Search
  • Follow NativePlanet
Share
» »നാടും കാടും കണ്ട്, കടലിലിറങ്ങി, വെള്ളച്ചാട്ടത്തിൽ കുളിച്ച് മലകയറി വരാം..കെഎസ്ആർടിസി ഉല്ലാസയാത്ര

നാടും കാടും കണ്ട്, കടലിലിറങ്ങി, വെള്ളച്ചാട്ടത്തിൽ കുളിച്ച് മലകയറി വരാം..കെഎസ്ആർടിസി ഉല്ലാസയാത്ര

വേനലവധി തുടങ്ങിയതോടെ യാത്രകളും ഒരുവശത്ത് ആരംഭിച്ചു കഴിഞ്ഞു. അവധിക്കാലം ആഘോഷമാക്കണമെങ്കിൽ യാത്രകളില്ലാതെ പറ്റത്തില്ല. ചെലവ് കൂടി പോക്കറ്റ് കാലിയായെങ്കിലോ എന്ന ആങ്കയിൽ യാത്ര പോകാൻ സാധിക്കാത്തവരും ഉണ്ട്. എന്നാൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകൾ നടത്തുന്നിടത്തോളം കാലം ബജറ്റ് ഒരു പ്രശ്നമേയാകില്ല. വിഷുവും ഈസ്റ്ററും നീണ്ട വാരാന്ത്യങ്ങളും അവധിയുമുള്ള ഈ ഏപ്രിൽ മാസത്തിലും ഇഷ്ടംപോലെ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

നാടും കാടും കണ്ട്, കടലിലിറങ്ങി, വെള്ളച്ചാട്ടത്തിൽ കുളിച്ച് മലകയറി, കോടമഞ്ഞിൽ ഒരു രാത്രി ചെലവഴിച്ച് അങ്ങനെ അങ്ങനെ ഒരുപാട് അനുഭവങ്ങളും കാഴ്ചകളും നല്കുന്ന ഒത്തിരി പാക്കേജുകൾ കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ നിന്നും നടത്തുന്നു. ഏപ്രിൽ മാസത്തിലെ യാത്രകൾ ഏതൊക്കെയെന്ന് നോക്കാം. ഇഷ്ടപ്പെട്ട യാത്രകൾ ബുക്ക് ചെയ്യുവാൻ മറക്കരുതേ..

ഏപ്രിൽ 1 മുതൽ 20 വരെ വാരാന്ത്യങ്ങളിലും അല്ലാത്ത തിയതികളിലും ഒക്കെയായി 24 ഉല്ലാസ യാത്രകളാണ് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത്. രാവിലെയിറങ്ങി രാത്രി തിരികെയെത്തുന്ന ഏകദിന യാത്ര മുതൽ വയനാടും ഇടുക്കിയും കാണുന്ന നീണ്ട യാത്രകൾ വരെ ഇവിടുന്നുണ്ട്. ബജറ്റും ലീവും ഒക്കെ നോക്കി പ്ലാൻ ചെയ്യാന്‍ ഇഷ്ടംപോലെ പാക്കേജുകളുണ്ടെന്ന് ചുരുക്കം.

1. ഏപ്രിൽ 01 ചൊവ്വ - മലക്കപ്പാറ ഏകദിന യാത്ര. യാത്രാ ചെലവ് മാത്രം 640 രൂപ. ഭക്ഷണം, പ്രവേശനം ഉൾപ്പെടെയുള്ള ചെലവുകൾ യാത്രക്കാർ സ്വയം വഹിക്കണം.
2. ഏപ്രിൽ 03 വ്യാഴം - വയനാട് ദ്വിദിന യാത്ര. യാത്രാ ചെലവ്, ഭക്ഷണം, താമസം ഉൾപ്പെടെ 3830 രൂപ.
3. ഏപ്രിൽ 05 ശനിയാഴ്ച - ഇല്ലിക്കൽ കല്ല് - ഇലവീഴാപ്പൂഞ്ചിറ വാഗമൺ യാത്ര. കോട്ടത്തെ പ്രധാന സ്ഥലങ്ങൾ കണ്ടുള്ള ഈ ഏകദിന യാത്രയ്ക്ക് ചെലവ് 560 രൂപ. ഭക്ഷണം, പ്രവേശനം ഉൾപ്പെടെയുള്ള ചെലവുകൾ യാത്രക്കാർ സ്വയം വഹിക്കണം.

4. ഏപ്രിൽ 05 ശനിയാഴ്ച നെല്ലിയാമ്പതി ദ്വിദിന യാത്ര. ഭക്ഷണം, താമസം, പ്രവേശനം ചെലവുകൾ ഭക്ഷണം, പ്രവേശനം ഉൾപ്പെടെയുള്ള ചെലവുകൾ 3740 രൂപ.
5. ഏപ്രിൽ 06 ഞായറാഴ്ച : മാമലക്കണ്ടം ഏകദിന യാത്ര. ഉച്ചഭക്ഷണവും യാത്രാ ചെലവും ഉള്‍പ്പെടെ 830 രൂപ.
ഏപ്രിൽ 06 ഞായറാഴ്ച ചതുരംഗപ്പാറ ഏകദിന യാത്ര. യാത്രാ ചെലവ് മാത്രം 640 രൂപ. മറ്റു ചിലവുകൾ യാത്രക്കാർ കരുതണം.
6. ഏപ്രിൽ 10 വ്യാഴാഴ്ച: മാമലക്കണ്ടം ഏകദിന യാത്ര. ഉച്ചഭക്ഷണവും യാത്രാ ചെലവും ഉള്‍പ്പെടെ 830 രൂപ.
7. ഏപ്രിൽ 12 ശനിയാഴ്ച : മാമലക്കണ്ടം ഏകദിന യാത്ര. ഉച്ചഭക്ഷണവും യാത്രാ ചെലവും ഉള്‍പ്പെടെ 830 രൂപ.
8. ഏപ്രിൽ 12 ശനിയാഴ്ച : മറയൂർ- കാന്തല്ലൂർ യാത്ര. ജീപ്പ് സഫാരിയും ഉച്ച ഭക്ഷണവും ഉൾപ്പെടുന്ന ഏകദിന മൂന്നാർ കാന്തല്ലൂർ യാത്രയ്ക്ക് ചെലവ് വെറും 1410 രൂപ.

9. ഏപ്രിൽ 13 ഞായറാഴ്ച : അഞ്ചുരുളി- രാമക്കൽമേട് പാക്കേജ്
യാത്രാ ചെലവ് മാത്രം 670 രൂപ. മറ്റുചിലവുകൾ പുറമേ.
10. ഏപ്രിൽ 13 ഞായറാഴ്ച: വാഗമൺ പരുന്തും പാറ ഏകദിന ഉല്ലാസയാത്ര. ഉച്ച ഭക്ഷണം ഉൾപ്പെടുന്ന ഏകദിന യാത്രയ്ക്ക് ചെലവ് 760 രൂപ.
11. ഏപ്രിൽ 14 തിങ്കളാഴ്ച: വിഷു ദിനത്തിൽ കോട്ടയത്തെ പ്രധാന ക്ഷേത്രങ്ങള് കണ്ടുവരുന്ന പാക്കേജ്. യാത്രാ ചെലവ് മാത്രം 370 രൂപ.
12. ഏപ്രിൽ 14 തിങ്കളാഴ്ച: ഏകദിന ഗവി യാത്ര. ഗവിയിലെ കാടും അണക്കെട്ടും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പോകാൻ പറ്റിയ ഏകദിന പാക്കേജ്. ഉച്ചഭക്ഷണം, ഗവി പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ 2100 രൂപ.

13. ഏപ്രിൽ 17 വ്യാഴാഴ്ച കാന്തല്ലൂർ ഉല്ലാസയാത്ര. ജീപ്പ് സഫാരിയും ഉച്ച ഭക്ഷണവും ഉൾപ്പെടുന്ന ഏകദിനർ കാന്തല്ലൂർ യാത്രയ്ക്ക് ചെലവ് 1410 രൂപ.
14. ഏപ്രിൽ 17 വ്യാഴാഴ്ച: ഹൗസ് ബോട്ടും സാമ്പ്രാണിക്കൊടിയും കാണാൻ പറ്റിയ പാക്കേജ്. ഹൗസ് ബോട്ട് ചാര്‍ജും ഉച്ചഭക്ഷണവും ഉൾപ്പെടെ 1690 രൂപ.
15. ഏപ്രിൽ 18 വെള്ളിയാഴ്ച : അഞ്ചുരുളി - രാമക്കൽമേട് ഏകദിന പാക്കേജ്. യാത്രാ ചെലവ് 670 രൂപ. മറ്റു ചിലവുകൾ യാത്രക്കാർ കരുതണം.

16. ഏപ്രിൽ 18 വെള്ളിയാഴ്ച : മലക്കപ്പാറ ഉല്ലാസയാത്ര. ബസ് നിരക്ക് മാത്രം‌‌ 640 രൂപ. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റു ചെലവുകൾ യാത്രക്കാര്‌ സ്വയം വഹിക്കണം.
17. ഏപ്രിൽ 19ശനിയാഴ്ച ആലപ്പുഴ ഹൗസ് ബോട്ട് യാത്ര. . ഹൗസ് ബോട്ട് ചാര്‍ജും ഉച്ചഭക്ഷണവും ഉൾപ്പെടെ 1360 രൂപ.
18. ഏപ്രിൽ 20 ഞായറാഴ്ച ചതുരംഗപ്പാറ ഏകദിന യാത്ര. യാത്രാ ചെലവ് മാത്രം 670 രൂപ. മറ്റു ചിലവുകൾ യാത്രക്കാർ കരുതണം.

19. ഏപ്രിൽ 20 ഞായറാഴ്ച നിലമ്പൂർ ഏകദിന യാത്ര. തേക്ക് മ്യൂസിയം, ബംഗ്ലാവ് കുന്ന്, മിനി ഊട്ടി തുടങ്ങിയ സ്ഥലങ്ങൾ കാണാം. യാത്രാ ചെലവ് മാത്രം 890 രൂപ. മലപ്പുറത്തേയ്ക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പോകാൻ പറ്റിയ പാക്കേജാണിത്.
20. ഏപ്രിൽ 26 ശനിയാഴ്ച മാമലക്കണ്ടം ഏകദിന പാക്കേജ്. ഉച്ചഭക്ഷണവും യാത്രാ ചെലവും ഉള്‍പ്പെടെ 830 രൂപ.
21. ഏപ്രിൽ 26: ശനിയാഴ്ച പത്തനംതിട്ടയിലെ ക്ഷേത്രങ്ങൾ കണ്ടുവരുന്ന ഏകദിന തീർത്ഥയാത്രക്ക് ബസ് നിരക്ക് മാത്രം 850 രൂപ.

22. ഏപ്രിൽ 27 ഞായറാഴ്ച കൃപാസനം - അർത്തുങ്കൽ ഏകദിന യാത്രയ്ക്ക് ചിലവ് 530 രൂപ
21. ഏപ്രിൽ 27 ഞായറാഴ്ച വാഗമൺ - പരുന്തുംപാറ യാത്രക്ക് ഉച്ചഭക്ഷണം ഉൾപ്പെടെ 760 രൂപ.
22. ഏപ്രിൽ 30 ബുധനാഴ്ച ചതുരംഗപ്പാറ ഏകദിന യാത്രയ്ക്ക് യാത്രാ ചെലവ് 670 രൂപ.

ബജറ്റ് ടൂറിസം സെൽ യാത്രാ ബുക്കിങ്

കെഎസ്ആർടിസി എറണാകുളം ഡിപ്പോ ബജറ്റ് ടൂറിസം സെൽ യാത്രകൾക്ക് സീറ്റ് ബുക്ക് ചെയ്യാനായി ആദ്യം കോർഡിനേറ്ററിനെ ഫോണിൽ വിളിച്ച് സീറ്റ് ഉറപ്പാക്കുകയാണ് വേണ്ടത്. സീറ്റ് ലഭ്യമെന്ന് അറിഞ്ഞാൽ ബുക്ക് ചെയ്യേണ്ട ട്രിപ്പ്, തിയതി, വരുന്ന ആളുകളുടെ പേര്, വയസ്, ഒരാളുടെ ആധാർ നമ്പർ, ഒരു അടിയന്തിര കോൺടാക്ട് നമ്പർ എന്നീ വിവരങ്ങൾ കോർഡിനേറ്റർക്ക് ശേഷം വാട്സ്ആപ്പ് ചെയ്യുക...
കോർഡിനേറ്റേർ ഫോൺ നമ്പർ
മിഥുൻ കൈലാസ് - 9496800024
ഷാലിമാർ തോമസ് - 9961042804
മനോജ് കുമാർ - 8289905075

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kerala travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+