സ്ഥിരം യാത്രകൾ ചെയ്യുന്നവരാമെങ്കിലും വളരെ ചുരുങ്ങിയ യാത്രകൾ നടത്തുന്നവരാണെങ്കിലും യാത്രാ ടിപ്സുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. യാത്ര എങ്ങനെ പ്ലാൻ ചെയ്യണമെന്നതു മുതൽ എങ്ങനെ പാക്ക് ചെയ്യണം , ടിക്കറ്റ് എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം അങ്ങനെ ഓരോ ഘട്ടത്തിലും പ്രയോജനപ്പെടുത്താവുന്ന കുറച്ച് കാര്യങ്ങൾ നമ്മുടെ കയ്യിലുണ്ട്.
എന്നാൽ പലപ്പോഴും വളരെ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ യാത്ര വളരെ എളുപ്പത്തിലാക്കാം. പ്രതീക്ഷിക്കുന്ന പല ബുദ്ധിമുട്ടുകളും നിസാരം ചില ടിപ്സുകൾ ഉപയോഗിച്ചാൽ പരിഹരിക്കാം. ഇതാ, എത്ര ചെറിയ യാത്രയാണെങ്കിലും വലിയ യാത്രയാണെങ്കിലും നിസംശയം പരിഹരിക്കുവാൻ സാധിക്കുന്ന കാര്യങ്ങൾ പരിചയപ്പെടാം.

1. സമയം ലാഭിക്കാന്‍ ഓഫ്ലൈൻ മാപ്പ്
യാത്രയിൽ ഏറ്റവും സമയം കളയുന്നതാണ് മാപ്പുകൾ. നേരായ വഴിയിലൂടെ കൊണ്ടു പോകുവാനും അതേ സമയം വഴി തെറ്റിക്കുവാനും മാപ്പുകൾ എന്നും കുപ്രസിദ്ധരാണ്. എന്നാൽ നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലത്തുകൂടെയാണ് പോകുന്നതെങ്കിലോ, ഫോണിന്റെ ചാര്‍ജ് തീർന്നുപോവുകയോ ചെയ്യുന്ന അവസരങ്ങളിൽ പകരം വഴി കണ്ടെത്തേണ്ടതുണ്ട്.
ഇതിനായി നിങ്ങൾക്ക് ഫോണില് പോകുന്ന റൂട്ടിന്റെ മാപ്പ് ഓഫ്ലാൻ ആയി ഡൗൺലോഡ് ചെയ്യാം. നെറ്റ് വർക്ക് ഇല്ലെങ്കിൽ പോലും ഉപയോഗിക്കുവാൻ സാധിക്കുന്ന ഇത് നിങ്ങളുടെ യാത്രയെ ഏറെ സഹായിക്കും എന്ന കാര്യത്തിൽ സംശയമേ വേണ്ട. ബാറ്ററി ചാർജ് കുറവുള്ള അവസരങ്ങളിലും ഈ മാർഗം പ്രയോജനപ്പെടുത്താം. നിങ്ങളുടെ യാത്രയിൽ ഒരു പക്ഷേ ഏറ്റവും സമയം ലാഭിക്കുന്ന ഒരു ട്രിക്ക് ആയേക്കാമിത്.
2. ഭാഷ പ്രശ്നമായാൽ ട്രാൻസ്ലേറ്റര്‍
പരിചയമില്ലാത്ത നാട്ടിലേക്കാണ് യാത്രയെങ്കിൽ ഭാഷ ഒരു പ്രശ്നമായേക്കാം. പോകുന്ന നാട്ടിൽ സംസാരിക്കുന്ന ഭാഷ പഠിച്ചിട്ട് പോകുവാൻ കഴിയില്ലെങ്കിലും അതിലെ കുറച്ച് കാര്യങ്ങളെങ്കിലും മനസ്സിലാക്കിയിരിക്കണം. അത്യാവശ്യം അഭിവാദനം ചെയ്യുവാനും വേണം, വേണ്ട പോലുള്ള വാക്കുകളും അറിഞ്ഞിരിക്കാം. ഇത് കൂടാതെ, ഗൂഗിൾ ട്രാൻസ്ലേറ്റര്‍ പോലുള്ള ആപ്പ് ഡൗൺലോഡ് ചെയ്തുപയോഗിക്കുന്നത് നിങ്ങളെ കൂടുതൽ കൃത്യമായി പുതിയൊരു ഭാഷ കൈകാര്യം ചെയ്യുവാനും ഉപയോഗിക്കുവാനും സഹായിക്കും.
3. കുറഞ്ഞ നിരക്കിലെ ടിക്കറ്റുകൾ
യാത്രകളിലെ ഏറ്റവും സന്തോഷം നല്കുന്ന കാര്യം കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ടിക്കറ്റുകളാണ്. വിമാനക്കമ്പനികളും മറ്റും ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിക്കുമ്പോൾ അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യുന്നവർ നിരവധിയുണ്ട്. വളരെ കുറഞ്ഞ നിരക്കിൽ മുൻകൂട്ടി യാത്ര പ്ലാൻ ചെയ്യുാൻ ഇത് ആളുകളെ സഹായിക്കും. ചില വിമാനക്കമ്പനികൾ ആറേഴു മാസം മുൻപ് തന്നെ ബുക്ക് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്.

4. ഫസ്റ്റ്-എയ്ഡ് കിറ്റ് കരുതാം
യാത്രയിൽ ഉപയോഗം വരരുതെന്ന് ആഗ്രഹിക്കുമെങ്കിലും നിർബന്ധമായും കരുതേണ്ട ഒന്നാണ് ഫസ്റ്റ് എയ്ഡ് കിറ്റ്. നിങ്ങൾ സ്ഥിരമായി ഏതെങ്കിലും മരുന്നു കഴിക്കുന്നവരാണെങ്കിൽ ഡോക്ടറുടെ കുറിപ്പടക്കം വേണം മരുന്ന് സൂക്ഷിക്കുവാൻ. അത് കൂടാതെ, അത്യാവശ്യം പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്ന്, അലർജി പോലുള്ള കാര്യങ്ങള്‍ക്കുള്ള മരുന്നും സൂക്ഷിക്കണം. ഒറ്റപ്പെട്ട സ്ഥലത്തോ ഡോക്ടറുടെ സേവലം ലഭ്യമല്ലാത്തപ്പോഴോ ഒക്കെ യാത്രയിൽ ബുദ്ധിമുട്ട് നേരിട്ടാൽ നിങ്ങൾക്ക് ഈ ഫസ്റ്റ് എയ്ഡ് ബോക്സ് ഉപകാരപ്പെടും.
5. ആവശ്യമായ രേഖകൾ കരുതാം
യാത്രയിൽ പോകുന്ന സ്ഥലത്തിന്റെ സ്വഭാവമനുസരിച്ച് നിരവധി രേഖകൾ കരുതേണ്ടതുണ്ട്. സ്വന്തം വാഹനത്തിലാണ് പോകുന്നതെങ്കിൽ അതിന്റെ ബുക്ക്, പേപ്പറുകൾ, വിമാനത്തിനാണെങ്കിൽ ടിക്കറ്റുകൾ, യാത്രാനുമതി വേണ്ട സ്ഥലത്തേയ്ക്കാണ് പോകുന്നതെങ്കിൽ അതിനുള്ള രേഖകൾ എന്നിവയൊക്കെ കരുതണം. ഇന്ന് എല്ലാം ഫോണിൽ തന്നെ സൂക്ഷിക്കുന്ന പതിവാണെങ്കിലുംഅത്യാവശ്യം വേണ്ട രേഖകളുടെ ഒരു പകർപ്പ് വീതം കയ്യിൽ സൂക്ഷിക്കുവാൻ മറക്കരുത്. എവിടെയെങ്കിലും വെച്ച് പകർപ്പാവശ്യപ്പെട്ടാൽ ആ സമയത്ത് ഓടി നടക്കാതെ എടുത്തുകൊടുത്ത് സമയം ലാഭിക്കുകയും ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












