ഭാഷ കൊണ്ടും രുചികൊണ്ടും സംസ്കാര ശൈലികൊണ്ടുമൊക്കെ കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും ഒരല്പം വിട്ടുനിൽക്കുന്ന നാടാണ് പാലക്കാട്. കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയതാണ് പാലക്കാട് എന്നൊരു പേരുണ്ടെങ്കിലും ഈ നെല്ലറ നമ്മുടെ സ്വന്തമാണ്. ഒടിയനും യക്ഷിയും ഒക്കെ നിറഞ്ഞു നിന്ന കഥകളിലെ പാലക്കാട് യാത്രയിൽ ഉൾപ്പെടുത്തുവാൻ കാരണങ്ങൾ അധികമൊന്നും നിരത്തേണ്ട. പാലക്കാടൻ കാഴ്ചകൾ എന്നതു തന്നൊണ് ഓരോ പാലക്കാട് യാത്രയുടെയും ഹൈലൈറ്റ്. ഇതാ പാലക്കാട് യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന 10 കാരണങ്ങൾ...!!
പാലക്കാട് കോട്ട
പാലക്കാടിന്റെ ചരിത്രത്തിൽ മാറ്റി വയ്ക്കുവാൻ പറ്റാത്ത ഒരിടമാണ് പാലക്കാട് കോട്ട. അചഞ്ചലമായ സൈനിക ബുദ്ധിയുടെ അടയാളമായി നിലകൊള്ളുന്ന കോട്ട യപദ്ധകഥകൾക്കും തന്ത്രങ്ങൾക്കും ഒക്കെ പ്രസിദ്ധമാണ്. 756 ലാണ് പാലക്കാട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൈസൂർ രാജാവിന്റെ സൈന്യാധിപനായ ഹൈദരലി ഇവിടെ എത്തുന്നത്.
തന്റെ ശത്രുവായ കോഴിക്കോട സാനൂതിരിയുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷപെടുക എന്ന ഉദ്ദേശമായിരുന്നു ഹൈദരലിയെ ക്ഷണിക്കുമ്പോൾ പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചൻ വിചാരിച്ചിരുന്നത്. അന്നത്തെ കാലത്ത് നാട്ടിൽ പ്രചാരത്തിലിരുന്ന മൺകോട്ടകളിൽ നിന്നും മാറി ചിന്തിച്ച് ഒരു കരിങ്കൽ കോട്ടയ്ക്ക് രൂപം നല്കനായിരുന്നു ഹൈദരലി തീരുമാനിച്ചിരുനന്ത്. അങ്ങനെ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന മുഖ്റം അലി വടക്കോട്ട് ദർശനമായി കരിങ്കൽ കോട്ടയ്ക്ക് തറക്കല്ലിടുകയും ഒൻപത് വർഷമെടുത്ത് 1766 ൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.
ഒരു കാലത്ത് കമ്മട്ടമായി മാറിയ ഈ കോട്ടയിൽ വെച്ചുതന്നെയാണ് ടിപ്പു സുൽത്താന്റെ ജാതകം എഴുതിയതും. കിടങ്ങും വ്യത്യസ്ത നിർമ്മാണ ശൈലികളുമുള്ള ഈ കോട്ട പാലക്കാട് നഗരത്തിൻറെ ഹൃദയ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
മലമ്പുഴ അണക്കെട്ടും പാർക്കും
കേരളത്തിന്റെ വൃന്ദാവനമെന്ന് അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ വൃന്ദാവന്‍ കഴിഞ്ഞാല്‍ ആസൂത്രിതമായി നിര്‍മ്മിച്ച മനോഹരമായ ഉദ്യോനമാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 6വരെയും ഞനി, ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 8 വരെയുമാണ് പൂന്തോട്ടത്തിലെ സന്ദര്‍ശന സമയം. സ്നേക്ക് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ജാപ്പനീസ് പാർക്ക്, അക്വേറിയം, റോക്ക് ഗാര്‌ഡൻ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ...
റോക്ക് ഗാർഡൻ, മലമ്പുഴ
കല്പ്പാത്തി പൗതൃക ഗ്രാമവും ക്ഷേത്രസമുച്ചയവും
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
നെല്ലിയാമ്പതി
ചേരുമ്പോൾ തിരിച്ചുവരേണ്ട എന്നു തോന്നിപ്പിക്കുന്ന ഇടമാണിത്. മഴ കഴിഞ്ഞാലും ഇവിടെ കടുത്ത തണുപ്പു തന്നെയാണ് അനുഭവപ്പെടുക. നിത്യഹരിത മേഖല കൂടിയാണിത്. സാഹസികപ്രിയരുടെ ഇഷ്ട സ്ഥലമായ നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. നെല്ലിയാമ്പതിയിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് കോട്ടേജുകൾ ലഭ്യമാണ്.
സൈലന്റ് വാലി
ട്രക്കിങ്ങാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
പറമ്പിക്കുളം ടൈഗർ റിസർവ്വ്
വ്യാപിച്ചു കിടക്കുന്ന ഇവിടെ ഗോത്ര വിഭാഗക്കാരും വസിക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ജൈവവൈവിധ്യം ഇവിടെയും കാണാം. കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രമാണിത്.
ധോണി
പോത്തുണ്ടി ഡാം
പോത്തുണ്ടി അണക്കെട്ടിന്റെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടങ്ങളിലും സിമന്റ് ഉപയോഗിച്ചിട്ടില്ലത്രെ. കുമ്മായവും ശര്‍ക്കരയും കൂട്ടിക്കലര്‍ത്തിയുള്ള മിശ്രിതമാമ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പാലക്കാടു നിന്നും 42 കിലോമീറ്ററും ഷൊര്‍ണ്ണൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരവും ഇവിടേക്കുണ്ട്.



Click it and Unblock the Notifications













