Search
  • Follow NativePlanet
Share
» »തിരുവനന്തപുരം- മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, അവധിക്കാല യാത്രകൾ തിരക്കില്ലാതെ.. 21 സ്റ്റോപ്പ്, 12 സർവീസ്

തിരുവനന്തപുരം- മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, അവധിക്കാല യാത്രകൾ തിരക്കില്ലാതെ.. 21 സ്റ്റോപ്പ്, 12 സർവീസ്

ട്രെയിൻ യാത്രകൾ തിരക്കേറിയ സമയമാണ്. അവധിക്കാലമായിനാൽ എല്ലാവരും നാടും വീടും ഒക്കെ സന്ദ്ർശിക്കുന്ന സമയം. പൊതുവേ ട്രെയിനിൽ തിരക്ക് അനുഭവപ്പെടാത്ത നേരങ്ങളിൽ പോലു വലിയ തിരക്കാണ് ഇപ്പോഴുള്ളത്. ആഴ്ചാവസാനങ്ങളുടെ കാര്യം അതിനേക്കാൾ കഷ്ടമാണ്. ട്രെയിനിൽ കയറാന്‍ പറ്റിയാൽ ഭാഗ്യമെന്നേ പറയേണ്ടൂ. പലയിടങ്ങളിലും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ കൂടുതലും ആളുകൾ സുഖയാത്രയ്ക്കായി ട്രെയിൻ തിരഞ്ഞെടുക്കുന്നു,

യാത്രക്കാരുടെ തിരക്കും ഇനി വരുന്ന ദിവസങ്ങളിലെ ആവശ്യകതയും ഒക്കെ തിരിച്ചറിഞ്ഞ് ദക്ഷിണ റെയിൽവേ നിരവധി സ്പെഷ്യൽ ട്രെയിനുകളാണ് ഈ മേയ്, ജൂണ്‍ മാസങ്ങളിലായി ഓടിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ട്രെയിന്‍ യാത്രക്കാർക്കും വാരാന്ത്യ ട്രെയിൻ യാത്രകൾ നടത്തുന്നവർക്കും പ്രയോജനപ്പെടുന്ന ഒരു ട്രെയിനും ഇതിനൊപ്പമുണ്ട്.

Southern Railway Special Train In Mangalore- Thiruvananthapuram Route

തിരുവനന്തപുരം നോർത്തിനും മംഗളൂരു ജംങ്ഷനും ഇടയിൽ ആണ് റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചിട്ടുള്ളത്. അവധിക്കാലത്തെയും ജൂണിൽ സ്കൂൾ തുറന്ന ശേഷമുള്ള ആദ്യ ആഴ്ചയിലെയും തിരക്ക് നിയന്ത്രിക്കുന്ന വിധത്തിലാണ് ഇതിന്‍റെ തിയതി ക്രമീകരിച്ചിരിക്കുന്നത്. മംഗളൂരു- തിരുവനന്തപുരം റൂട്ടിലും തിരുവനന്തപുരം- മംഗളൂരു റൂട്ടിലുമായി ആറ് സർവീസുകൾ വീതം മൊത്തം 12 സർവീസുകൾ ഈ സ്പെഷ്യൽ ട്രെയിൻ നടത്തും.

തിരുവനന്തപുരം- മംഗളൂരു സ്പെഷ്യൽ

ട്രെയിൻ നമ്പർ 06163 തിരുവനന്തപുരം- മംഗളൂരു പ്രത്യേക ട്രെയിൻ മേയ് 5, 12, 19, 26, ജൂൺ- 2, 9 എന്നീ തിങ്കളാഴ്ചകളിൽ വൈകിട്ട് 5.30ന് ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ചൊവ്വാഴ്ച പുലർച്ചെ 6.50 ന് മംഗലാപുരം ജംങ്ഷനിൽ എത്തും. 14 ജനറല്ഡ സെക്കൻഡ് ക്ലാസ് കോച്ചുകളും 2 ലഗേജ് കം ബ്രേക്ക് വാനുമാണ് ഇതിനുള്ളത്.

തിരുവനന്തപുരം നോർത്ത് - 5.30
കൊല്ലം - 6.26 pm
ശാസ്താംകോട്ട - 6.46 pm
കരുനാഗപ്പള്ളി - 6.55 pm
കായംകുളം - 7.09 pm
മാവേലിക്കര‌ - 7.19 pm
ചെങ്ങന്നൂർ - 7.31 pm
തിരുവല്ല - 7.42 pm
ചങ്ങനാശേരി - 7.51 pm
കോട്ടയം -8.15 pm
എറണാകുളം ടൗണ്‍ - 9.40 pm
ആലുവാ - 10.05 pm
തൃശൂർ - 10.47 pm
ഷൊർണൂര്‍ - 12.10 am
തിരൂർ - 12.53 am
കോഴിക്കോട് - 1.47 am
വടകര - 2.29 am
തലശേരി - 2.51 am
കണ്ണൂർ - 3.17 am
പയ്യന്നൂര്‍ - 3.45 am
കാഞ്ഞങ്ങാട് - 4.19 am
കാസർകോഡ് - 4.39 am
മംഗളൂരു ജംങ്ഷന്‍ - 6.50 am

മംഗളൂരു- തിരുവനന്തപുരം സ്പെഷ്യൽ

ട്രെയിൻ നമ്പർ 06164 - മംഗളൂരു- തിരുവനന്തപുരം പ്രത്യേക ട്രെയിൻ മേയ് 6, 13, 20, 27, ജൂൺ- 3, 10 എന്നീ ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.00 മണിക്ക് ന് മംഗലാപുരം ജംങ്ഷന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ബുധനാഴ്ച പുലർച്ചെ 6.35 ന് തിരുവനന്തപുരം നോർത്ത് എത്തും.

മംഗളൂരു ജംങ്ഷന്‍ - 6.00 pm
കാസർകോഡ് - 6.39 pm
കാഞ്ഞങ്ങാട് -6.59 pm
പയ്യന്നൂര്‍ - 7.24 pm
കണ്ണൂർ - 8.02 pm
തലശേരി - 8.24 pm
വടകര - 8.54 pm
കോഴിക്കോട് - 9.37 pm
തിരൂർ - 10.33 pm
ഷൊർണൂര്‍ - 11.45 pm
തൃശൂർ - 12.25 am
ആലുവാ - 1.15 am
എറണാകുളം ടൗണ്‍ - 1.45 am
കോട്ടയം -2.47 am
ചങ്ങനാശേരി - 3.06 am
തിരുവല്ല - 3.16 am
ചെങ്ങന്നൂർ - 3.27 am
മാവേലിക്കര‌ - 3.40 am
കായംകുളം - 3.48 am
കരുനാഗപ്പള്ളി - 4.05 am
ശാസ്താംകോട്ട - 4.14 am
കൊല്ലം - 4.47 am
തിരുവനന്തപുരം നോർത്ത് - 6.35 am

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+