Search
  • Follow NativePlanet
Share
» »ഇത്ര മനോഹരമോ? ഈ അഞ്ചിടങ്ങളാണ് പാലക്കാടിന് ജീവൻ നല്കുന്നത്, വിട്ടുപോകരുത് സഫാരി

ഇത്ര മനോഹരമോ? ഈ അഞ്ചിടങ്ങളാണ് പാലക്കാടിന് ജീവൻ നല്കുന്നത്, വിട്ടുപോകരുത് സഫാരി

പാലക്കാട് എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുക പച്ചപ്പാണ്. കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട് ആണ് എന്നുതിരിച്ചറിയുന്നത് ചിലപ്പോൾ ഇവിടേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആയിരിക്കും. കാണാനുള്ള കാഴ്ചകളുടെ പൂരം പറഞ്ഞു തീർക്കാൻ പറ്റാത്തത്രയുണ്ട് പാലക്കാട്. ചുരുക്കത്തിൽ ഒറ്റയാത്രയിൽ കണ്ടുതീർക്കാൻ കഴിയുന്ന കാഴ്ചകളല്ല ഇവിടെയുള്ളത്.

എത്രയേറെ ഇടങ്ങൾ കാണാനുണ്ടെന്നു പറഞ്ഞാലും പാലക്കാട്ടെ ചില ഇടങ്ങൾ കണ്ടില്ലെങ്കിൽ ആ യാത്ര ഒരിക്കലും പൂർണ്ണമാകില്ല. ഇവിടുത്തെ ഓഫ്ബീറ്റ് ഇടങ്ങളെക്കുറിച്ചല്ല പറയുന്നത്, പകരം പാലക്കാട്ടെ പേരുകേട്ട, സഞ്ചാരികൾ പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളാണ്. ഇതാ പാലക്കാട് നിങ്ങൾ നിർബന്ധമായും പോയിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

 Must Visit Place In Palakkad As A True Traveller

PC:stebin sebastine/Unsplash

നെല്ലിയാമ്പതി

പാലക്കാട് യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട സ്ഥലമാണ് നെല്ലിയാമ്പതി എന്ന പാവങ്ങളുടെ ഊട്ടി. പാലക്കാടിന്റെ സ്ഥിരം ചൂടൊന്നും തരി പോലും ഏല്‍ക്കാത്ത ഇടമാണ് നെല്ലിയാമ്പതി. പാലക്കാടിന് യാത്ര ചെയ്യുന്നവരെ പലപ്പോഴും പിന്നിലേക്കു നിർത്തുന്നത് ഇവിടുത്തെ ചൂടാണ്. എന്നാൽ സമുഗ്ര നിരപ്പില് നിന്നും 1585 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതിയിൽ ചൂടേയില്ല!

കോടമഞ്ഞും പച്ചപ്പും താഴ്വാരങ്ങളും തേയിലത്തോട്ടങ്ങളും ആപ്പിൾ തോട്ടങ്ങളും ഒക്കെ കണ്ടുള്ള യാത്ര പാലക്കാടിനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകൾ അപ്പാടെ മാറ്റിമറിക്കും. കുരങ്ങനും മാനും ഒക്കെ യാത്രയില് മുഴുവൻ നേരവും എവിടെ വെച്ചെങ്കിലും വന്നു കണ്ട് പോകും. പോത്തുണ്ടി ഡാം. സീതാർകുണ്ട്. കേശവന്‍പാറ, കാരാപ്പാറ ഡാം. വിക്ടോറിയ ചർച്ച് എന്നിങ്ങനെ കാണേണ്ട സ്ഥലങ്ങള്‍ നിരവധിയുണ്ട്.

പറമ്പിക്കുളം വന്യജീവി സങ്കേതം

കാടിനുള്ളിലെ കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം. വന്യജീവികളെ ധാരാളമാ.ി കാണാൻ കഴിയുന്ന ഇവിടെ ആന മുതൽ കടുവ വരെ നിരവധി ജീവികൾ നമ്മുടെ മുന്നിലെത്തും. പുള്ളിപ്പുലികളുംവയാടും മുതലയും കാട്ടുപോത്തും മ്ലാവും എന്നിങ്ങനെ ജൈവവൈവിധ്യത്തിന്‍റെ വലിയൊരു ലോകം ഇവിടെ കാണാം.

ഇവിടം കണ്ടുപോവുകയല്ല, മറിച്ച് ഒരു ദിവസമെങ്കിലും ഇവിടെ തങ്ങി കാട്ടിലെ കാഴ്ചകൾ കണ്ട് പരിചയപ്പെട്ട് അനുഭവിച്ച് പോകുന്ന വിധത്തിൽ വേണം പ്ലാൻ ചെയ്യുവാൻ.വുഡ് ഹൗസിലെ താമസം അടിപൊളിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയ കന്നിമാരി തേക്ക് ആണ് ഇവിടുത്തെ മറ്റൊരു കാഴ്ച. പറമ്പിക്കുളത്തിന്റെ വിസ്തീർണം 271 ചതുരശ്ര കിലോമീറ്ററാണ്. കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശം കൂടിയാണിത്.

സൈലന്‍റ് വാലി ദേശീയോദ്യാനം

ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയും ഉള്ള ഇടമാണ് സൈലന്‍റ് വാലി ദേശീയോദ്യാനം. 2012 ൽ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ പട്ടികയിൽ ഇടം നേടിയ സൈലന്‍റ് വാലി ഓരോ പ്രകൃതി സ്നേഹിയും ഒരിക്കലെങ്കിലും എത്താൻ ആഗ്രഹിക്കുന്ന സ്ഥലമാണ്. ഇവിടുത്തെ വനസൗന്ദര്യമാകതെ ലോക പ്രസിദ്ധവുമാണ്. ഇവിടെ വന്നാല്‌ വനംവകുപ്പിന്റെ നേതൃത്വത്തിലാണ് സഞ്ചാരമൊക്കെ.‌‌‌

വനംവകുപ്പിന്റെ രണ്ട് ബസുകളും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ 17 ജീപ്പുകളുമാണ് ഇവിടെ സർവീസ് നടത്തുന്നത്. ട്രെക്കിങ്, കാടിനുള്ളിലൂടെയുളള നടത്തം, കാടിനുള്ളിലെ താമസം എന്നിങ്ങനെ വ്യത്യസ്തങ്ങളായ കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം. നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്‍റ് വാലി ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ്.

പാലക്കാട് കോട്ട

പാലക്കാട് നഗരം മാത്രമല്ല, ഈ നാടിന്‍റെ ചരിത്രത്തിന്‍റെ കേന്ദ്രവും കൂടിയാണ് പാലക്കാട് കോട്ട. ടിപ്പു സുൽത്താൻ കോട്ട എന്നറിയപ്പെടുന്ന പാലക്കാട് കോട്ട സ്ഥിരം സന്ദർശകരുള്ള ഇടമാണ്. ടിപ്പു സുൽത്താന്‍റെ ജാതകം എഴുതി എന്നു വിശ്വസിക്കപ്പെടുന്ന ഈ കോട്ട നിരവധി പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മലമ്പുഴ

പാലക്കാട് പോകാം എന്നതിനേക്കാൾ മലമ്പുഴയിൽ പോകാം എന്നതായിരുന്നു ഒരു കാലത്ത് സഞ്ചാരികൾ പറഞ്ഞിരുന്നത്. കേരളത്തിന്‍റെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴയിൽ കാണാൻ ഒരുപാട് കാഴ്ചകളുണ്ട്. മലമ്പുഴ ഡാം, ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ എന്നിവയാണവ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+