Search
  • Follow NativePlanet
Share
» »മഴക്കാലത്ത് കാട് കയറാം, വെള്ളച്ചാട്ടം കാണാം, പിന്നെ റോഡ് ട്രിപ്പും, മലയാളികളുടെ 'മഴരസങ്ങൾ' ഇതൊക്കെയല്ലേ!

മഴക്കാലത്ത് കാട് കയറാം, വെള്ളച്ചാട്ടം കാണാം, പിന്നെ റോഡ് ട്രിപ്പും, മലയാളികളുടെ 'മഴരസങ്ങൾ' ഇതൊക്കെയല്ലേ!

മഴക്കാലം വന്നെത്തിയാൽ പിന്നെ ആവേശത്തിന്റെ നാളുകളാണ്. വെറുതേയൊന്നിറങ്ങി മഴ നനയുന്നതു മുതൽ വണ്ടിയെടുത്ത് ഒരൊറ്റ പോക്ക് പോകുന്നതു വരെ ആളുകളുടെ താല്പര്യങ്ങൾക്കനുസരിച്ച് മാറി വരും. മഴക്കാലത്ത് കൂട്ടെത്തുന്ന മടി മാറ്റിനിർത്തിയാൽ യാത്രകൾക്കു പറ്റിയ സമയമാണ്. വേറൊരു സമയത്തും കിട്ടാത്ത ചില രസികൻ അനുഭവങ്ങൾ നമ്മുടെ മഴയ്ക്ക് തരാൻ സാധിക്കും.

ഒളിഞ്ഞും തെളിഞ്ഞുമെത്തുന്ന കോടമഞ്ഞും ഭാഗ്യമുണ്ടെങ്കിൽ മാത്രം ദർശനം തരുന്ന സൂര്യനും മുന്നറിയിപ്പില്ലാതെ, തിമിർത്ത് പെയ്യുന്ന മഴയും മാത്രമല്ല, ഇതെല്ലാം അനുഭവിച്ചുള്ള യാത്രകളും ചേരുന്നതാണ് മലയാളിക്ക് മഴക്കാലം. ഇതാ നമ്മുടെ കേരളത്തിൽ മഴയത്ത് പോകുവാൻ പറ്റിയ ചില യാത്രകളും യാത്രാനുഭവങ്ങളും ഏതൊക്കെയാണെന്നു നോക്കാം..

 Rain Monsoon Travel Experiences In Kerala

മഴക്കാലത്തെ അതിരപ്പിള്ളി വെള്ളച്ചാട്ടം നനയാം

മലയാളിയുടെ മഴയാത്രകളിൽ ഏറ്റവും പ്രധാനപ്പെട്ട യാത്രയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക്. മഴ കനക്കുന്നതനുസരിച്ച് ശക്തി കൂടി ആഞ്ഞുപതിക്കുന്ന വെള്ളച്ചാട്ടം കണ്ണുകള്‍ക്ക് ഒരു വിരുന്നു തന്നെയാണ്. അങ്ങു ദൂരെ നിന്നുതന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതിലേക്കെത്തും. പരന്നു കിടക്കുന്ന പാറക്കെട്ടിൽ നിന്നും 24 മീറ്റർ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം അതിന്റെ ഭംഗിയുടെ അത്യുന്നതിയിൽ എത്തുന്നത് മഴക്കാലത്താണ്. കാടിനുള്ളിലെ മഴക്കനുസരിച്ച് അപ്രതീക്ഷിതമായി ഒഴുക്കിൻറെ വേഗത മാറും.

റോഡിൽ നിന്നു തന്നെ അതിരപ്പിള്ളിയുടെ ഭാവം ഏതാണെന്ന് വ്യക്തമായി കാണാൻ കഴിയും. പക്ഷേ, അതിന്‍റെ രസം പൂർണ്ണമായും അറിയണമെന്നുണ്ടെങ്കിൽ താഴേക്കിറങ്ങണം. കാറ്റിൽ പറന്നെത്തുന്ന വെള്ളക്കണികളിൽ നനഞ്ഞു കുളിച്ചേ ഇവിടെ നിന്നും തിരികെ കയറുവാനാകൂ. കനത്ത മഴയോ ഒഴുക്കോ ഉണ്ടെങ്കിൽ മുന്നിറിയിപ്പില്ലാതെ പ്രവേശനം നിർത്തിവയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാറുണ്ട്.

Athirappilly Water Falls

കയറാം ഇല്ലിക്കൽ കല്ല്

പച്ചപ്പു നിറഞ്ഞു നിൽക്കുന്ന ഒരിടത്തേയ്ക്ക് ഒരു കിടിലൻ റോഡ് ട്രിപ്പാണ് ആഗ്രഹമെങ്കിൽ ഇഷ്ടംപോലെ ഇടങ്ങൾ കേരളത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്
ഇല്ലിക്കൽ കല്ല് എന്ന മായിക ഭൂമിയിലേക്കുള്ള യാത്ര. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കല്‍ കല്ല് അത്ഭുതപ്പെടുത്തുന്ന ഒരിടമാണ്. മൂന്നു വലിയ പാറകൾ ചേർന്നുണ്ടായിരിക്കുന്ന ഇല്ലിക്കൽ കല്ലിന്റെ കാഴ്ചയും ഇവിടുത്തെ കാലാവസ്ഥയുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

മാഞ്ഞും മറഞ്ഞുമെത്തുന്ന കോടമഞ്ഞാണ് മഴക്കാലത്തെ ഇവിടുത്തെ ആകർഷണം. കയറിവരുന്ന വളഞ്ഞ വഴികളുടെ ഇരുവശവും കാണുന്ന പച്ചപ്പ് കൊണ്ടെത്തിക്കുന്നത് വലിയൊരു കുന്നിനു താഴെയാണ്. ഇവിടെ നിന്ന് പടികയറി മുകളിലെത്തിയാൽ ഇല്ലിക്കൽ കല്ലിനെ കാണാം, പക്ഷേ, കോടമഞ്ഞ് കനിയണമെന്നു മാത്രം, കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട തീക്കോയ്ക്ക് സമീപമാണ് ഇല്ലിക്കൽകല്ല് സ്ഥിതി ചെയ്യുന്നത്.

illikkalkallu, kottayam

മഴ നടത്തം

മഴക്കാലത്ത് സഞ്ചാരികൾ കാത്തിരിക്കുന്ന അനുഭവങ്ങളിലൊന്നാണ് മഴനടത്തം. തുമ്പൂര്‍മുഴി, അതിരപ്പിള്ളി, വാഴച്ചാല്‍ എന്നീ മൂന്നു സ്ഥലങ്ങളെ കൂട്ടിയിണക്കിയുള്ള യാത്രയിൽ ഈ മൂന്നു വെള്ളച്ചാട്ടങ്ങൾക്കൊപ്പം ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാം, ചാർപ്പ വെള്ളച്ചാട്ടം എന്നിവ കൂടി കാണാം. വെള്ളച്ചാട്ടങ്ങളുടെ ഭംഗി, മഴക്കാടുകളുടെ മഴക്കാലത്തെ, കാഴ്ച, മഴയിലുള്ള നടത്തം, നാടൻ ഭക്ഷണം എന്നിവയെല്ലാം ഉൾപ്പെടുന്ന പാക്കേജാണിത്.

monsoon travel in kerala

മഴയാത്രയിൽ തേക്കടിയിലെ കാടിനുള്ളിൽ കിടക്കാം

മഴക്കാലക്ക് കാടിനുള്ളിലെ വൈബ് ഒന്നു വേറേതന്നെയണ്. അത് തേക്കടിയിലാകുമ്പോൾ പറയുകയും വേണ്ട. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ തേക്കടിയിൽ കാടിനുള്ളിൽ താമസം അനുവദിക്കുന്ന ചില പാക്കേജുകളുണ്ട്. മഴക്കാലത്ത് കാടിനുള്ളിലെ ലോകം നേരിട്ടു പരിചയപ്പെടുവാനുള്ള ഒരിവസരമായിരിക്കുമിത്. താമസം മാത്രമല്ല, , ട്രെക്കിംഗ്, ജംഗിൾ പട്രോളിംഗ്, ബാംബൂ റാഫ്റ്റിംഗ്, ജംഗിൾ ക്യാമ്പ് തുടങ്ങി സാഹസികവും കൗതുകകരവുമായ നിരവധി ആക്റ്റിവിറ്റികളും ഇവിടെയുണ്ട്.

ranipuram

റാണിപുരം കയറാം

മഴ നനഞ്ഞ്, കാറ്റിനൊപ്പം ഒരു യാത്ര പോകണമെന്നുണ്ടെങ്കിൽ കാസർകോഡിന് വരാം. കേരളത്തിൻറെ ഊട്ടി എന്നിറിയപ്പെടുന്ന ഇവിടം മഴക്കാലങ്ങളിൽ അതിമനോഹിയാകുന്ന ഇടമാണ്. പുൽമേടുകളും കാടും മരക്കൂട്ടങ്ങളും കടന്നുള്ള വഴി കയറിയെത്തുന്ന പാറക്കെട്ടും അവിടെ നിന്നുള്ള കാഴ്ചയുമാണ് റാണിപുരത്തിന്റെ പ്രത്യേകത. കാസർകോഡ് ജില്ലയിൽ കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ പനത്തടി എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്കുള്ള യാത്ര.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+