Search
  • Follow NativePlanet
Share
» »തെക്കിന്‍റെ കാശ്മീരായ മൂന്നാർ, ബ്രിട്ടീഷുകാർ പാട്ടത്തിനെടുത്ത ഭൂമി.. ചരിത്രത്തിലൂടെ

തെക്കിന്‍റെ കാശ്മീരായ മൂന്നാർ, ബ്രിട്ടീഷുകാർ പാട്ടത്തിനെടുത്ത ഭൂമി.. ചരിത്രത്തിലൂടെ

നൂറുകണക്കിന് കാഴ്ചകളിലേക്കുള്ള പോക്കാണ് മൂന്നാർ നിങ്ങൾക്ക് തരുന്നത്.

മൂന്നാർ- എവിടെ തുടങ്ങണമെന്നോ എങ്ങനെ അവസാനിപ്പിക്കണമെന്നോ അറിയാത്തവയാണ് ഓരോ മൂന്നാർ യാത്രകളും. കോടമഞ്ഞിന്‍റെ കുളിരണിഞ്ഞ മലഞ്ചെരിവുകളും തേയിലത്തോട്ടങ്ങളും, കണ്ണെത്താദൂരത്തോളം ഒന്നിനുമേലെ മറ്റൊന്നായി അടുക്കിവെച്ച പോലുള്ള കുന്നുകൾ, അതിനെ വീശിയെത്തുന്ന കാറ്റും കുളിരും, കാഴ്ചയിലെങ്ങും കയറിവരുന്ന വെള്ളച്ചാട്ടങ്ങൾ... അങ്ങനെ നൂറുകണക്കിന് കാഴ്ചകളിലേക്കുള്ള പോക്കാണ് മൂന്നാർ നിങ്ങൾക്ക് തരുന്നത്.. നാടിനെക്കുറിച്ച് എല്ലാ കാര്യങ്ങളും നമുക്കറിയാമെങ്കിലും ഇവിടുത്തെ ചില ഏടുകൾ ഇന്നും സഞ്ചാരികൾക്കു മുന്നിൽ തുറക്കപ്പെട്ടിട്ടില്ല. ഇതാ മൂന്നാറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം..

മൂന്നാർ എന്നാൽ

മൂന്നാർ എന്നാൽ

കേൾക്കുന്ന പോലെ തന്നെ മൂന്നാർ എന്നാൽ മൂന്ന് ആറുകളുടെ നാടാണ്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ നദികളാണ് മൂന്നാറിലെ മൂന്ന് ആറുകൾ. ഇവയുടെ സംഗമസ്ഥലമെന്ന് നിലയിലാണ് മൂന്നാർ അറിയപ്പെടുന്നത്. അടുക്കിലും ചിട്ടയിലും നിൽക്കുന്ന തേയിലത്തോട്ടങ്ങളുടെ ഭംഗിയിൽ അറിയപ്പെടുന്ന മൂന്നാർ, പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ എന്നീ അഞ്ചു പഞ്ചായത്തുകൾക്കു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്.

PC:freepik.com

തെക്കിന്‍റെ കാശ്മീർ

തെക്കിന്‍റെ കാശ്മീർ

മലയാളികൾക്കും സ്വന്തമായി ഒരു കാശ്മീരുണ്ട്. അത് നമ്മുടെ മൂന്നാറാണ്. മഞ്ഞുപെയ്തും കോടമഞ്ഞിറങ്ങിയും താപനില മൈനസിലെത്തിയും ഒക്കെ മൂന്നാർ നമുക്ക് ഒരു കാശ്മീർ ഫീൽ നല്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 1600 അടി ഉയരത്തിലാണ് മൂന്നാർ സ്ഥതിി ചെയ്യുന്നത്.
പൊതുവേ കുളിരു നിറഞ്ഞതാണ് ഇവിടുത്തെ കാലാവസ്ഥ. നവംബർ മുതൽ മാർച്ച് പകുതിവരെയൊക്കെ ഇവിടെ തണുപ്പായിരിക്കും, ഡിസംബർ അവസാനത്തോടെയും ജനുവരി ആദ്യ ആഴ്ചകളിലും ഇവിടെ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി ചെറിയ രീതിയിൽ മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് മൈനസ് ഒരു ഡിഗ്രി വരെ ഇവിടെ തണുപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

PC:freepik.com

തുടക്കം ബ്രിട്ടീഷുകാരിൽ നിന്നും

തുടക്കം ബ്രിട്ടീഷുകാരിൽ നിന്നും

മൂന്നാറിനെ ഇന്നു കാണുന്ന ഒരു രീതിയിലേക്ക് മാറ്റിയെടുത്ത് മൂന്നാറിന്റെ തലവര മാറ്റിയെഴുതിയത് ബ്രിട്ടീഷുകാർ ആണെന്ന് നിസംശയം പറയാം. മലമടക്കു പ്രദേശമായിരുന്ന ഇവിടം തേയിലകൃഷിക്കായി മാറ്റിയെടുത്ത് ഇന്നു കാണുന്ന രീതിയിലേക്ക് കൊണ്ടുവരുവാൻ നിരവധി വർഷങ്ങളുടെ കഷ്ടപ്പാടുണ്ട്. ചരിത്രം പറയുന്നതനുസരിച്ച് 1790 ലാണ് ബ്രിട്ടീഷുകാർ ആദ്യമായി മൂന്നാറിലെത്തുന്നത്.

PC:freepik.com

മാറ്റിയെടുക്കുന്നു

മാറ്റിയെടുക്കുന്നു

മൂന്നാർ തേയിലകൃഷിക്ക് അനുയോജ്യമെന്നു കണ്ടെത്തിയ ശേഷം ഇവിടേക്ക് അതിനായി ആളുകളെ കൊണ്ടുവന്നതും കൃഷി ആരംഭിച്ചതുമെല്ലാം ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ തന്നെയായിരുന്നു. പൂഞ്ഞാർ രാജാവിൽ നിന്നും പാട്ടത്തിനെടുത്ത ഭൂമിയിലാണ് 1880-ൽ ബ്രിട്ടീഷുകാര്‌ ആദ്യ തേയിലച്ചെടി നടുന്നത് എന്നാണ് ചരിത്രം.

പട്ടണം വളരുന്നു

പട്ടണം വളരുന്നു

തേയിലച്ചെടി വളരുന്നതനുസരിച്ച് മൂന്നാർ ഒരു പട്ടണമായി വളർന്നു വന്നു. കൃഷി ആവശ്യങ്ങൾക്കായി ധാരാളം ആളുകളെ തമിഴ്നാട്ടിൽ നിന്നും ബ്രിട്ടീഷുകാർ ഇവിടേക്ക് കൊണ്ടുവന്നു. കുറഞ്ഞ തോതിലെങ്കിലും മലയാളികളും ഇവിടെ വന്നു. മലയിറങ്ങാതെതന്നെ എല്ലാം ലഭിക്കുന്ന തരത്തിൽ തരത്തിലുള്ള ഒരു പട്ടണമായി മൂന്നാറിനെ മാറ്റി.

ആദ്യ റെയിൽപാത വരുന്നു

ആദ്യ റെയിൽപാത വരുന്നു

തേയില ചുമക്കുവാനും താഴെ.ിത്തിക്കുവാനും മനുഷ്യനും കന്നുകാലികൾക്കും സാധിക്കാതെ വന്നതോടെയാണ് മൂന്നാറിൽ തീവണ്ടി വരുന്നത്. മൂന്നാറിൽ നിന്നും തേനി വരെയുള്ള ഈ തീവണ്ടിപാത മാട്ടുപ്പെട്ടി-കുണ്ടള വഴിയായിരുന്നു കടന്നുപോയത്. കുണ്ടള വാലി റെയിൽവേ എന്നറിയപ്പെട്ടിരുന്ന ഇത് 1902-ലാണ് ആദ്യ സർവീസ് നടത്തിയത്.

PC:Wikipedia

മൂന്നാറില്‍ നിന്നും ഇംഗ്ലണ്ടിലെത്തിയ തേയില

മൂന്നാറില്‍ നിന്നും ഇംഗ്ലണ്ടിലെത്തിയ തേയില

മൂന്നാറിൽ നിന്നും ടോപ് സ്റ്റേഷൻ വരെ ട്രെയിനിലെത്തുന്ന തേയില അവിടെ തേനിയിൽ നിന്നും റോപ്വേ വഴി ബോഡിയിലെ കോട്ടക്കുടിയിൽ എത്തിക്കും. അവിടുന്ന് തൂത്തുക്കുളി തുറമുഖം വഴി കപ്പലിൽ കയറ്റി ഇംഗ്ലണ്ടിലെത്തിയിരുന്ന നമ്മുടെ തേയില അക്കാലത്തു തന്നെ ലോകപ്രസിദ്ധി നേടിയിരുന്നു. എന്നാൽ ഈ 1924 വരെ മാത്രമേ ഈ റെയിൽവേ ഈ സർവീസ് നീണ്ടു നിന്നുള്ളൂ. ആ വർഷം ഉണ്ടായ വെള്ളപ്പൊക്കം മൂന്നാറിനെ തീർത്തും ഇല്ലാതാക്കി എന്നു പറയാം. റോപ് വേയും റെയിൽവേ സ്റ്റേഷനും ഇവിടുത്തെ റോഡുകളും കടകളും ആശുപത്രിയുമെല്ലാം വെള്ളപ്പൊക്കം ഇല്ലാതാക്കി. ഒൻപത് രാത്രിയും പകലും നീണ്ട മഴയായിരുന്നു ഇതിന് കാരണം. പിന്നീട് റോപ് വേ തന്നെ ആശ്രയിച്ചായിരുന്നു റോഡ് വികസിക്കുന്നതു വരെ തേയില എത്തിച്ചിരുന്നത്.

സഞ്ചാരികളെത്തുന്ന സമയം

സഞ്ചാരികളെത്തുന്ന സമയം

വളരെ പതുക്കെയാണ് മൂന്നാറിനെ സ‍ഞ്ചാരികൾ അറിഞ്ഞു തുടങ്ങിയത്. 1972 ല്‍ ഇടുക്കി ജില്ല രൂപീകൃതമായിട്ടും പിന്നെയും കൊല്ലങ്ങളെടുത്തു ഈ നാടിനെ ലോകം അറിയുവാൻ. മൂന്നാർ മൊത്തത്തിൽ നീലക്കുറിഞ്ഞി പൂവിട്ട 1984 ൽ മൂന്നാറിനെ നാട് അറിഞ്ഞു. അന്നിവിടെ എത്തിയവർ വഴിയായിരുന്നു ഇത്. എന്നിരുന്നാലും വീണ്ടും സഞ്ചാരികൾ ഇവിടേക്ക് വരുവാൻ സമയമെടുത്തു.

ഏതു സമയത്തും വരാം

ഏതു സമയത്തും വരാം

മൂന്നാറിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നത് വർഷത്തിൽ ഏതു സമയത്തും ഇവിടേക്ക് വരാം എന്നതാണ്. 9 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലാണ് ഇവിടുത്തെ പൊതുവെയുള്ള കാലാവസ്ഥ. ഏതു സീസണില്‌ എത്തിയാലും മൂന്നാർ ഒരിക്കലും നിരാശപ്പെടുത്തില്ല. മാത്രമല്ല, ഇവിടെ തിരക്കൊഴിഞ്ഞ ഒരു സമയം ഇല്ല എന്നുതന്നെ പറയാം. ബ്രിട്ടീഷുകാരുടെ സമ്മർ റിസോര്‍ട്ട് എന്നും ഇവിടം അറിയപ്പെടുന്നു.

PC:Gigin Krishnan/Unsplash

മൂന്നാറിൽ കാണേണ്ട സ്ഥലങ്ങൾ

മൂന്നാറിൽ കാണേണ്ട സ്ഥലങ്ങൾ

ഒന്നോ രണ്ടോ ദിവസമെടുത്താൽ പോലും കണ്ടുതീർക്കുവാൻ കഴിയാത്തത്രയും കാഴ്ചകൾ മൂന്നാറിലുണ്ട്.

മൂന്നാർ ടോപ്പ് സ്റ്റേഷൻ, ലക്കം വെള്ളച്ചാട്ടം, എക്കോ പോയിന്റ്, ടീ എസ്റ്റേറ്റ്, ടീ മ്യൂസിയം, ഇരവികുളം നാഷണൽ പാർക്ക്, ആറ്റുകാട് വെള്ളച്ചാട്ടം, ബ്ലോസം പാർക്ക്, മാട്ടുപ്പെട്ടി ഡാം, കുണ്ടള, ചൊക്രമുടി കൊടുമുടി, എലിഫന്റെ ലേക്ക്,ടോപ്പ് സ്റ്റേഷൻ,ടീ മ്യൂസിയം,ചിത്തിരപുരം,മറയുർ, ആനകൊട്ടപ്പാറ, കാന്തലൂർ, പെരുമല, ഫ്രൂട്സ് ഗാർഡൻ, ശർക്കര നിർമാണ കേന്ദ്രം, മൂന്നാർ പാർക്ക്‌ തുടങ്ങിയവയാണ് മൂന്നാർ യാത്രയിൽ കാണേണ്ട സ്ഥലങ്ങൾ

PC:Avin CP/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+