Search
  • Follow NativePlanet
Share
» »തിരുവനന്തപുരം ദർശൻ പാക്കേജ്, ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡ് ഉൾപ്പെടെ കറങ്ങാം! ചെറിയ ചെലവ്

തിരുവനന്തപുരം ദർശൻ പാക്കേജ്, ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡ് ഉൾപ്പെടെ കറങ്ങാം! ചെറിയ ചെലവ്

തിരുവനന്തപുരം നഗരം എന്നും സഞ്ചാരികളെ അതിശയിപ്പിച്ചിട്ടേയുള്ളൂ. പത്മനാഭ സ്വാമി ക്ഷേത്രം മുതൽ കനകക്കുന്ന് കൊട്ടാരവും കോവളവും ശംഖുമുഖവും മാനവീയം വീഥിയും ഉൾപ്പെടെ ഒരു ദിവസം കൊണ്ട് പോയി കണ്ടുതീർക്കാൻ കഴിയാത്തത്രയും സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഇന്നത്തെ തലമുറയ്ക്ക് തിരുവനന്തപുരം അകലെയുള്ള ഒരു നാടല്ല. ആഘോഷങ്ങളും സാംസ്കാരിക മേളകളും നടക്കുന്ന ഇവിടെ എപ്പോൾ വേണമെങ്കിലും എത്തിച്ചേരാം.

എന്നാൽ മുതിർന്ന ആളുകളെ സംബന്ധിച്ചെടുത്തോളം ഓർമ്മകളുടെ ഒരു നാടാണ് തിരുവനന്തപുരം. സിനിമകളിലൂടെയും അല്ലെങ്കിൽ പണ്ട് പോയ സ്കൂൾ ടൂറിലൂടെയും പരിചയപ്പെട്ട ഒരിടം. അന്നത്തെ രൂപത്തിൽ നിന്നും തിരുവനന്തപുരം ആകെ മാറി. അന്ന് കണ്ട തിരുവനന്തപുരത്തിലെ വ്യത്യസമായി ഇന്ന് ഒന്നുകൂടെ കണ്ടാലോ.. നൊസ്റ്റാൾജിക് കാഴ്ചകളിലെ തിരുവനന്തപുരത്തെ ഒന്നുകൂടി കാണാൻ വിളിക്കുകയാണ് കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.

One Day Trip To Visit Trivandrum With KSRTC

സ്ഥിരം തിരുവനന്തപുരം യാത്രകളിൽ ഉൾപ്പെടുത്താത്ത സ്ഥലങ്ങൾ എല്ലാം കണ്ട് എന്നാലോ പ്രധാന കാഴ്ചകളൊന്നും വിട്ടുപോകാതെ കണ്ടുവരാൻ പറ്റിയ ഒരു യാത്രയാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. രാവിലെ പോയി വൈകുന്നേരത്തോടെ മടങ്ങി വരുന്ന രീതിയിൽ പ്ലാൻ ചെയ്ത പാക്കേജാണ് വനന്തപുരം ദര്‍ശൻ പാക്കേജ്.

ഡിസംബർ 27-ാം തിയതി ബുധനാഴ്ച രാവിലെ 6 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര കായിക്കര ആശാൻ സ്മാരകം, അഞ്ചുതെങ്ങ് കോട്ട, മുതലപ്പൊഴി, ബൈപാസ് വഴി തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിക്കും. തുടർന്ന് മൃഗശാല, കാഴ്ചബംഗ്ലാവ്, നക്ഷത്ര ബംഗ്ലാവ്, കുതിര മാളിക, ചിത്രകലാ മ്യൂസിയം, വാക്സ് മ്യൂസിയം എന്നിവ സന്ദര്‍ശിക്കും, തിരുവനന്തപുരത്തിന്റെ ചരിത്രവും ഇന്നലെകളും ഉറങ്ങുന്ന ഈ സ്ഥലങ്ങൾ ഇവിടെ നിർബന്ധമായും കാണണ്ട സ്ഥലങ്ങള്‍ കൂടിയാണ്.

Thiruvananthapuram Places to visit

PC:NotMe/Unsplash

ഇവിടുന്നിറങ്ങിയാൽ ഈ പാക്കേജിലെ ഏറ്റവും വലിയ ആകർഷണമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മൂന്നര മണി മുതൽ 2 മണിക്കൂർ നേരം ഡബിൾ ഡക്കർ ബസ്സിൽ നഗരം ചുറ്റി ശംഖ്‌ മുഖത്തേക്ക് പോകും. തിരുവനന്തപുരത്തിന്‍റെ വൈകുന്നേരങ്ങളും നഗരക്കാഴ്ചകളും നേരിട്ട് അനുഭവിച്ചറിയാൻ പറ്റിയ മാര്‍ഗ്ഗമാണിത്. മുകൾവശം തുറന്നിരിക്കുന്ന ഇരുനില ബസിൽ ആനപ്പുറത്തിരിക്കുന്ന മട്ടിൽ നഗരം കറങ്ങാം.

ഡബിൾ ഡെക്കർ ബസിൽ പോയി ശംഖ്‌ മുഖം ബീച്ച് , ശില്പി കാനായി കുഞ്ഞിരാമന്‍റെ മത്സ്യകന്യക ശില്പം എന്നിവ കണ്ട് അനന്തപുരി ദർശൻ പാക്കേജ് യാത്ര അവസാനിപ്പിക്കും. തുടർ തിരികെ കൊല്ലത്തേക്ക് മടങ്ങും. ചാർജ് ഡബിൾ ഡക്കർ യാത്ര ചാർജ് ഉൾപ്പെടെ 650 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒറ്റ ദിവസത്തിൽ എങ്ങനെ തിരുവനന്തപുരം പരമാവധി ഇടങ്ങൾ സന്ദര്‍ശിച്ച് വരാം എന്ന പ്ലാൻ ആലോചിക്കുന്നവർക്ക് പറ്റിയ യാത്രയാണിത്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസവുമായി ബന്ധപ്പെടാം. ഫോൺ നമ്പർ- 97479 69768, 9496110124

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+