Search
  • Follow NativePlanet
Share
» » റംസാന് നാട്ടിലെത്താം,തിരുവനന്തപുരം - ഷാലിമാർ സ്പെഷ്യൽ ട്രെയിൻ, 11 സ്റ്റോപ്പ്, മടക്കയാത്രയും എളുപ്പം

റംസാന് നാട്ടിലെത്താം,തിരുവനന്തപുരം - ഷാലിമാർ സ്പെഷ്യൽ ട്രെയിൻ, 11 സ്റ്റോപ്പ്, മടക്കയാത്രയും എളുപ്പം

റമദാന്‍ പെരുന്നാൾ സമയം കേരളത്തില് യാത്ര തിരക്ക് അനുഭവപ്പെടുന്ന സീസണാണ്. പെരുന്നാൾ ആഘോഷിക്കാൻ മറുനാട്ടിൽ നിന്ന് കേരളത്തിലേക്കും പെരുന്നാള് കഴിഞ്ഞ് തിരികെ മടങ്ങാനും ഉള്ള പ്ലാനിലാണ് പലരും. ട്രെയിൻ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ വിറ്റുതീര്ന്നിരുന്നു. ബസ് ടിക്കറ്റുകളുടെ കാര്യവും വ്യത്യസ്തമല്ല. എന്താണെങ്കിലും പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് റെയിൽവേ കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം - ഷാലിമാർ റൂട്ടിലാണ് റംസാൻ പെരുന്നാൾ തിരക്ക് പരിഗണിച്ച് കൂടുതൽ ആളുകൾക്ക് പ്രയോജനപ്രദമാകുന്ന സർവീസ് റെയിൽവേ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ മാത്രം ട്രെയിനിനു 11 സ്റ്റോപ്പുകളുണ്ട്. ആദ്യം പത്ത് സ്റ്റോപ്പുകളായിരുന്നുവെങ്കിലും യാത്രക്കാരുടെ സൗകര്യാർത്ഥം ചങ്ങനാശ്ശേരിയിൽ അധിക സ്റ്റോപ്പ് നല്കുകയായിരുന്നു. 14 എസി ത്രീ ടയർ ഇക്കോണമി കോച്ചുകളും രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്.

Ramadan 2025 Thiruvananthapuram- Shalimar Perunnal Special Train

തിരുവനന്തപുരം നോർത്ത് ഷാലിമാർ വീക്കിലി സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06081 തിരുവനന്തപുരം നോർത്ത് - ഷാലിമാർ വീക്കിലി സ്പെഷ്യൽ ട്രെയിൻ മാർച്ച് 28, ഏപ്രിൽ 04 എന്നീ വെള്ളിയാഴ്ചകളിൽ വൈകുന്നേരം 04:20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 01:40 ന് ഷാലിമാറിൽ എത്തും.

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - 16.20 pm, കൊല്ലം - 17.22 pm, കായംകുളം - 17.58, ചെങ്ങന്നൂർ - 18.20, തിരുവല്ല - 18.32, ചങ്ങനാശ്ശേരി - 18.42, കോട്ടയം - 18.58, എറണാകുളം ടൗൺ - 20.45, ആലുവാ - 21.10, തൃശൂർ -22.12, പാലക്കാട് -12.10, കോയമ്പത്തൂർ - 1.52, തിരുപ്പൂർ -2.43 ,ഇറോഡ് -3.20, സേലം -4.27, ജോലാർപെട്ടെ -6.23 ,കട്പടി, -7.33, റണിഗുട്ടാ -9.35, ഗൂഡൂർ -11.08, നെല്ലൂർ -11.40, ഓംഗ്ലേ -13.45 വിജയവാഡ -16.50, രാജമുണ്ട്രി -19.35, ദുവ്വാഡ -22.50, സിംഹാചലം നോർത്ത് -23.05, വിസിയാനഗരം -23.53, കുദ്ര റോഡ് -4.40, ഭുവനേശ്വർ -5.35, കട്ടക് -6.05 , ഭാദ്രക് -8.53 , ബാലസോർ -9.35 , ഖരഗ്പൂർ -10.45, സന്ത്രദാച്ചി -13.00 , ഷാലിമാർ - 13.40 എന്നിങ്ങനെയാണ് സമയം.

ഷാലിമാർ - തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ ട്രെയിൻ

ട്രെയിന്‍ നമ്പർ 06082 ഷാലിമാർ - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ സർവീസ് തിരികെ, മാർച്ച് 31, ഏപ്രിൽ 07 എന്നീ തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 02:20ന് ഷാലിമാറിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 09:55ന് തിരുവനന്തപുരത്തെത്തും.

Take a Poll

ഷാലിമാർ - 14.40, സന്ത്രദാച്ചി -14.35, ഖരഗ്പൂർ -16.00, ബാലസോർ -17.48, ഭാദ്രക് -18.45 , കട്ടക് -19.20, ഭുവനേശ്വർ -20.00, കുദ്ര റോഡ് -21.30, വിസിയാനഗരം -1.55, സിംഹാചലം നോർത്ത് -3.40, ദുവ്വാഡ -4.18, രാജമുണ്ട്രി -6.57, വിജയവാഡ -9.30, ഓംഗ്ലേ -11.53, നെല്ലൂർ -13.18, ഗൂഡൂർ -13.08, റണിഗുട്ടാ -15.25, കട്പടി - ജോലാർപെട്ടെ -18.35, സേലം -21.27 , ഇറോഡ് -22.30, തിരുപ്പൂർ -23.23 , കോയമ്പത്തൂർ -12.27, പാലക്കാട് -1.55, തൃശൂർ -3.20, ആലുവാ - 4.32, എറണാകുളം ടൗൺ -4.55 , കോട്ടയം -6.30 , ചങ്ങനാശേരി 6.50, തിരുവല്ല -7.04 , ചെങ്ങന്നൂർ -7.16, കായംകുളം -7.42, കൊല്ലം -8.30, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - 9.55 pm (ബുധനാഴ്ച).

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: ramadan train
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+