Search
  • Follow NativePlanet
Share
» »സ്പെയിൻ കാണാൻ പോകാം, ജോലിയും ചെയ്യാം.. വരുന്നു ഡിജിറ്റൽ നൊമാഡ് വിസ

സ്പെയിൻ കാണാൻ പോകാം, ജോലിയും ചെയ്യാം.. വരുന്നു ഡിജിറ്റൽ നൊമാഡ് വിസ

യാത്രകളുടെ രംഗത്ത് ഏറ്റവും വലിയ മാറ്റം കൊണ്ടുവന്നവയാണ് ഡിജിറ്റൽ നൊമാഡ് വിസകൾ. ലോകത്തിലെവിടെയിരുന്നാണെങ്കിലും ചെയ്യുവാൻ കഴിയുന്ന ജോലിയാണ് ഉള്ളതെങ്കിൽ ഇപ്പോൾ ഡിജിറ്റൽ നൊമാഡ് ആകാം. പുതിയൊരു രാജ്യത്ത് പോയി, അവിടുത്തെ കാഴ്ചകളും ജീവിതവും ആസ്വദിച്ച്, അതോടൊപ്പം നമ്മുടെ ജോലിയും ചെയ്യുവാൻ അനുവദിക്കുന്നതാണ് ഡിജിറ്റൽ നൊമാഡ് വിസ. നിങ്ങൾക്ക് പുതിയൊരു രാജ്യം കാണുവാൻ സാധിക്കുമ്പോൾ നിങ്ങൾ പോകുന്ന രാജ്യത്തിന് ടൂറിസം രംഗത്തുണ്ടാകുന്ന വളർച്ചയും വരുമാനവുമാണ് ലക്ഷ്യം. കൊവിഡ് കാലത്താണ് ഡിജിറ്റൽ നൊമാഡ് വിസകൾ സജീവമായത്. ഇപ്പോഴിതാ യൂറോപ്യൻ രാജ്യമായ സ്പെയിനും ഡിജിറ്റൽ നൊമാഡ് വിസ അനുവദിച്ചിരിക്കുകയാണ്. സ്പെയിനിന്റെ ഡിജിറ്റൽ നൊമാഡ് വിസയെക്കുറിച്ചും അതിന്ഡറെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

സ്പെയിൻ

സ്പെയിൻ

യൂറോപ്പിലെ ഏറ്റവും ചിലവ് കുറഞ്ഞ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് സ്പെയിൻ. ലോകമെമ്പാടു നിന്നും വർഷം മുഴുവനും സഞ്ചാരികളെ ആകർഷിക്കുന്ന സ്പെയിൻ കൗതുകക്കാഴ്ചകളാലും ചരിത്രക്കാഴ്ചകളാലും സമ്പന്നമാണ്. ഒട്ടേറെ ചരിത്രസ്മാരകങ്ങളും യുനസ്കോ പൈതൃക ഇടങ്ങളും ഉള്ള സ്പെയിൻ അതിന്റെ രുചികൾക്കും പ്രസിദ്ധമാണ്

 മുയലുകളുടെയും നദികളുടെയും നാട്

മുയലുകളുടെയും നദികളുടെയും നാട്

ഓരോ കാലത്തും കടന്നുവന്ന ആളുകൾക്കും ഭരണത്തിനുമൊപ്പം പല പേരുകളിലും സ്പെയിൻ അറിയപ്പെട്ടു. വടക്കേ ആഫ്രിക്കയിൽ നിന്നു വന്ന ഇബേരിയ വിഭാഗക്കാരാണ് നദികളുടെ നാട് എന്നർത്ഥം വരുന്ന സ്പെയിൻ എന്ന പേര് നല്കിയത്. പിന്നീട് ഇവിടം മുയലുകളുടെ നാട് എന്നും അറിയപ്പെട്ടിരുന്നു.

 സ്പെയിൻ ഡിജിറ്റൽ നൊമാഡ് വിസ

സ്പെയിൻ ഡിജിറ്റൽ നൊമാഡ് വിസ

യൂറോപ്യൻ യൂണിയനിൽ പുതുതായി ഡിജിറ്റൽ നൊമാഡ് വിസ അനുവദിച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. യൂറോപ്യൻ യൂണിയനു പുറത്തു നിന്നുള്ളവരെ ഉദ്ദേശിച്ചു നടപ്പിലാക്കുന്ന ഈ വിസയനുസരിച്ച് അഞ്ച് വർഷം വകെ സ്പെയിനിൽ വിസ ലഭിക്കും. എന്നാൽ നിങ്ങൾക്ക് മറ്റു രാജ്യത്ത് ഒരു ജോലിയുണ്ടായിരിക്കണം

ആർക്കൊക്കെ അപേക്ഷിക്കാം

ആർക്കൊക്കെ അപേക്ഷിക്കാം

സ്വയം തൊഴിൽ ചെയ്യുന്ന ഫ്രീലാൻസർ-ജോലിയുടെ തെളിവ് നല്കണം
വിദൂരമായി പ്രവർത്തിക്കാനുള്ള അനുമതിയോടെ സ്‌പെയിനിന് പുറത്ത് ആസ്ഥാനമുള്ള കമ്പനിയിലെ ജീവനക്കാർ
സ്പാനിഷ് സ്ഥാപനങ്ങളിൽ നിന്ന് നിങ്ങളുടെ വരുമാനത്തിന്റെ പരമാവധി 20 ശതമാനം ലഭിക്കുന്നവർ
യൂറോപ്യൻ യൂണിയനിലോ യൂറോപ്യൻ ഇക്കണോമിക് ഏരിയയിലോ വസിക്കുന്ന ആൾ ആയിരിക്കരുത്, മാത്രമല്ല,സ്പെയിനിൽ നിയമവിരുദ്ധമായി താമസിക്കുന്നയാളും ആകരുത്
ഈ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് അഞ്ച് വർഷം സ്പെയിിൽ താമസിച്ചിട്ടുള്ള ആൾ ആയിരിക്കരുത്

 വരുമാനം ഒരു ഘടകമാണോ?

വരുമാനം ഒരു ഘടകമാണോ?

തീർച്ചയായും. നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം കൂടി കണക്കിലെടുത്ത് മാത്രമേ ഈ വിസ ലഭിക്കുകയുള്ളൂ. നിങ്ങൾക്ക് രാജ്യത്ത് ജീവിക്കുവാൻ ആവശ്യമായ വരുമാനം ലഭിക്കുന്നുണ്ടെന്ന് അപേക്ഷിക്കുന്നയാൾ തെളിവ് നല്കണം.

പ്രൊഫഷണലുകൾക്ക് അവരുടെ ബാങ്ക് ബാലൻസ് നിലനിർത്തുകയോ അല്ലെങ്കിൽ സ്‌പെയിനിലെ മിനിമം വേതനത്തിന്റെ 200% ന് തുല്യമായ വാർഷിക വരുമാനം തങ്ങൾക്കുണ്ടെന്ന് തെളിയിക്കുകയോ ചെയ്യണം. ഈ തുക2 5,000 യൂറോ അഥവാ 22,09,137 രൂപ വരും

അപേക്ഷകനോടൊപ്പം ചേരുന്ന ഓരോ കുടുംബാംഗവും രാജ്യത്തെ പ്രതിമാസ മിനിമം വേതനത്തിന്റെ 75 ശതമാനം അധികമായി സമ്പാദിക്കേണ്ടതുണ്ട്.

ഓരോ ആശ്രിതനും, അവർ രാജ്യത്തിന്റെ പ്രതിമാസ മിനിമം വേതനത്തിന്റെ 25 ശതമാനം അധികമായി സമ്പാദിക്കേണ്ടതുണ്ട്.

ആവശ്യമായി വരുന്ന മറ്റു രേഖകൾ
എല്ലാ അപേക്ഷകരും താഴെപ്പറയുന്ന കാര്യങ്ങളുടെ തെളിവ് സമർപ്പിക്കേണ്ടതുണ്ട്,
അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് മാസമെങ്കിലും ആ കമ്പനിയിൽ ജോലി ചെയ്തിരിക്കണം.

അപേക്ഷിക്കുന്നതിന് മുമ്പ് അവരുടെ തൊഴിൽ സ്ഥാപനം കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം.

യോഗ്യതകൾ

യോഗ്യതകൾ

അപേക്ഷകർക്ക് യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റുകളോ മൂന്ന് വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമോ ഹാജരാക്കാം,
ആരോഗ്യ ഇൻഷുറൻസ്,
തെളിയിക്കാൻ കഴിയുന്ന സ്‌പെയിനിലും നിങ്ങളുടെ മാതൃരാജ്യത്തും ഒരു ക്ലീൻ ക്രിമിനൽ റെക്കോർഡ്. ഇത് ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ് വഴി സമർപ്പിക്കാം

 അഞ്ച് വര്‍ഷം വരെ

അഞ്ച് വര്‍ഷം വരെ

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വർഷത്തേയ്ക്കാണ് രാജ്യ ഡിജിറ്റൽ നോമാഡ് വിസ അനുവദിക്കുന്നത്. ഇപ്പോൾ ടൂറിസ്റ്റ് വിസയില് രാജ്യത്തേയ്ക്ക് വന്നവർക്ക് അവിടെ നിന്നുതന്നെ മൂന്നു വർഷത്തെ ഡിജിറ്റൽ നോമാഡ് വിസയ്ക്ക് അപേക്ഷിക്കുവാനും അത് അഞ്ച് വർഷം വരെ പുതുക്കുവാനും കഴിയും. വർഷത്തിൽ ആറു മാസം വരെ നിങ്ങൾ രാജ്യത്തുണ്ടെങ്കിൽ അത് സാധുതയുള്ളതായി തുടരുകയും ചെയ്യും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: visa travel tips world
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+