Search
  • Follow NativePlanet
Share
» »ടൂറിസം ഭൂപടത്തിലില്ല! പാലക്കാട് കാണേണ്ട അടിപൊളി കാഴ്ചകൾ

ടൂറിസം ഭൂപടത്തിലില്ല! പാലക്കാട് കാണേണ്ട അടിപൊളി കാഴ്ചകൾ

പാലക്കാട് ജില്ല വിനോദ സഞ്ചാരത്തിന്‍റെ കാര്യത്തിൽ തരി പോലും നിരാശപ്പെടുത്താത്ത ഇടമാണ്. കരിമ്പനകളും നെൽപ്പാടങ്ങളും വനങ്ങളും ഗ്രാമങ്ങളും ചേർത്തൊരുക്കിയ സുന്ദര ഭൂമിയിലെ പലയിടങ്ങളും നമുക്ക് പരിചയമുണ്ട്. കൽപ്പാത്തിയും കബനിയും നെല്ലിയാമ്പതിയും ധോണി വെള്ളച്ചാട്ടവും ആഭ്യന്തര സഞ്ചാരികളെ ക്ഷണിച്ചു വരുത്തുന്ന കൊല്ലങ്കോടും ജില്ലയുടെ ടൂറിസം തന്നെ മാറ്റിമറിച്ചു.

എന്നാൽ എത്രയൊക്കെ പാലക്കാടൻ ഇടങ്ങൾ അറിയാമെന്നു പറഞ്ഞാലും ഇനിയും സ‍ഞ്ചാരികൾ എത്തിയിട്ടില്ലാത്ത, പ്രദേശ വാസികൾക്കു മാത്രം പരിചിതമായ കുറേയധികം സ്ഥലങ്ങളുണ്ട്. നാടിന്‍റെ പച്ചപ്പു ഗ്രാമീണതയും ഒപ്പം ജൈവവൈവിധ്യവും പരിചയപ്പെടുത്തുന്ന പാലക്കാട്ടെ ഓഫ്ബീറ്റ് ഇടങ്ങൾ ഏതൊക്കെയെന്നു നോക്കിയാലോ.. പാലക്കാട് യാത്രയിൽ സമയം കണ്ടെത്തി ഈ സ്ഥലങ്ങൾ കൂടി സന്ദർശനത്തിൽ ഉൾപ്പെടുത്താം.

Offbeat Places That Are Not In The Tourism Map

മാറാനാട്ടി

പാലക്കാട് ഒത്തിരി ആളുകൾ വിനോദ സഞ്ചാരം എന്ന നിലയിൽ എത്തിച്ചേരാത്ത സ്ഥലമാണ് മാറാനാട്ടി. എന്നാൽ ഇവിടെ വന്നാൽ ഇത്രയും നാളായി എന്തുകൊണ്ട് വിട്ടുപോയി എന്നോർത്ത് അത്ഭുതപ്പെടുകയും ചെയ്യും! അട്ടപ്പാടിയോട് ചേർന്നാണ്
മാറാനാട്ടി സ്ഥിതി ചെയ്യുന്നത്. ഇടയ്ക്കിടെ പെയ്യുന്ന മഴയും തണുപ്പു നിറഞ്ഞ കാലാവസ്ഥയും ഫലപുഷ്ടമായ മണ്ണും ഈ പ്രദേശത്തിന്‍റെ അനുഗ്രഹമാണ്.

അരുവികളും പാറക്കെട്ടുകളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഒപ്പം സമ്പന്നമായ ജൈവവൈവിധ്യവും ഇവിടെയുണ്ട്. എന്നാൽ ഒരു ടൂറിസ്റ്റ് സ്ഥലം പോലെ ഇവിടം കണ്ടുപോകാമെന്നോർത്ത് ആരും പോകേണ്ട! പ്രകൃതിയോട് ചേർന്നു നിൽക്കുന്ന, ആളും ബഹളവും ഇല്ലാത്ത കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

വാമല

സിനിമകളിലൂടെയും വീഡിയോകളിലൂടെയും പരിചിതായ ഒരു പാലക്കാടിനെ കാണണമെങ്കിൽ പോകേണ്ട സ്ഥലമാണ് വാമല. പല്ലശന പഞ്ചായത്തിന്‍റെ ഭാഗമായ ഇവിടം നെൽപ്പാടങ്ങളും കനിമ്പനകൂട്ടങ്ങളും ചേരുന്ന ഭംഗിയും ആണ് ഇവിടെയുള്ളത്. താഴ്വാരത്തു നിന്ന് മുകളിലേക്ക് കയറിയാൽ മല മുകളിൽ ഒറ്റമരത്തിനു സമീപം നിൽക്കുന്ന വാമല ക്ഷേത്രം കാണാം. താഴ്വാരത്തിൽ നിന്നും മുകളിലെത്തുമ്പോൾ ഒരു ചെറിയ ട്രെക്കിങ് ആയും ഈ യാത്ര മാറുന്നു.

നാടൻ കാഴ്ചകൾ കാണാനിഷ്ടപ്പെടുന്നുണ്ടെങ്കില് വാമല നിങ്ങളുടെ സ്ഥലമാണ്. ഉദയാസ്തമയ കാഴ്ചകൾ കാണാൻ കഴിയുന്ന വിധത്തിൽ വേണം ഇവിടേക്ക് വരാൻ. രാവിലെയും വൈകിട്ടും അഞ്ച് മണി മുതൽ ഏഴ് മണി വരെയാണ് ക്ഷേത്ര ദർശന സമയം. പുരാതന ക്ഷേത്രം കൂടി സന്ദർശിക്കണമെങ്കിൽ ഈ സമയക്രമം അനുസരിച്ച് വരാം.

പെരിയേരി

മലമ്പുഴ മാത്രല്ല, ഒരു മിനി മലമ്പുഴയും പാലക്കാട്ടുകാർക്ക് സ്വന്തമായുണ്ട്. പശ്ചിമഘട്ട മലനികരകളുടെ ഭാഗമായ ഈ പ്രദേശം വലിയ പേരുകേട്ട ഒരിടമല്ല. ജൈവവൈവിധ്യവും കാഴ്ചകളും തന്നെയാണ് ഇവിടെ നിങ്ങളെ ആകര്‍ഷിക്കുന്നത്. മേനോൻ പാറയിലാണ് പെരിയേരി സ്ഥിതി ചെയ്യുന്നത്.

പാലക്കുഴി

പാലക്കാടു തീർത്തും അപരിചിതമായ സ്ഥലങ്ങളിൽ മറ്റൊന്നാണ് പാലക്കുഴി. കിഴക്കഞ്ചേരി പഞ്ചായത്തിന്‍റെ ഭാഗമായ ഇവിടെ പാറക്കെട്ടുകളും മലകളും ഒക്കെയാണ് കാണാനുള്ളത്.

ചിന്നൻചിറ

പാലക്കാട് നിവാസികള്‍ക്ക് പ്രദേശം പരിചിതമാണെങ്കിലും എന്താണിതിന്‍റെ പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞവർ ചുരുക്കമായിരിക്കും. കൊല്ലങ്കോട് പഞ്ചായത്തിന്‍റെ ഭാഗമായ ചിന്നന്‍ചിറയിൽ ആലുകളാണ് പ്രധാന കാഴ്ച. പക്ഷിനിരീക്ഷണത്തിന് പാലക്കാട് ഒരു സ്ഥലം തേടുന്നവർക്ക് ധൈര്യമായി ചിന്നൻചിറയിലേക്ക് വരാം.

നെല്ലിമേട്

ചിന്നൻചിറയിൽ ആലുകളാണെങ്കിൽ നെല്ലിമേട് പനകളാണ് കാഴ്ച. മീനാക്ഷിപുരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ വ്യത്യസ്തങ്ങളായ പനകളെ കാണാം. അതുപോലെ തന്നെ തണുത്ത കാറ്റും ഇവിടെ ആസ്വദിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+