Search
  • Follow NativePlanet
Share
» »ഓണം 2023: ഇരവികുളവും കൊളക്കുമലയും കാണാം... ഇത്തവണത്തെ ഓണം മൂന്നാറിൽ ആഘോഷിക്കാം

ഓണം 2023: ഇരവികുളവും കൊളക്കുമലയും കാണാം... ഇത്തവണത്തെ ഓണം മൂന്നാറിൽ ആഘോഷിക്കാം

Onam 2023: ഓണത്തിന്‍റെ ആഘോഷത്തിനും മേളത്തിനും ഇനി അധിക ദിവസമില്ല. സഞ്ചാരികളെ
വരവേൽക്കാൻ മൂന്നാർ ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ കാശ്മീർ എന്നു വിളിക്കപ്പെടുന്ന മൂന്നാറിൽ ഇനി തിരക്കിന്‍റെ സമയമാണ്. വാരാന്ത്യ തിരക്കുകളും ഓണം ആഘോഷിക്കാനെത്തുന്നവരും കൂടിയാകുമ്പോൾ ഇനി മൂന്നാറിന് മറ്റൊരു മുഖമാണ്. സ്വദേശികളും വിദേശികളുമടക്കം മൂന്നാറിലെത്തുന്ന സമയം കൂടിയാണിത്.

ഓണത്തിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ രണ്ടും മൂന്നും ദിവസം ചെലവഴിച്ച് മൂന്നാർ കാണുക എന്നത് അത്ര എളുപ്പമല്ല. മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ ഹോട്ടലുകളിൽ മുറികൾ കിട്ടാനും പ്രയാസമായിരിക്കും. അതുകൊണ്ടു തന്നെ ഓണത്തിന് മൂന്നാർ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരു ദിവസം അതിരാവിലെ പോയി പ്രധാന ഇടങ്ങളൊക്കെ കണ്ട് തിരികെ വരിക എന്നതായിരിക്കും. ഇതാ മൂന്നാറിൽ സന്ദർശിക്കേണ്ട അഞ്ച് പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം.

onam-in-munnar

മൂന്നാർ ടീ മ്യൂസിയം

മൂന്നാറിൽ ഏറ്റവും ആദ്യം സന്ദർശിക്കാൻ സാധിക്കുന്ന ഇടമാണ് മൂന്നാർ ടീ മ്യൂസിയം. മൂന്നാറിന്‍റെ സൗന്ദര്യത്തിന് കാരണമായ തേയിലത്തോട്ടങ്ങളുടെ ചരിത്രം കൃത്യമായി അറിയുവാനും കൗതുകകരമായ കാഴ്ചകൾ കാണാനും പറ്റിയ ഇടമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ടീ മ്യൂസിയമായ മൂന്നാർ ടീ മ്യൂസിയം. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്‍റെ കീഴില്‍ നല്ലത്താണി എസ്റ്റേറ്റിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

മൂന്നാറിന്‍റെ ചരിത്രം മാറ്റിയെഴുതിയ 1876 ൽ ആരംഭിച്ച തേയിലകൃഷിയുടെ ഇന്നലെകളും കഥകളും ഇവിടെ കാണാം. ഇന്നത്തെ മൂന്നാർ പിന്നിട്ട വഴികൾ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും ഇവിടെ മനസ്സിലാക്കാം. നൂറ്റാണ്ട് പഴക്കമുള്ള സൂര്യഘടികാരങ്ങളും, 1905ലെ ഒറിജിനൽ ടീ റോളർ,കുണ്ടള വാലി ലൈറ്റ് റെയിൽവേയുടെ റെയിൽ എഞ്ചിൻവീൽ എന്നിവയൊക്കെ കാണാം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 4.00 മണി വരെയാണ് ഇവിടെ പ്രവേശനം.

munnar

കുണ്ടള തടാകം

ടീ മ്യൂസിയത്തിൽ നിന്നിറങ്ങി അടുത്തതായി കുണ്ടള തടാകം കാണാൻ പോകാം. മ്യൂസിയത്തിനു തൊട്ടടുത്തായി തന്നെയാണ് തടാകമുള്ളത്. മൂന്നാർ-ടോപ്സ്റ്റേഷൻ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കുണ്ടള തടാകം സമുദ്രനിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു .

ഇരവികുളം ദേശീയോദ്യാനം

മൂന്നാറിലെത്തുന്ന സഞ്ചാരികൾ കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇരവികുളം ദേശീയോദ്യാനം. അപൂർവ്വമായ ജൈവവവിധ്യവും സംരക്ഷിക്കുന്ന ഇവിടം വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനായാണ് നിർമ്മിച്ചത്. - 1975 ൽ വന്യജീവിസങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ഇരവികുളം കേരളത്തിലെ ആദ്യ ദേശീയോദ്യാനം കൂടിയാണ്. 1978 ൽ ആണ് ഇരവികുളം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

places to visit in munnar

മാട്ടുപ്പെട്ടി

മൂന്നാറിൽ നിന്നും വെറും 13 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി ഇവിടുത്തെ ജനപ്രിയമായ മറ്റൊരു ലക്ഷ്യസ്ഥാനമാണ്. ദേവികുളം പഞ്ചായത്തിന്റെ ഭാഗമായ ഇവിടം ഇന്ത്യയിലെ തന്നെ ആദ്യത്തെ കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണ്. മാട്ടുപ്പെട്ടി തടാകത്തിന്റെ ഭംഗിയും അതിലൂടെയുള്ള ബോട്ടിങ്ങും സമീപത്തെ കാഴ്ചകളുമാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നത്.

കൊളക്കുമല

ഒറ്റദിവസത്തെ മൂന്നാർ യാത്രയിൽ ഉൾപ്പെടുത്തുവാൻ പ്രയാസമാണെങ്കിലും കൊളക്കുമല തീർച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടങ്ങളുടെ ഭംഗിയാണ് ഇവിടെ ആസ്വദിക്കാനുള്ളത്. സൂര്യോദയ കാഴ്ചകള്‍ ലക്ഷ്യമിട്ടാണ് ആളുകൾ ഇവിടേക്ക് വരുന്നത്. തലേന്ന് സൂര്യനെല്ലിയിൽ എത്തി ഇവിടെ ചെലവഴിച്ച് പിറ്റേന്ന് അതിരാവിലെ സൂര്യോദയം കാണാൻ പോകുന്ന പോലെ വേണം പ്ലാൻ ചെയ്യുവാൻ. തേയിലത്തോട്ടങ്ങളുടെ ഭംഗിക്കൊപ്പം ഇവിടുത്തെ ചായയും രുചികരമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+