Search
  • Follow NativePlanet
Share
» »മസിനഗുഡി വഴി ഊട്ടിയിലേക്ക് പോകണോ അതോ മൂന്നാർ മതിയോ? റിപ്പബ്ലിക് ദിന വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യാം

മസിനഗുഡി വഴി ഊട്ടിയിലേക്ക് പോകണോ അതോ മൂന്നാർ മതിയോ? റിപ്പബ്ലിക് ദിന വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യാം

രാജ്യം 75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളും കർത്തവ്യപഥിൽ നടക്കുന്ന പരേഡും തന്നെയാണ് ഈ ദിവസത്തെ ആകർഷണം. എന്നാൽ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം റിപ്പബ്ലിക് ദിന നീണ്ട വാരാന്ത്യവും പ്ലാൻ ചെയ്ത യാത്രകളും തന്നെയാവും മുഖ്യം!

ഈ നീണ്ട വാരാന്ത്യത്തിൽ എവിടേക്ക് യാത്ര പോകണമെന്നൊക്കെ നേരത്തേ തന്നെ തീരുമാനിച്ചിട്ടുണ്ടാവും. എന്നിരുന്നാലും അവസാന നിമിഷം യാത്രകൾ പ്ലാൻ ചെയ്യുന്നവരാകും നമ്മളിലധികവും. നീണ്ട യാത്രകൾ പോകാതെ അടുത്തുള്ള ചെറിയ സ്ഥലങ്ങളൊക്കെ സന്ദർശിക്കാനാണ് ഈ അവധിയിൽ പ്ലാൻ ചെയ്യുന്നെങ്കിൽ ഇതാ കേരളത്തില്‍ നിന്നും നീണ്ട വാരാന്ത്യത്തിൽ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം.

Republic Day 2024 Long Weekend

വയനാട്

സഞ്ചാരികളെ ഒരിക്കലും നിരാശരാക്കാത്ത ഇടമാണ് വയനാട്. എത്ര പോയാലും ഓരോ തവണയും പുതുമ നിറഞ്ഞു നിൽക്കുന്ന കാഴ്ചകളാണ് ഇവിടെ കാണാനുള്ളത്. കാടും വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങും കയറ്റങ്ങളും തേയിലത്തോട്ടവും അഡ്വഞ്ചർ പാർക്ക്, അണക്കെട്ടുകൾ, സാഹസിക യാത്രകൾ, ഓഫ്ബീറ്റ് റൂട്ടുകൾ, ക്യാംപിങ് എന്നിങ്ങനെ എന്തും ഇവിടെ നിങ്ങൾക്ക് ലഭിക്കും. കർണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സ്ഥിരം സഞ്ചാരികൾ ഇവിടേക്ക് വരുന്നു.

പൂക്കോട് തടാകം, കുറുവാ ദ്വീപ്, ബാണാസുര സാഗർ മല, ചെമ്പ്ര പീക്ക്, മുത്തങ്ങ, എടക്കൽ ഗുഹ, ചീങ്ങേരിമല, അമ്പലവയൽ, കർലാട് ലേക്ക്, തുടങ്ങി നിരവധി സ്ഥലങ്ങൾ ഇവിടെ കാണാം. എന്നാൽ അവധി ദിവസങ്ങളിലാണ് യാത്രയെങ്കിൽ കൃത്യമായി പ്ലാൻ ചെയ്തു വേണം വരാൻ. നിങ്ങൾ എത്ര ദിവസം ഇവിടെ ചെലവഴിക്കുന്നു എന്നത് കണക്കാക്കി സന്ദർശിക്കേണ്ട സ്ഥലങ്ങൾ ലിസ്റ്റ് ചെയ്ത് വരുന്നതാവും നല്ലത്.

പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്ത് നിന്ന് ഒറ്റദിവസത്തിൽ പോയി വരാൻ സാധിക്കുന്നയിടമാണ് പത്മനാഭസ്വാമി ക്ഷേത്രം. ലോകത്തിൽ ഏറ്റവുമധികം സമ്പത്ത് ഉള്ള ക്ഷേത്രം ആണിത്. ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുള്ള നിധി ഇവിടെയുണ്ടെന്നാണ് കണക്ക്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മഹാവിഷ്ണുവിനെ അനന്തശയനത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

മൂന്നാർ

എത്ര ചെറിയ അവധിയാണെങ്കിൽപ്പോലും വന്നുപോകാൻ പറ്റിയ സ്ഥലമാണ് മൂന്നാർ. ഇനി നീണ്ട വാരാന്ത്യങ്ങളും അവധികളും ചെലവഴിക്കാൻ മൂന്നാറിനോളം മികച്ച ഇടമില്ല. കോടമഞ്ഞും കുളിരും മലകളും പച്ചപ്പും ഒക്കെ നിറഞ്ഞു നിൽക്കുന്ന മൂന്നാർ കാഴ്ചകളുടെ ഒരു വലിയ വാതിലാണ് സഞ്ചാരികൾക്കു മുന്നിൽ തുറക്കുന്നത്, തെക്കിന്‍റെ കാശ്മീർ എന്നും മൂന്നാറിന് പേരുണ്ട്. തേയിലകൃഷി ആരംഭിച്ചതോടെയാണ് മൂന്നാറിന്‍റെ മുഖം തന്നെ മാറിയത്.

മസിനഗുഡി

കഴിഞ്ഞ കുറച്ചുനാളുകളായി ഊട്ടി വഴി മസിനഗുഡിയിലേക്കുള്ള യാത്രയാണ് ട്രെൻഡ്. മസിനഗുഡി കയറി ഊട്ടിയിലേക്കുള്ള ട്രിപ്പ് കാഴ്ചകൾ കൊണ്ടും റോഡിലെ അനുഭവങ്ങൾ കൊണ്ടും സമ്പന്നമാണ്. പച്ചപ്പ് നിറഞ്ഞ കാഴ്ചകളും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളും തേയിലത്തോട്ടങ്ങളുമടക്കം നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.

റിപ്പബ്ലിക് ദിന നീണ്ട വാരാന്ത്യം 2024

ജനുവരി 25 വ്യാഴാഴ്ച വൈകിട്ട് മുതൽ റിപ്പബ്ലിക് ദിന നീണ്ട വാരാന്ത്യം ആരംഭിക്കുകയാണ്. 26 വെള്ളിയാഴ്ച റിപ്പബ്ലിക് ദിനം, 27,28 തിയതികൾ- ശനിയും ഞായറും എന്നിങ്ങനെയാണ് വരുന്നത്. അതിനാൽ നാല് രാത്രിയും മൂന്ന് പകലും വരുന്ന നീണ്ട വാരാന്ത്യമാണ് നിങ്ങൾക്ക് ലഭിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+