Search
  • Follow NativePlanet
Share
» »ശബരിമല മണ്ഡലകാല പ്രധാന ദിനങ്ങള്‍..പൂജാ സമയം, വൃശ്ചികത്തിന്‍റെ പുണ്യത്തിൽ ഇനി ശരണം വിളിയുടെ നാളുകൾ

ശബരിമല മണ്ഡലകാല പ്രധാന ദിനങ്ങള്‍..പൂജാ സമയം, വൃശ്ചികത്തിന്‍റെ പുണ്യത്തിൽ ഇനി ശരണം വിളിയുടെ നാളുകൾ

വ്രതമെടുത്ത് കറുപ്പുടുത്ത് അയ്യപ്പനെ മാത്രം മനസ്സിൽ ധ്യാനിക്കുന്ന വ്രതശുദ്ധിയുടെ നാളുകളാണ് വന്നിരിക്കുന്നത്. ആത്മീയമായ നവോന്മഷം നല്കുന്ന മണ്ഡലകാലം ശബരിമല തീർത്ഥാടന സമയം കൂടിയാണ്. ഭക്തലക്ഷങ്ങൾ അയ്യപ്പെന കാണാൻ കാടും മലയും താണ്ടി പതിനെട്ടു പടിയും കയറി ജന്മസാഫല്യമണയുന്ന നിമിഷം. നവംബർ 17 വെള്ളിയാഴ്ച മുതൽ മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ തീർത്ഥാടനത്തിനും തുടക്കമായിട്ടുണ്ട്.

കേരളത്തില്‍ നിന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നുപോലും വിശ്വാസികൾ മണ്ഡലകാലത്ത് ശബരിമലയിലെത്തും. ഓരോ വർഷവും ഇവിടെയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർധനവ് ആണുള്ളത്. 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാലം വൃശ്ചികം ഒന്നിന് ആരംഭിച്ച് 41 ദിവസം നീണ്ടുനിൽക്കും. കഠിനമായ വ്രതങ്ങൾക്കൊടുവിൽ ശബരിമലയിലെത്തി അയ്യപ്പനെ തൊഴുത് ഇറങ്ങുന്നതോടെയാണ് വ്രതം അവസാനിക്കുന്നത്.

Sabarimala Pilgrimage 2023

ശബരിമല പൂജാ സമയം

3.00 - നട തുറക്കൽ
3.05 - അഭിഷേകം
3.30 - ഗണപതിഹോമം
3.45 മുതൽ 7 വരെയും 8 മുതൽ 11 വരെയും നെയ്യഭിഷേകം
7.30 - ഉഷഃപൂജ
11.30 - കലശാഭിഷേകം, തുടർന്ന് കളഭാഭിഷേകം 12.30 - ഉച്ചപ്പൂജ
1.00 - നട അടയ്ക്കൽ
4.00 - വൈകീട്ട് നട തുറക്കൽ
6.30 - ദീപാരാധന....
7.00 മുതൽ പുഷ്പാഭിഷേകം
9.00 - അത്താഴപൂജ
10.50 - ഹരിവരാസനം
11.00- നട അടയ്ക്കൽ.

ശബരിമല തീർത്ഥാടനം 2023- പ്രധാന തിയതികൾ

ശബരിമലയിലെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് വൃശ്ചികം ഒന്ന് ആയ നവംബർ 17 വെള്ളിയാഴ്ച തുടക്കമായി. ഡിസംബർ 27 ബുധനാഴ്ച മണ്ഡല പൂജ, അന്ന് വൈകിട്ട് മണ്ഡല പൂജയ്ക്ക് ശേഷം ക്ഷേത്രനട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. 2024 ജനുവരി 15 നാണ് മകരവിളക്ക്.

Sabarimala Pooja Timings

തങ്കയങ്കി പുറപ്പാട്: ഡിസംബർ 24 ഞായറാഴ്ച രാവിലെ ഏഴിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാരംഭിക്കും
മണ്ഡലപൂജ: ഡിസംബർ 27 ബുധനാഴ്ച, അന്ന് നട അടച്ച് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വ്യാഴാഴ്ച നട തുറക്കും.
എരുമേലി ചന്ദനക്കുടം ജനുവരി 11 വ്യാഴാഴ്ച
എരുമേലി പേട്ടതുള്ളൽ ജനുവരി 12 വെള്ളിയാഴ്ച
തിരുവാഭരണ ഘോഷയാത്ര:2024 ജനുവരി 13 ശനിയാഴ്ച പന്തളത്തുനിന്ന് പുറപ്പെടും
മകരവിളക്ക്: 2024 ജനുവരി 15 തിങ്കളാഴ്ച
ജനുവരി 20-ന് നട അടയ്ക്കും.

ശബരിമല അന്നദാനം

ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അന്നദാന മണ്ഡപത്തിൽ വെച്ച് സൗജന്യമായി ഭക്ഷണം നല്കും. രാവിലെ ആറര മുതൽ 11 വരെ ഉപ്പുമാവും, കിഴങ്ങുകറിയും, ചായയും ഉച്ചയ്ക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് നാലുവരെ പുലാവും സാലഡും അച്ചാറും ഉള്ള ഉച്ചഭക്ഷണവും പിന്നീട് വൈകുന്നേരം ആറര മുതൽ കഞ്ഞിയും ആണ് നല്കുക. ഒരേ സമയം 5000 പേർക്ക് ഭക്ഷണം നൽകാൻ കഴിയുന്ന വിധത്തിലാണ് സജ്ജീകരണം.

2024 ൽ ശബരിമല നട തുറക്കുന്ന ദിവസങ്ങൾ

കുംഭമാസ പൂജ- ഫെബ്രുവരി 2 മുതൽ 18 വരെ
മീനമാസ പൂജ- മാർച്ച് 12 മുതൽ 18 വരെ
ശബരിമല ഉത്സവം- മാര്‍ച്ച് 15 മുതൽ 25 വരെ
ശബരിമല കൊടിയേറ്റ് -മാര്‍ച്ച് 16
പങ്കുനി ഉത്രം ആറാട്ട്- മാർച്ച് 25
മേടമാസ പൂജ - ഏപ്രിൽ 10 മുതൽ 18 വരെ

മേട വിഷു പൂജ - ഏപ്രിൽ 14 വരെ
ഇടവമാസ പൂജ - മേയ് 14 മുതൽ 19 വരെ
പ്രതിഷ്ഠാദിന പൂജ - മേയ് 15
മിഥുനമാസ പൂജ - ജൂൺ 14 മുതൽ 19 വരെ
കർക്കടകമാസ പൂജ - ജൂലൈ 15 മുതൽ 20 വരെ

ചിങ്ങമാസ പൂജ -ഓഗസ്റ്റ് 16 4 മുതൽ 21 വരെ
ഓണം ഉത്സവം -സെപ്റ്റംബർ 13 ൽ 17 വരെ
തിരുവോണപൂജ- സെപ്റ്റംബർ 15
കന്നിമാസ പൂജ -സെപ്റ്റംബർ 16 മുതൽ 21 വരെ
തുലാമാസ പൂജ- ഒക്ടോബർ 16 മുതൽ 21 വരെ

ചിത്തിര ആട്ടത്തിരുനാൾ - ഒക്ടോബർ 30 മുതൽ 31 വരെ
മണ്ഡലകാലം- നവംബർ 15 മുതൽ 26 വരെ
മണ്ഡലപൂജ- ഡിസംബർ 26
മകരവിളക്ക് കാലം- ഡിസംബർ 30 ജനുവരി 20 വരെ
മകരവിളക്ക്- ജനുവരി 14

‌

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+