത്ര രാത്രി 11 മണിക്ക് തിരികെയെത്തും. ബസ് ടിക്കറ്റ്, ഭക്ഷണം, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക്.
ബുക്കിങ്ങിന് ഫോൺ - 9497007857, 8089463675

വാഗമൺ

കൊല്ലം ഡിപ്പോയാണ് മേയ് മാസത്തിന്‍റെ തുടക്കം തന്നെ വാഗമണ്ണിലേക്ക് ഗംഭീര പാക്കേജുമായി വന്നിരിക്കുന്നത്.
വാഗമൺ ലേക്ക്, പുൽമേട്, പൈൻ ഫോറസ്റ്റ് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള ഏകദിന യാത്ര രാവിലെ 5.00 മണിക്ക് പുറപ്പെടും. 1020 രൂപയാണ് നിരക്ക്.
റോസ് മലയിലേക്കും ഇതേ ദിവസം കൊല്ലത്തുനിന്ന് യാത്രയുണ്ട്. രാവിലെ 6.00 മണിക്ക് പുറപ്പെട്ട് വൈകിട്ടോടെ മടങ്ങിയെത്തും. 770 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 9747969768, 9995554409

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: ksrtc travel packages
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+