Search
  • Follow NativePlanet
Share
» »പൈതൽമല, പാലുകാച്ചിമല, ശശിപ്പാറ..കണ്ണൂരിലെ ഈ ട്രെക്കിങ് സ്ഥലങ്ങൾ ഒന്നിനൊന്ന് പൊളി!വേനലിൽ ചൂട് പേടിക്കാതെ പോകാം

പൈതൽമല, പാലുകാച്ചിമല, ശശിപ്പാറ..കണ്ണൂരിലെ ഈ ട്രെക്കിങ് സ്ഥലങ്ങൾ ഒന്നിനൊന്ന് പൊളി!വേനലിൽ ചൂട് പേടിക്കാതെ പോകാം

കണ്ണൂരിലെ ഭൂപ്രകൃതി സഞ്ചാരികളെ എന്നും ആകർഷിക്കുന്നതാണ്. കുന്നുകളും മലകളും കയറിയും അങ്ങ് കുടക് വരെയുള്ള കാഴ്ചകൾ മലമുകളിൽ നിന്ന് ആസ്വദിച്ചും വരാൻ പറ്റിയ ട്രെക്കിങ് സ്പോട്ടുകളാണ് സാഹസിക സഞ്ചാരികളെ കണ്ണൂരിലേക്ക് വരാൻ പ്രേരിപ്പിക്കുന്നത്. ഇവിടുത്തെ എല്ലാ സ്ഥലങ്ങളും എല്ലാ സീസണുകൾക്കും പറ്റിയതല്ലെങ്കിലും ചിലയിടങ്ങൾ കുറച്ച് സ്പെഷ്യലാണ്. ഏതു മൂത്ത വേനലിലും ഒരു കുട പോലും എടുക്കാതെ കയറാൻ പറ്റിയ കുന്നുകളും ക്ഷീണം മുഴുവൻ മാറ്റുന്ന വിധത്തിൽ മനോഹരമായ കാഴ്ചകളും ഇവിടെയുണ്ട്.

അത്തരത്തിൽ ഈ വേനല്ക്കാലത്ത് കണ്ണൂരിലെ യാത്രകളിൽ ഉൾപ്പെടുത്താൻ പറ്റിയ ചില ട്രെക്കിംഗ് സ്പോട്ടുകളാണ് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. വേനലിൽ മാത്രമല്ല, മഴക്കാലത്ത് പച്ചപ്പിന്‍റെയും വെള്ളച്ചാട്ടത്തിന്‍റെയും മനോഹാരിത കൊണ്ട് അതിശയിപ്പിക്കുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം. ഈ അവധിക്കാലത്ത് യാത്ര പോകുമ്പോൾ തീർച്ചായായും പോകേണ്ട കണ്ണൂരിലെ ട്രെക്കിങ് സ്ഥലങ്ങളിതാ..

Paithalmala Palukachimala amp amp Sasippara Offbeat Trekking Destinations in Kannur

പാലുകാച്ചിമല

കണ്ണൂരിലെ അധികം അറിയപ്പെടാത്ത ഇടങ്ങൾ തേടിയാണ് നിങ്ങൾ വരുന്നതെങ്കിൽ ആസ്വദിക്കാന് പറ്റിയ ഇടമാണ്
പാലുകാച്ചിമല. ഓഫ്റോഡ് ജീപ്പ് യാത്ര, കാടിനുള്ളിലൂടെയുള്ള നടത്തം, ആളുയരത്തിലുള്ള പുല്ലിലൂടെ, പാറകളിൽ പിടിച്ചും നിരങ്ങിയും ഒക്കെ ഒടുവിൽ എത്തിച്ചേരുന്ന ഇടമാണ് പാലുകാച്ചിമല. കണ്ണൂരിലെ ഓഫ്ബീറ്റ് ഇടമായ പാലുകാച്ചിമല സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2347 അ​ടി ഉ​യ​ര​ത്തി​ലാ​ണ് സ്ഥിതി ചെയ്യുന്നത്. മട്ടന്നൂരിനടുത്തു ശിവപുരം മാലൂരിലാണ് പാലുകാച്ചിപ്പാറയുള്ളത്. കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ വ​നം വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത​മാ​യാ​ണ് പാ​ലു​കാ​ച്ചി ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

രാവിലെ എത്തിയാൽ കോടമഞ്ഞ് മൂടിയുള്ള സൂര്യോദയ കാഴ്ചകളും വൈകിട്ട് വന്നാൽ സൂര്യാസ്തമയും ഒപ്പം അതിമനോഹരമായ വൈകുന്നേരക്കാഴ്ചകളും കാണാം. വേനലിൽ ഒരു മങ്ങിയ നിറമാണ് മലയ്ക്കെങ്കിലും ഒന്നു മഴപെയ്ത ശേഷമാണ് എത്തുന്നതെങ്കിൽ പച്ചപ്പ് മൂടി നിൽക്കുന്ന കാഴ്ച കാണാം. മരങ്ങളുടെ തണലിലൂടെ ഏകദേശം മൂന്നു കിലോമീറ്റർ ട്രെക്കിങ് ചെയ്യാനുണ്ട്.

കേളകം ടൗണിൽ നിന്ന് അടയ്ക്കാത്തോട് ശാന്തിഗിരി വഴിയും പൊയ്യമല ശാന്തിഗിരി വഴിയും പാലുകാച്ചിയിൽ എത്താം. പാലുകാച്ചി മല ട്രക്കിങ്ങിന്‍റെ ബേസ് ക്യാംപായി ഒരുക്കിയിരിക്കുന്നത് സെന്‍റ് തോമസ് മൗണ്ടാണ്. ട്രെക്കിങ് സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയും സന്ദര്‍ശന സമയം രാവിലെ 8. 30 മുതല്‍ വൈകിട്ട് 5.30 വരെയും ആയിരിക്കും.

ശശിപ്പാറ

കണ്ണൂരിൽ അധികാർക്കും അറിയാത്ത ട്രെക്കിങ് സ്ഥലങ്ങളിലൊന്നാണ് ശശിപ്പാറ. കണ്ണൂർ ടൗണിൽ നിന്നും 60 കിലോമീറ്റര്‌ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കാഞ്ഞിരക്കൊല്ലി ഗ്രാമത്തിലാണുള്ളത്. കേരള- കർണ്ണാടക അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ശശിപ്പാറ അതിന്‍റെ വ്യൂ പോയിന്‍റുകൊണ്ടാണ് പ്രസിദ്ധമായിരിക്കുന്നത്. റബർ തോട്ടങ്ങളും അരുവികളും കടന്ന് കുന്നു കയറി വേണം ഇവിടെ എത്താൻ. ഓഫ്റോഡ് വാഹനങ്ങളിൽ വരാന്‍ പറ്റിയ ഇവിടം സാഹസികർക്ക് പറ്റിയ ഇടമാണ്. കേരളാ വന്യജീവി വുപ്പാണ് ശശിപ്പാറ വ്യൂ പോയിന്‍റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്. ടിക്കറ്റ് എടുത്തു വേണം കയറുവാൻ.

നീണ്ടുകിടക്കുന്ന പാറപ്പെട്ടുകളും അവിടെ നിന്നുള്ള കാഴ്ചകളുമാണ് ശശിപ്പാറ വ്യൂ പോയിന്‍റിൽ കാണാനുള്ളത്. നീണ്ടുകിടക്കുന്ന മലനിരകൾ മൂന്നാറിനു സമാനമാണ്. കമ്പിവേലികെട്ടി ഇവിടെ സുരക്ഷിതമാക്കിയിട്ടുണ്ട്. വൈകുന്നേരങ്ങൾ വെറുതേ വന്നിരിക്കാൻ പറ്റിയ ഇവിടെ അതിനായി പ്രത്യേക സീറ്റുകളും പടിക്കെട്ടുകളുമുണ്ട്. മഞ്ഞുകാലത്തും മഴക്കാലത്തും ഇവിടെ കോടമഞ്ഞ് കൂടി എത്തുന്നതോടെ ഭംഗി ഇരട്ടിയാകും.

പൈതൽമല

കണ്ണൂരുകാരുടെ മൂന്നാർ എന്നറിയപ്പെടുന്ന പൈതൽ മലയെക്കുറിച്ച് പ്രത്യേകിച്ച് ഒരു വിവരണം സഞ്ചാരികൾക്ക് ആവശ്യമില്ല. ജില്ലയിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ട്രെക്കിങ് ആണുള്ളത്. നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞിറങ്ങുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയത്തിൽ സ്ഥിതി ചെയ്യുന്നു. നടത്തവും വ്യൂ പോയിന്‍റും വാച്ച് ടവറും ഒക്കെയാണ് ഇവിടുത്തെ ആകർഷണം. കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളൊന്നായ ഇവിടെ മഴക്കാലമാണ് വരാൻ ഏറ്റവും നല്ലതെങ്കിലും വേനൽക്കാലത്ത് വന്നാലും ഒട്ടും നിരാശപ്പെടുത്തില്ല. കണ്ണൂരിൽ നിന്ന് 58 കിമി ദൂരത്തിലാണ് പൈതൽ മലയുള്ളത്.

രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് ഇവിടേക്ക് പ്രവേശനം. അതിരാവിലെ തുടങ്ങി വെയിൽ മൂക്കുന്നതിനു മുൻപ് യാത്ര അവസാനിപ്പിക്കുന്നതാണ് നല്ലത്. ഇവിടുത്തെ വാച്ച് ടവറിൽ നിന്നാലാണ് കാഴ്ചകൾ ഏറ്റവും നന്നായി ആസ്വദിക്കാൻ സാധിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: kannur trekking adventure trek
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+