Search
  • Follow NativePlanet
Share
» » മൂന്നാർ പോകാൻ പറ്റിയ സമയം, വീണ്ടും പാക്കേജ്.. മഞ്ഞും മഴയും കാണാം, കറങ്ങാം കാന്തല്ലൂരും മറയൂരും

മൂന്നാർ പോകാൻ പറ്റിയ സമയം, വീണ്ടും പാക്കേജ്.. മഞ്ഞും മഴയും കാണാം, കറങ്ങാം കാന്തല്ലൂരും മറയൂരും

ജക്കരാന്ത പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മരങ്ങൾ, തേയിലത്തോട്ടങ്ങളിലെ കോടമ‍ഞ്ഞ്.. ശക്തി അല്പം കുറ‍ഞ്ഞെങ്കിലും നിരാശരാക്കാത്ത വെള്ളച്ചാട്ടങ്ങൾ. പോകാൻ കാരണങ്ങളേറെയുണ്ട് മൂന്നാറിന്. ചെലവ് നോക്കി മൂന്നാറിന് പോകാൻ നല്ല സമയം കാത്തിരിക്കുകയാണെങ്കിൽ ഇതാ ആ നേരം എത്തി.

മാർച്ച് മാസം അവസാനിക്കുന്നതിന് മുൻപായി മൂന്നാറും മറയൂരും കാന്തല്ലൂരൂം കണ്ടുവരുന്ന ഒരു യാത്ര വീണ്ടും കെ എസ് ആർ ടി സി പയ്യന്നൂർ ബഡ്ജറ്റ് ടൂറിസം സെൽ അവതരിപ്പിച്ചിരിക്കുകയാണ്. മാർച്ച് 28 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് 31 തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തുന്ന യാത്രയാണിത്.

രണ്ട് ദിവസങ്ങളായി മൂന്നാറും മറയൂരും കാന്തല്ലൂരും കണ്ട് ക്യാംപ് ഫയറും താമസവും ഒക്കെയായി ആസ്വദിക്കാൻ പറ്റിയ വിധത്തില്‍ ഒരുക്കിയിരിക്കുന്ന പാക്കേജ് കുറഞ്ഞ ചെലവ് മാത്രമുള്ളതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഓഫ് റോഡ് യാത്രയും ഓഫ്ബീറ്റ് കാഴ്ചകളുമായി ഇടുക്കിയിലെ ഏറ്റവും മനോഹരമായ സ്ഥങ്ങൾ കാണാനുള്ള അവസരമാണ് കെ എസ് ആർ ടി സി ഒരുക്കിയിട്ടുള്ളത്.

മാർച്ച് 29 ന് രാവിലെ മൂന്നാറിലെത്തുന്ന യാത്ര ആദ്യം സന്ദർശിക്കുന്നത് മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ ആണ്. ഇവിടുത്തെ വൈവിധ്യം നിറഞ്ഞ സസ്യങ്ങളും പൂക്കളും കണ്ട് യാത്രയുടെ വൈബിലേക്ക് കടക്കാം. ഇവിടുന്ന് നേരെ വിടുന്നത് കാന്തല്ലൂർ, മറയൂർ കാഴ്ചകളിലേക്കാണ്. മറയൂർ ശർക്കര ഉത്പാദന കേന്ദ്രം കാണാം. രുചികരമായ മറയൂർ ശർക്കരയുടെ രഹസ്യം മനസ്സിലാക്കി അടുത്തതായി പോകുന്നത് ചന്ദന ഫോറസ്റ്റ് കാണാനാണ്.

മറയൂർ എന്ന പേരിനൊപ്പം പറയുന്ന ചന്ദനാടുകൾ കണ്ട് വെള്ളച്ചാട്ടവും ആസ്വദിച്ച് നേരെ കാന്തല്ലൂർ വെജിറ്റബിൾ ഗാർഡൻ കാണാൻ പോകും. ഇവിടുന്നിറങ്ങി ഓഫ്റോഡ് ജീപ്പിൽ ഭ്രമരം വ്യൂ പോയിന്‍റ് കണ്ട് ആദ്യ ദിവസത്തെ കാഴ്ചകൾ അവസാനിപ്പിക്കും.
ഈ ദിവസത്തെ രാത്രി താമസം മറയൂരിൽ ആണ് ഒരുക്കിയിരിക്കുന്നത്. ക്യാംപ് ഫയറാണ് പ്രധാന ആകർഷണം.

രണ്ടാമത്തെ ദിവസം മൂന്നാറിനും സമീപത്തുമുള്ള കാഴ്ചകൾ കാണാനാണ്. ഫോട്ടോ പോയിന്‍റ് ,
ഗ്യാപ്പ് റോഡ്, മലൈ കള്ളൻ കേവ്സ്, എന്നീ പ്രധാന കാഴ്ചകൾ ആണ് ആദ്യം കാണുന്നത്. മൂന്നാറിന്റെ ഏറ്റവും ആകർഷണമായി മാറിയ ഗ്യാപ് റോഡ് യാത്രയിലാണ് ഈ സ്ഥലങ്ങളെല്ലാം കാണാൻ സാധിക്കുന്നത്. തുടർന്ന്
ആനയിറങ്കൽ ഡാം കൂടി കണ്ട് ചതുരംഗപ്പാറ, പൊൻമുടി ഡാം എന്നി ഇടങ്ങളും സന്ദര്‍ശിക്കും. രാത്രിയോടെ പൊന്മുടിയോട് വിട പറഞ്ഞ് പയ്യന്നൂരിന് മടക്ക യാത്ര.

ശ്രദ്ധിക്കാൻ

4860 രൂപയാണ് ഒരാൾക്കുള്ള യാത്ര നിരക്ക്. ഇതിൽ
ഭക്ഷണം, എൻട്രി ഫീ , താമസം ( 3 ഷെയറിങ്) ,ജീപ്പ് സവാരി എന്നിവ ഉൾപ്പെടുന്നു.
ട്രിപ്പുകൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. തുക ഗൂഗിൾ പേവഴി അടക്കാം. 5 വയസ്സുവരെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ഇതിനു മുകളിൽ പ്രായമുള്ളവർക്ക് സാധാരണ നിരക്കാണ്.

സ്റ്റേ പാക്കേജിൽ 3 ഷെയറിംഗ് റൂമുകളാണ്. കപ്പിൾസിന് മാത്രമായി റൂം ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കുകയും അധികം വരുന്നതുക പുറമെ സ്വന്തമായി നൽകുകയും വേണം.പാക്കേജിന് പുറമെ വരുന്ന ചിലവുകൾ യാത്രക്കാർ സ്വന്തം നിലയിൽ വഹിക്കേണ്ടതാണ്.ബുക്ക് ചെയ്യുന്നതിനനുസരിച്ച് സീറ്റ് അലോട്ട് ചെയ്യുക.
ബുക്കിങ്ങിന് ഫോൺ- 8075823384,
9745534123

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: munnar ksrtc travel packages
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+