Search
  • Follow NativePlanet
Share
» »ക്രിസ്മസ് ന്യൂ ഇയർ ബുക്കിങ് തുടങ്ങി.. തണുപ്പിലമർന്ന് മൂന്നാർ, വൈകിട്ടും കോടമഞ്ഞ്!

ക്രിസ്മസ് ന്യൂ ഇയർ ബുക്കിങ് തുടങ്ങി.. തണുപ്പിലമർന്ന് മൂന്നാർ, വൈകിട്ടും കോടമഞ്ഞ്!

ഡിസംബർ മാസവും തണുപ്പും ഇങ്ങെത്തിയതോടെ മൂന്നാർ യാത്ര ചെയ്യാൻ പറ്റിയ സമയം ആണോ ഇതെന്നാണ് പല യാത്രാ ഗ്രൂപ്പുകളിലും ഉയരുന്ന ചോദ്യങ്ങളിലൊന്ന്. തണുപ്പും കുളിരും കോടമഞ്ഞും ഒക്കെ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ മൂന്നാർ പോകാൻ യോജിച്ച സമയമാണ് ഇത്. കാലാവസ്ഥയുടെ കാര്യത്തിലായാലും കാഴ്ചകളും ക്യാംപിങ്ങും സ്റ്റേയും ഒക്കെയായി കിടിലൻ അനുഭവങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ, സഞ്ചാരികളെ ആവേശം കൊള്ളിക്കുന്ന വാർത്ത എത്തിയിരിക്കുകയാണ്. മൂന്നാർ ശൈത്യകാലത്തെ തണുപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച മൂന്നാറിലെ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ആറ് ഡിഗ്രിയാണ്. തേയില തോട്ട പ്രദേശങ്ങളായ ലാക്കാട്, കുണ്ടള, ചെണ്ടുവര എന്നിവിടങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെയുള്ള താപനില 6 ഡിഗ്രി എത്തിയതെന്നാണ് റിപ്പോർട്ട്.

Munnar Winter Tourism: Temperature Dropped,

മൂന്നാറിന്‍റെ മറ്റു ഭാഗങ്ങളിലും കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. മാട്ടുപ്പെട്ടി, കന്നിമല, തെന്മല എന്നിവിടങ്ങളിൽ ഏഴു ഡിഗ്രിയും മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ 9 ഡിഗ്രി സെൽഷ്യസും ഇന്നലെ പുലർച്ചെ രേഖപ്പെടുത്തി. കൂടാതെ അതിരാവിലെയും വൈകുന്നേരങ്ങളിലും കോടമ‍ഞ്ഞു വീഴ്ചയും ഇവിടെയുണ്ട്.

മൈനസിലെത്തുന്ന തണുപ്പ്

ഡിസംബർ മാസം പകുതിയാകുന്നതോടെ മൂന്നാറിലെ തണ‌ുപ്പ് പൊതുവേ മൈനസ് ഡിഗ്രിയിലെത്താറുണ്ട്. വർഷാവസാനവും പുതുവർഷവും ആകുമ്പോഴേക്കും തണുപ്പും അവിടുത്തെ കാഴ്ചകളും വൻ ഭംഗിയിലെത്തുകയും മൂന്നാർ അതിന്‍റെ ഏറ്റവും മനോഹരമായ രൂപത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും.

ക്രിസ്മസും പുതുവര്ഷവും മൂന്നാറിൽ തന്നെ

ക്രിസ്മസ്, പുതുവർഷം, തുടങ്ങിയ സമയങ്ങൾ മൂന്നാറിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സീസൺ ആണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമെല്ലാം ഈ സമയത്ത് മൂന്നാറിൽ ആളുകളെത്തും. മൈനസ് രണ്ടും മൂന്നും ഡിഗ്രി ഈ സമയത്ത് പുതുമയുള്ള കാര്യമല്ലാതായി മാറും.

താമസിച്ചെത്തിയ തണുപ്പ്

കഴിഞ്ഞ വർഷം മൂന്നാറിൽ തണുപ്പ് വളരെ താമസിച്ചാണ് എത്തിയത്. ഡിസംബർ മാസത്തില്‌ പൊതുവേ അനുഭവപ്പെടുന്നതിലും കൂടിയ അളവിലായിരുന്നു ചൂട്. എന്നിരുന്നാലും ജനുവരി ആദ്യ ആഴ്ച കഴിഞ്ഞതോടെ തണുപ്പ് മൈനസിലെത്തിയിരുന്നു. കണ്ണൻ ദേവൻ കമ്പനിക്ക് കീഴിലുള്ള ചെണ്ടുവരൈ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ മൈനസ് 2 ഡിഗ്രി വരെ ഈ സമയത്ത് താപനില രേഖപ്പെടുത്തിയിരുന്നു. സെവന്‍മല, ലോക്കാട്, കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി തുടങ്ങിയ സ്ഥലങ്ങളിലാണ് താപനില മൈനസിൽ എത്തിയത്.

ക്രിസ്മസ്, ന്യൂ ഇയർ ഹോട്ടൽ ബുക്കിങ്

ഈ വർഷത്തെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹോട്ടൽ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. മൂന്നാർ കൂടാതെ, തേക്കടി, വാഗമൺ, തുടങ്ങിയ സ്ഥലങ്ങളിലെയും ഹോട്ടലുകളും റിസോർട്ടുകളും ബുക്കിങ് സ്വീകരിച്ചു തുടങ്ങി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+